- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിക്കൻ പുതിന ബിരിയാണി
ആവശ്യമായ ചേരുവകൾ 1. കോഴി - 1 കിലോ 2. പുതിന ഇല - ¼ കപ്പ് 3. മല്ലിയില - ¼ കപ്പ് 4. ഇഞ്ചി/വെളുത്തുള്ളി - 2 ടേ.സ്പൂൺ 5. ഉലുവ പൊടിച്ചത് - 1 ടീ.സ്പൂൺ 6. മഞ്ഞൾപ്പൊടി - 1/2 ടീ.സ്പൂൺ 7. മുളക്പൊടി - 1 ടേ.സ്പൂൺ 8. മല്ലിപ്പൊടി - 1 ടേ.സ്പൂൺ 9. ഗരം മസാല - 1 ടീ.സ്പൂൺ 10. സവാള - 2 11. ഉപ്പ് - പാകത്തിന് 12. നെയ്യ് - 1/4 കപ്പ് 13. വെളിച്ചെണ്ണ - 3 ടേ.സ്പൂൺ 14. ചൂടുവെള്ളം - 3 കപ്പ് പാകം ചെയ്യുന്നവിധം:- കോഴിക്കഷണങ്ങൾ ചെറിയ കഷണങ്ങളായി മുറിച്ച് വെക്കുക. 2 മുതൽ 9 വരെയുള്ള ചേരുവകകൾ ഉപ്പും ചേർത്തരക്കുക. ആദ്യം നെയ്യും വെളിച്ചെണ്ണയും ഒരുമിച്ചു ചേർത്ത്, പകുതി സവാള വറുത്തു മാറ്റിവെക്കുക. ബാക്കി സവാള വഴറ്റുക. അരച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് വഴറ്റി, എണ്ണ തെളിയുമ്പോൾ ഇതിലേക്ക് ചിക്കനും ചേർത്ത് വഴറ്റുക. അല്പം വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന 1 ½ കപ്പ് അരിയും ചേർത്ത്, അതിൽ അതിന്റെ ഇരട്ടി തിളച്ചവെള്ളവും വെള്ളവും ഒഴിച്ച് ചെറുതീയിൽ അരിവേവാൻ വെക്കുക. 15 മിനിറ്റ് പാത്രം മൂടി വേവിക്കുക. വെള്
ആവശ്യമായ ചേരുവകൾ
1. കോഴി - 1 കിലോ
2. പുതിന ഇല - ¼ കപ്പ്
3. മല്ലിയില - ¼ കപ്പ്
4. ഇഞ്ചി/വെളുത്തുള്ളി - 2 ടേ.സ്പൂൺ
5. ഉലുവ പൊടിച്ചത് - 1 ടീ.സ്പൂൺ
6. മഞ്ഞൾപ്പൊടി - 1/2 ടീ.സ്പൂൺ
7. മുളക്പൊടി - 1 ടേ.സ്പൂൺ
8. മല്ലിപ്പൊടി - 1 ടേ.സ്പൂൺ
9. ഗരം മസാല - 1 ടീ.സ്പൂൺ
10. സവാള - 2
11. ഉപ്പ് - പാകത്തിന്
12. നെയ്യ് - 1/4 കപ്പ്
13. വെളിച്ചെണ്ണ - 3 ടേ.സ്പൂൺ
14. ചൂടുവെള്ളം - 3 കപ്പ്
പാകം ചെയ്യുന്നവിധം:-
കോഴിക്കഷണങ്ങൾ ചെറിയ കഷണങ്ങളായി മുറിച്ച് വെക്കുക. 2 മുതൽ 9 വരെയുള്ള ചേരുവകകൾ ഉപ്പും ചേർത്തരക്കുക. ആദ്യം നെയ്യും വെളിച്ചെണ്ണയും ഒരുമിച്ചു ചേർത്ത്, പകുതി സവാള വറുത്തു മാറ്റിവെക്കുക. ബാക്കി സവാള വഴറ്റുക. അരച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് വഴറ്റി, എണ്ണ തെളിയുമ്പോൾ ഇതിലേക്ക് ചിക്കനും ചേർത്ത് വഴറ്റുക. അല്പം വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന 1 ½ കപ്പ് അരിയും ചേർത്ത്, അതിൽ അതിന്റെ ഇരട്ടി തിളച്ചവെള്ളവും വെള്ളവും ഒഴിച്ച് ചെറുതീയിൽ അരിവേവാൻ വെക്കുക. 15 മിനിറ്റ് പാത്രം മൂടി വേവിക്കുക. വെള്ളം ബാക്കിയുണ്ടെങ്കിൽ അതും പറ്റിവരുമ്പോൾ കോഴിയിലുള്ള എണ്ണയും തെളിഞ്ഞു വരും. അരിവേവുന്ന പരുവത്തിൽ ഇറക്കിവച്ച്, ഉള്ളി സാലഡും, പപ്പടവും, അച്ചാറും ചേർത്തു കഴിക്കുക.
കുറിപ്പ്:- പുതിന ഇലയും മല്ലി ഇലയും, മസാലയും ചേർത്ത് അരച്ചുണ്ടാക്കുന്ന ബിരിയാണിക്ക് ഒരു പ്രത്യേക രുചിയുണ്ട്. പച്ചമുളകിനു പകരം മുളകുപൊടി ചേത്തുണ്ടാക്കുന്ന ബിരിയാണി, അല്പം വ്യത്യസ്ഥത എന്നെയുള്ളു. ഇവിടെയും പുതിനയും മല്ലിയിലയും ചേത്തുണ്ടാക്കുന്നതുകൊണ്ട് സ്വാദും കൂടും, ആരോഗ്യത്തിനും നല്ലത്.