ചേരുവക 

  • കോഴിയിറച്ചി -1 കിലോ
  • ചുവന്നുള്ളി -200 ഗ്രാം
  • പച്ചമുളക് -6 എണ്ണം
  • ഇഞ്ചി -1 കഷണം
  • കൊച്ചുള്ളി– 1/2 കുപ്പ്
  • വെളുത്തുള്ളി-1 കുടം
  • മഞ്ഞൾപ്പൊടി -½ ടീ.സ്പൂൺ
  • മല്ലിപ്പൊടി -3 ടേ. സ്പൂൺ
  • ഉണക്കമുളക് -10 എണ്ണം
  • കുരുമുളക് -½ ടീ സ്പൂൺ  
  • ഏലയ്ക്കാ -3 എണ്ണം
  • കറുവാപ്പട്ട -2 കഷണം
  • പെരും ജീരകം -1 ടേ.സ്പൂൺ  
  • ഗ്രാമ്പൂ -4 എണ്ണം
  • കറിവേപ്പില -2 തണ്ട്
  • ഉരുളക്കിഴങ്ങ്– 2 ഏണ്ണം
  • തേങ്ങാപ്പാൽ - ½  കപ്പ്
  • വെളിച്ചെണ്ണ -1 ടേ. സ്പൂൺ

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതിൽചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, മഞ്ഞൾപ്പൊടി, ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേർത്ത് വേവിക്കുക.വെന്ത ഇറച്ചിയിൽ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി ചേർത്ത് വീണ്ടും തിളപ്പിക്കുക. മല്ലിപ്പൊടി ഉണക്കമുളക് , കുരുമുളക് , ഏലയ്ക്കാ ,കറുവാപ്പട്ട , പെരുംജീരകം,  ഗ്രാമ്പൂ എന്നിവ  ചീനച്ചട്ടിയിൽ ചെറുചൂടിൽ വറുത്ത് നല്ല മയത്തിൽ അരച്ചെടുത്ത്  തിളയ്ക്കുന്ന കറിയിൽചേർക്കുക.കറി തിളച്ച് നന്നായി കുറുകുമ്പോൾ ½  കപ്പ്തേങ്ങാപാൽ ചേർക്കുക. നന്നായി ഇളക്കുക, തിളക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തീ കെടുത്തി,വിളംബുന്ന പാത്രത്തിലേക്ക് മാറ്റി,പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും  മുകലിൽ തൂകി , പാത്രം അടച്ചു വെക്കുക.