- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴി റോസ്റ്റ്
രുചികരമായ കോഴി റോസ്റ്റ് ഉണ്ടാക്കുന്നതിന് ആവശ്യ സാധനങ്ങൾ 1. കോഴി കഷണങ്ങളാക്കിയത് - 1 കിലോ2. ഉരുളക്കിഴങ്ങ് - 1/2 കിലോ3. തേങ്ങാപാൽ - ഒരു മുറി തേങ്ങയുടെ4. സവാള - 2 എണ്ണം5. എണ്ണ - ഒരു കപ്പ് അരയ്ക്കാൻ ആവശ്യമായ സാധനങ്ങൾ:-6. പച്ചമുളക് - 8 എണ്ണം7. ചുവന്ന മുളക് - 4 എണ്ണം8. കുരുമുളക് - 8 എണ്ണം9. ഇഞ്ചി - ഒരു കഷണം10. വെളുത്തുള്ളി - 8 അല്ലി11. ചുവന്നുള്ളി - 6 എണ്ണം12. പട്ട, ഗ്രാമ്പു,
രുചികരമായ കോഴി റോസ്റ്റ് ഉണ്ടാക്കുന്നതിന് ആവശ്യ സാധനങ്ങൾ
1. കോഴി കഷണങ്ങളാക്കിയത് - 1 കിലോ
2. ഉരുളക്കിഴങ്ങ് - 1/2 കിലോ
3. തേങ്ങാപാൽ - ഒരു മുറി തേങ്ങയുടെ
4. സവാള - 2 എണ്ണം
5. എണ്ണ - ഒരു കപ്പ്
അരയ്ക്കാൻ ആവശ്യമായ സാധനങ്ങൾ:-
6. പച്ചമുളക് - 8 എണ്ണം
7. ചുവന്ന മുളക് - 4 എണ്ണം
8. കുരുമുളക് - 8 എണ്ണം
9. ഇഞ്ചി - ഒരു കഷണം
10. വെളുത്തുള്ളി - 8 അല്ലി
11. ചുവന്നുള്ളി - 6 എണ്ണം
12. പട്ട, ഗ്രാമ്പു, ഏലക്കായ്, പെരുജീരകം ഇവ പൊടിച്ചത് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
അരിഞ്ഞ ഉരുളക്കിഴങ്ങും സവാളയും വറുത്തെടുക്കുക. അരപ്പും (6 മുതൽ 12 കൂടിയുള്ള ചേരുവകൾ) ഇറച്ചിയും തേങ്ങാപ്പാലും ചേർത്ത് യോജിപ്പിച്ച് ഉപ്പ് ഒഴിച്ച് വേവിക്കുക, വെന്ത ഇറച്ചി കഷണങ്ങൾ ചാറിൽ നിന്ന് കോരിയെടുത്ത് ചൂടായ എണ്ണയിൽ വറുക്കുക.
അലങ്കരിക്കാൻ
നെയ്യിൽ ഉള്ളി മുപ്പിച്ച് ചാറോഴിച്ച് ഗ്രേവി തയ്യാറാക്കുക. വറുത്ത ഇറച്ചിയുടെ മീതെ ഗ്രേവി ഒഴിച്ച് ഉരുളക്കിഴങ്ങ്, സവാള എന്നിവ വറുത്ത് ചേർത്ത ശേഷം വിളമ്പാം.
കുറിപ്പ് :-ചിക്കൻ റോസ്റ്റ് എങ്ങനെ വിളംബാം എന്നത്, നിങ്ങൾക്ക് തീരുമാനിക്കാം. പച്ചക്കറികളും, മറ്റും പുഴുങ്ങി അലങ്കരിച്ചും, ചാറോടുകൂടി പ്രത്യേകം വച്ചും വിളമ്പാം.