- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയിൽ പെരുന്നാളിന് കൊടിയേറി
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാർ തൊമ്മശ്ലീഹായുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ഹാം ജോസഫ് കൊടിയേറ്റി . 2015 ലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫാ.ഹാം ജോസഫ്, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ പ്രധാന കാർമികത്വം വഹിക്കും. 4 ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്‌കാരം, പ്രസംഗം, പ്രദിക്ഷണം, 8.30 ഞായ
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാർ തൊമ്മശ്ലീഹായുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ഹാം ജോസഫ് കൊടിയേറ്റി . 2015 ലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫാ.ഹാം ജോസഫ്, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ പ്രധാന കാർമികത്വം വഹിക്കും. 4 ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്‌കാരം, പ്രസംഗം, പ്രദിക്ഷണം, 8.30 ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബാന, അനുസ്മരണ പ്രഭാഷണം, റാസ, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.
മാർ തോമാശ്ലീഹാ പകർന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാർത്തോമശ്ലീഹാ പകർന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റ്റി ഷാജൻ വർഗീസ്, സെക്രട്ടറി കോശി ജോർജ് എന്നിവർ അറിയിച്ചു.