- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷാജൻ കുര്യാക്കോസിനെ വിജയിപ്പിക്കണമെന്ന് ഷിക്കാഗോ മലയാളി ബിസിനസ് അസോസിയേഷൻ
ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൗൺസിലിലേക്ക് അമ്പതാം വാർഡിൽ നിന്ന് മത്സരിക്കുന്ന ഷാജൻ കുര്യാക്കോസിനെ വിജയിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാൻ ഷിക്കാഗോ മലയാളി ബിസിനസ് അസോസിയേഷൻ ഫോറം അഭ്യർത്ഥിച്ചു. നവംബർ 25-ന് ചൊവ്വാഴ്ച ഷിക്കാഗോയിൽ മലയാളി ബിസിനസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗം ഷാജൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്
ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൗൺസിലിലേക്ക് അമ്പതാം വാർഡിൽ നിന്ന് മത്സരിക്കുന്ന ഷാജൻ കുര്യാക്കോസിനെ വിജയിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാൻ ഷിക്കാഗോ മലയാളി ബിസിനസ് അസോസിയേഷൻ ഫോറം അഭ്യർത്ഥിച്ചു. നവംബർ 25-ന് ചൊവ്വാഴ്ച ഷിക്കാഗോയിൽ മലയാളി ബിസിനസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗം ഷാജൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സിറ്റി കൗൺസിലിലേക്ക് ഫെബ്രുവരി 15-ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഘടന സ്ഥാനാർത്ഥി ഷാജൻ കുര്യാക്കോസ് വിശദീകരിച്ചു. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നതെന്ന് ഷാജൻ കുര്യാക്കോസ് വിശദീകരിച്ചു.
ഷിക്കാഗോ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന മലയാളികൾ ഇതുപോലെയുള്ള മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. പരിപാടികൾക്ക് സിറിയക് കൂവക്കാട്ടിൽ, പീറ്റർ കുളങ്ങര എന്നിവർ നേതൃത്വം നൽകി. സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് എങ്ങനെ ഷാജൻ കുര്യാക്കോസിനെ വിജയിപ്പിക്കാനായി പ്രവർത്തിക്കാമെന്ന് സിറിയക് കൂവക്കാട്ടിലും, പീറ്റർ കുളങ്ങരയും വിശദീകരിക്കുകയുണ്ടായി.
ഷാജൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണം ഗ്യാസ് ഡിപ്പോ ഉടമ ജോയി നെടിയകാലാ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറിയാമ്മ പിള്ള, സൈമൺ ചക്കാലപ്പടവിൽ, ഫ്രാൻസീസ് കിഴക്കേക്കുറ്റ്, പോൾ പറമ്പി, സണ്ണി വള്ളിക്കളം എന്നിവർ പ്രസംഗിച്ചു. സൈമൺ മുട്ടത്തിൽ അറിയിച്ചതാണിത്.



