- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിക്കൻ ദം ബിരിയാണി
ചിക്കൻ - 1 കിലോ (12- കഷണങ്ങൾ)അരി- 750 ഗ്രാം ഗരം മസാല പൊടി ജാതിക്ക 1/4 ജാതിപത്രി - 1 ടേ.സ്പൂൺ പെരും ജീരകം - 2 ടേ.സ്പൂൺജീരകം - 1/4 ടീ.സ്പൂൺ കറുവപട്ട - 2-3 കഷണംഎലക്ക - 4-5 ഗ്രാമ്പു - 4തക്കോലം - 2 ഇവയെല്ലാം കൂടി പൊടിച്ചു മാറ്റി വെയ്ക്കണം. ചിക്കൻ, ഉപ്പ്, ഗരം മസല - 2 ടീ.സ്പൂൺ, മഞ്ഞൾപ്പൊടി ഇട്ട് പുരട്ടിവച്ചിരിക്കുന്ന ചിക്കൻ വെള്ളം ചേർക്കാതെ ചെറുതീയിൽ വേവിക്കുക. ചിക്കൻ മസാല പുരട്ടി ഒന്നു വറുത്തു ഉപയോഗിച്ചാൽ ചിക്കന്റെ നെയ്യും കൂടി കിട്ടും. ബാക്കി ചേരുവകകൾ ചെറിയ ഉള്ളി - 1 പിടിസവാള - 7-8 വലുത്തക്കാളി - 4നാരങ്ങ - 1മല്ലിയില- 1 കെട്ട്പുതിന - 1/2 കെട്ട്ഇഞ്ചി -2 വലിയ കഷണംവെളുത്തുള്ളി - 1 1/2 തുടം പചമുളക്- 12-15 (ഏരിവു കുറച്ചു മതിയെങ്കിൽ 8-10)തൈര് - 1/2 കപ്പ്നെയ്യ് - 1 കപ്പ്മഞ്ഞൾപ്പൊടി - 1 ടീ.സ്പൂൺമല്ലിപ്പൊടി - 1 ടേ.സ്പൂൺ പാകം ചെയ്യുന്ന വിധം ആദ്യം ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി ചതച്ചു മാറ്റി വെയ്ക്കണം. 1 ടേ.സ്പൂൺ ഗരം മസല, ഉപ്പും ചേർത്ത് ചിക്കൻ വേവിക്കുക, മസാല ചിക്കനിൽ പിടിചു കുറുകിയ പരുവത്തിൽ
ചിക്കൻ - 1 കിലോ (12- കഷണങ്ങൾ)
അരി- 750 ഗ്രാം
ഗരം മസാല പൊടി
ജാതിക്ക 1/4
ജാതിപത്രി - 1 ടേ.സ്പൂൺ
പെരും ജീരകം - 2 ടേ.സ്പൂൺ
ജീരകം - 1/4 ടീ.സ്പൂൺ
കറുവപട്ട - 2-3 കഷണം
എലക്ക - 4-5
ഗ്രാമ്പു - 4
തക്കോലം - 2 ഇവയെല്ലാം കൂടി പൊടിച്ചു മാറ്റി വെയ്ക്കണം.
ചിക്കൻ, ഉപ്പ്, ഗരം മസല - 2 ടീ.സ്പൂൺ, മഞ്ഞൾപ്പൊടി ഇട്ട് പുരട്ടിവച്ചിരിക്കുന്ന ചിക്കൻ വെള്ളം ചേർക്കാതെ ചെറുതീയിൽ വേവിക്കുക. ചിക്കൻ മസാല പുരട്ടി ഒന്നു വറുത്തു ഉപയോഗിച്ചാൽ ചിക്കന്റെ നെയ്യും കൂടി കിട്ടും.
ബാക്കി ചേരുവകകൾ
ചെറിയ ഉള്ളി - 1 പിടി
സവാള - 7-8 വലുത്
തക്കാളി - 4
നാരങ്ങ - 1
മല്ലിയില- 1 കെട്ട്
പുതിന - 1/2 കെട്ട്
ഇഞ്ചി -2 വലിയ കഷണം
വെളുത്തുള്ളി - 1 1/2 തുടം
പചമുളക്- 12-15 (ഏരിവു കുറച്ചു മതിയെങ്കിൽ 8-10)
തൈര് - 1/2 കപ്പ്
നെയ്യ് - 1 കപ്പ്
മഞ്ഞൾപ്പൊടി - 1 ടീ.സ്പൂൺ
മല്ലിപ്പൊടി - 1 ടേ.സ്പൂൺ
പാകം ചെയ്യുന്ന വിധം
ആദ്യം ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി ചതച്ചു മാറ്റി വെയ്ക്കണം. 1 ടേ.സ്പൂൺ ഗരം മസല, ഉപ്പും ചേർത്ത് ചിക്കൻ വേവിക്കുക, മസാല ചിക്കനിൽ പിടിചു കുറുകിയ പരുവത്തിൽ അടുപ്പിൽ നിന്നും മാറ്റിവെക്കണം. ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി ചതച്ചു മാറ്റി വെയ്ക്കണം.
കുറച്ചു നെയ്യ് ഒഴിച്ചു ഗരംമസാല മുഴുവനെ, ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട ഇട്ടു പൊട്ടിച്ച് ശേഷം 4-5 സവാള അരിഞ്ഞത് ഇട്ടു വഴറ്റുക. ഉള്ളി നിറം മാറി വരുമ്പോൾ ചതച്ചു വച്ചതു എല്ലാം ഇട്ടു ഇളക്കുക. പിന്നെപുറകെ തക്കാളി വഴന്നു കഴിഞ്ഞാൽ മല്ലിപ്പൊടിയും, മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി വഴറ്റുക. പുറകെ തൈരും ചേർക്കണം. കൂടെ ഇലകളെല്ലാം. ഗരം മസാല ചേർത്തു വേവിച്ച ചിക്കൻ കൂടെ ചേർത്തു ഒരുമിച്ച് 10 മിനിറ്റ് അടച്ചു വേവിക്കണം.
അരി കഴുകി വെള്ളം വാലാൻ വെയ്ക്കണം. വേവിക്കാൻ വെക്കുന്ന വെള്ളത്തിൽ ഉപ്പു, വഴണ ഇല, ഏലക്കയും ഇട്ട് തിളപ്പിച്ച് അരി വേവിക്കുക അധികം വേകരുത്. മുക്കാൽ പരുവത്തിൽ നാരങ്ങനീരു ചേർത്തു ഊറ്റി എടുക്കണം. വെള്ളംപോയ ഉടനെ ഒരു പരന്ന പാത്രത്തിലേക്കു മാറ്റി, നിരത്തിയിടണം.
ദം ഇടുന്നവിധം
ഏറ്റവും അടിയിൽ ഒരുനിര ചിക്കൻ മസാല. അതിനുമുകളിൽ ചോറു നിരത്തുക. ഗരം മസാല തൂകി. കുറച്ചു നെയ്യ് തൂകണം. വീണ്ടും മസാല, ചോറ്, ഗരം മസാല, നെയ്യ്, മല്ലിയില പുതിനയില എന്നീ നിരയിൽ നിരത്തുക. അവസാനത്തെ മുകളിൽ ചോറ് ആകണം. നീളമുള്ള ഒരു തവി കൊണ്ട് ചൊറിലൂടെ 3-4 കുഴികൾ ഉണ്ടാക്കണം, അടിയിലെത്തുന്നതു വരെ. കുറച്ചു പാലും അതിൽ 2-3 തുള്ളി പൈനാപ്പിൾ എസ്സെൻസും, ഇടക്ക് തൂകുന്നതും നല്ലതാണ്. എസ്സെൻസിന്റെ രുചി ഇഷ്ടപ്പെടാത്തവർക്ക് ഒഴിവാക്കാം, വെറും പാലുതൂകിയാലും മതി. പാത്രത്തിന്റെ ചുറ്റിലും അരികിലൂടെ ഒഴിക്കണം. പാൽ ഒഴിക്കുന്നതു ചോറ് ഒന്നു മയപ്പെടുത്താനായിട്ടാണ്. പിന്നെ അരികു വരണ്ടു പൊകാതിരിക്കാനും ആണ്. അതിനൊപ്പം ദം ലെയർ ചെയ്തു കഴിഞ്ഞ് അടിയറ്റം വരെയുണ്ടാക്കിയ ഓരോ കുഴിയിലും ഒരോ സ്പൂൺ നെയ്യും ഒഴിക്കണം. മുകളിലും ഒരോ സ്പൂൺ നെയ്യൊഴിക്കുക. പിന്നെ ബാക്കിയുള്ള സവാള വറുത്തത്ത്, മല്ലി, പുതിനയും തൂകി നല്ല അടപ്പു കൊണ്ട് ഇറുക്കി അടച്ചു ദം ചെയ്യാം. വിളമ്പാൻ നേരം കപ്പലണ്ടിയും ഉണക്കമുന്തിരിയും, സവാള പൊരിച്ചതും തൂകി വിളമ്പം.
കുറിപ്പ്:- സവാള വറുത്തു കോരുന്ന എണ്ണ ബാക്കി സാധനങ്ങൾ വഴറ്റാൻ ഉപയോഗിക്കുന്നതു കൂടുതൽ രുചിയും ഉണ്ടാക്കും. ഒരു സ്പൂൺ അണ്ടിപ്പരിപ്പ് അരച്ച് ചിക്കൻ മസാലയുടെ കൂടെ ചേർത്ത് വേവിക്കുന്നത് രുചികൂട്ടാൻ നല്ലതാണ്. ചിക്കൻ മസാല പുരട്ടിവച്ച്, വേവിച്ചു കഴിഞ്ഞ്, ഒന്നു വറുത്തിട്ട് വേവിക്കുന്നതും രുചി വ്യത്യാസം വരുത്താൻ സഹായിക്കും.