- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവക: റാഫിൾ നറുക്കെടുപ്പ് 28-ന്
ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് 28 ഞായറാഴ്ച കുർബ്ബാനയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. റാഫിൾ നറുക്കെടുപ്പിൽ നോർത്ത് ലെയ്ക് സിറ്റി ഭാരവാഹികൾ മേൽന
ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് 28 ഞായറാഴ്ച കുർബ്ബാനയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. റാഫിൾ നറുക്കെടുപ്പിൽ നോർത്ത് ലെയ്ക് സിറ്റി ഭാരവാഹികൾ മേൽനോട്ടം വഹിക്കുന്നതും നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ ഷിക്കാഗോയിലെ പ്രമുഖ ടാക്‌സ് കൺസൾട്ടന്റായ കുര്യൻ തോട്ടിച്ചിറയിൽ ഓഡിറ്റ് ചെയ്യുന്നതുമാണ്.
ഈ സംരഭത്തിൽ അകമഴിഞ്ഞ് സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയിൽ അർപ്പിച്ച് പ്രാർത്ഥിക്കുന്നുവെന്നു വികാരി തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്‌കോപ്പ അറിയിച്ചു. പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടുത്ത മാർച്ചിൽ ആരംഭിക്കുന്നതാണ്. എല്ലാവരുടേയും സഹകരണവും പ്രാർത്ഥനയും ഉണ്ടാവണമെന്നും നറുക്കെടുപ്പിൽ എല്ലാവരും ഭാഗഭാക്കണമെന്നും വികാരി അച്ചൻ അഭ്യർത്ഥിച്ചു.
റാഫിളിന്റെ ഒന്നാം സമ്മാനം 2014 മേഴ്‌സിഡസ് സി-300 കാറാണ്. കൂടാതെ 5 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്