- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിക്കൻ റോസ്റ്റ്
ആവശ്യമുള്ള സാധനങ്ങൾ · ചിക്കൻ 1( തൊലി കളഞ്ഞത്) · കുരുമുളക് 1 ടേ.സ്പൂൺ · പച്ചമുളക് 2 · മല്ലി 1 ½ ടേ.സ്പൂൺ · വെളുത്തുള്ളി – 1 കുടം ( 10 എണ്ണം) · ഇഞ്ചി 1 ഇഞ്ച് നീളം · ഉപ്പ് – പാകത്തിന് · കറിവേപ്പില ആവശ്യത്തിന് · സവാള 1 ,കൊത്തിയരിഞ്ഞത് · ഉരുളക്കിഴങ്ങ് 5 ഇടത്തരം തയ്യാറാക്കുന്ന വിധം കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലി എന്നിവയെല്ലാം ഒരുമിച്ചിട്ട് ചതച്ച പരുവത്തിൽ, തരുതരുപ്പായി ചതച്ചെടുക്കുക. ഈ കൂട്ട് ഒരു നാടൻ രുചിയാണ്. രണ്ടു രീതിയിൽ ഈ ചിക്കൻ റൊസ്റ്റ് തയ്യാറാക്കാം. ഈ ചിക്കൻ റൊസ്റ്റ് മസാല അല്പം വ്യത്യസ്ഥമാണ്, ഇവിടെ ഉപയോഗിക്കുന്നത്. തൊലികളഞ്ഞ് കഴുകി വരഞ്ഞ കോഴിയിൽ നേരിട്ട് പുരട്ടിവെക്കുക. മസാല പുരട്ടിയ കോഴി ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ്, ഒരു പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ 5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ ആവശ്യമെങ്കിൽ ½ കപ്പ് ചൂട്വെള്ളം ഒചിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ഒരു പരന്ന ഫ്രയിങ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ് ചീ
ആവശ്യമുള്ള സാധനങ്ങൾ
· ചിക്കൻ 1( തൊലി കളഞ്ഞത്)
· കുരുമുളക് 1 ടേ.സ്പൂൺ
· പച്ചമുളക് 2
· മല്ലി 1 ½ ടേ.സ്പൂൺ
· വെളുത്തുള്ളി – 1 കുടം ( 10 എണ്ണം)
· ഇഞ്ചി 1 ഇഞ്ച് നീളം
· ഉപ്പ് – പാകത്തിന്
· കറിവേപ്പില ആവശ്യത്തിന്
· സവാള 1 ,കൊത്തിയരിഞ്ഞത്
· ഉരുളക്കിഴങ്ങ് 5 ഇടത്തരം
തയ്യാറാക്കുന്ന വിധം
കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലി എന്നിവയെല്ലാം ഒരുമിച്ചിട്ട് ചതച്ച പരുവത്തിൽ, തരുതരുപ്പായി ചതച്ചെടുക്കുക. ഈ കൂട്ട് ഒരു നാടൻ രുചിയാണ്. രണ്ടു രീതിയിൽ ഈ ചിക്കൻ റൊസ്റ്റ് തയ്യാറാക്കാം.
ഈ ചിക്കൻ റൊസ്റ്റ് മസാല അല്പം വ്യത്യസ്ഥമാണ്, ഇവിടെ ഉപയോഗിക്കുന്നത്. തൊലികളഞ്ഞ് കഴുകി വരഞ്ഞ കോഴിയിൽ നേരിട്ട് പുരട്ടിവെക്കുക. മസാല പുരട്ടിയ കോഴി ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ്, ഒരു പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ 5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ ആവശ്യമെങ്കിൽ ½ കപ്പ് ചൂട്വെള്ളം ഒചിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ഒരു പരന്ന ഫ്രയിങ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ് ചീനച്ചട്ടിയിൽ വെച്ച് അല്പം തിരിച്ചും മറിച്ചും ഇട്ട് ,കോഴിയും, ഉരുളക്കിഴങ്ങും മൊരിച്ചെടുക്കുക. ചെറുതായി മുറിച്ച് വേവിച്ച പച്ചക്കറികളും മുകളിൽ നിരത്തി വിളംബുക.
ചിക്കൻ തൊലിയോടെ വരഞ്ഞ് അല്പം കുരുമുളകും ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി മുഴുവനായി എണ്ണയിൽ വറുത്തെടുക്കുക. അതിനു ശേഷം കൊത്തിയരിഞ്ഞ സവാള വഴറ്റി, കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലി എന്നിവയെല്ലാം ഒരുമിച്ചിട്ട് ചതച്ച മസാലയിട്ട് വഴറ്റുക. നന്നായി എണ്ണ തെളിഞ്ഞു കഴിഞ്ഞാൽ ചിക്കന്റെ അകത്തും പുറത്തും നന്നായി പുരട്ടുക. മസാലയുടെ കൂടെ 2 ഉളക്കിഴങ്ങ് കഷണങ്ങളും നിറക്കുക. ബാക്കി മസാലയും പുറട്ടി അരക്കപ്പ് ചൂടുവെള്ളവും ഒഴിച്ച്, ബാക്കി ഉരുളക്കിഴങ്ങ് കഷണങ്ങളും ചേർത്ത് അടച്ചുവെച്ചു വേവിക്കുക. ഒന്നു വറുത്തതിനാൽ,10 മിനിറ്റിന്റെ ആവശ്യം മാത്രമെയുള്ളു. ചാറോടുകൂടിയും എടുക്കാം, വെള്ളം വറ്റിച്ച് വറുത്തും എടുക്കാം.
മൂന്നാമതൊരു വിധം എങ്ങനെയെന്നാൽ, ചൂടുവെള്ളം ഒഴിച്ചു വേവിച്ചു കഴിഞ്ഞ കോഴി റോസ്റ്റിലേക്ക് തേങ്ങാപ്പാൽ കട്ടിയിൽ കലക്കി ഒഴിച്ചാൽ വ്യത്യസ്തമായ ഒരു മുഴുവൻ ചിക്കൻ റോസ്റ്റ് കറി തയ്യാറാക്കാവുന്നതാണ്.
കുറിപ്പടി : കുരുമുളക് തേച്ച് പൊള്ളിച്ചെടുത്ത താറാവും കോഴിയും വടക്കോട്ടുള്ള ക്രിസ്ത്യാനി വീടുകളിൽ ഒരു പ്രധാന വിഭവമാണ് . അതും പ്രത്യേകിച്ച് അമ്മച്ചിമാരുടെ രുചികൾ ഓർത്തിരിക്കുന്നവരിൽ മറന്നുപോകാത്തൊരു പേരും രുചിയുമാണ് ഇത്തരം പൊള്ളിച്ചിടുത്ത ഇറച്ചി വിഭവങ്ങൾ. ഇവിടെ കുരുമുളകിനൊപ്പം പച്ചമുളമും മല്ലിയും ആണ് ഈ റോസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. അപ്പം, ചപ്പാത്തി, പത്തിരി എന്നിവക്കൊപ്പം കറിയായി കഴിക്കാവുന്നതാണ്. റോസ്റ്റ് ആയിട്ടാണെടുക്കുന്നതെങ്കിൽ കോഴി പല കഴണങ്ങളായി മുറിച്ച്, ആവികയറ്റി വേവിച്ച പച്ചക്കറികൾ , ബ്രഡ് എന്നിവക്കൊപ്പം കഴിക്കാവുന്നതാണ്.