ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ കാവൽപിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓർമ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-മത് വാർഷികവും  27,28 (ശനി, ഞായർ) തീയതികളിൽ നടത്തും. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട്  21 ഞായറാഴ്ച വി:കുർബ്ബാനക്കുശേഷം വികാരി  തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്‌കോപ്പ പെരുന്നാൾ കൊടിയേറ്റി.

27 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും വചനസന്ദേശവും ഉണ്ടായിരിക്കും. ജൂൺ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌ക്കാരവും 10 മണിക്ക് കുർബ്ബാനയും പ്രസംഗവും 12 മണിക്ക് പ്രദക്ഷിണവും ആശിർവാദവും 1 മണിക്ക് പാച്ചോർ നേർച്ചയും തുടർന്ന് നേർച്ചസദ്യയും നടക്കും. 2 മണിക്ക് കൊടിയിറക്കുന്നതോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും. ഈ വർഷത്തെ പെരുന്നാളിനു ഹൂസ്റ്റൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളി വികാരിയും സുവിശേഷപ്രസംഗകനുമായ ബിനു ജോസഫ് അച്ചൻ മുഖ്യ അതിഥി ആയിരിക്കും.

പരിശുദ്ധന്റെ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും കർത്യനാമത്തിൽ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളിൽ അഭ്യർത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക്: ജാസൻ ജോൺ (വൈസ് പ്രസിഡന്റ്) 630 205 2677, ജീവൻ തോമസ് (സെക്രട്ടറി) 847 209 8965, സാബു മാത്യു (ട്രഷറർ) 847 477 0099.