- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴി റോസ്റ്റ്
ആവശ്യ സാധനങ്ങൾ കോഴി - 1 ചെറുത് (തൊലികളഞ്ഞ് വരഞ്ഞത്)ഉരുളക്കിഴങ്ങ് - 3 ഇടത്തരംതേങ്ങാപ്പാൽ- 1 1/2 കപ്പ് നേർപ്പിച്ചത്/ 1/2 കപ്പ് കുറുകിയത് മസാല മുളകുപൊടി - 1 റ്റേ. സ്പൂൺമല്ലിപ്പൊടി - 2 റ്റേ. സ്പൂൺകുരുമുളക് പൊടി - 1/2 റ്റേ . സ്പൂൺമഞ്ഞൾപ്പൊടി- 1/2 റ്റീസ്പൂൾഇറച്ചി മസാല - 1 1/2 റ്റേ. സ്പൂൺഉപ്പ്- ആവശ്യത്തിന് ചിക്കൻ- ആദ്യം തന്നെ ചിക്കൻ കഴുകി, വരഞ്ഞ്, കുറച്ചു മുളകുപൊടിയും,മഞ്ഞൾപ്പൊടിയും, ഉപ്പും പുരട്ടി വെക്കുക. ഒരു മണിക്കൂറിനു ശേഷം എണ്ണയിൽ മുഴുവനായി വറുത്തു കോരുക. പാകംചെയ്യുന്ന വിധം വെളീച്ചെണ്ണ ഒഴിച്ച് ആദ്യം സവാള വഴറ്റി കൂടെ ഇഞ്ചി വെളുത്തുള്ളി കരിയാപ്പില വഴറ്റി, കൂടെ മസാലകളും വഴറ്റി, എണ്ണതെളിയുന്നിടം ഇളക്കുക. ഈ മസാല വറുത്തു വച്ചിരിക്കുന്ന ചിക്കനിൽ അകവും പുറവും പുരട്ടി , അകത്തേക്ക് മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങളും കൂടി വെക്കുക. ശേഷം തീകുറച്ച് തേങ്ങാപ്പാൽ ഒഴിച്ച് അതിലേക്ക് സവാള മുറിക്കാതെ , കൂടെ ചേർത്ത് അടച്ചു വേവിക്കുക. ചിക്കൻ വറുത്തതായതിനാൽ മസാലപുരണ്ട് തേങ്ങപ്പാലിൽ ഒന്നു വേവിക്കയേ വേ
ആവശ്യ സാധനങ്ങൾ
കോഴി - 1 ചെറുത് (തൊലികളഞ്ഞ് വരഞ്ഞത്)
ഉരുളക്കിഴങ്ങ് - 3 ഇടത്തരം
തേങ്ങാപ്പാൽ- 1 1/2 കപ്പ് നേർപ്പിച്ചത്/ 1/2 കപ്പ് കുറുകിയത്
മസാല
മുളകുപൊടി - 1 റ്റേ. സ്പൂൺ
മല്ലിപ്പൊടി - 2 റ്റേ. സ്പൂൺ
കുരുമുളക് പൊടി - 1/2 റ്റേ . സ്പൂൺ
മഞ്ഞൾപ്പൊടി- 1/2 റ്റീസ്പൂൾ
ഇറച്ചി മസാല - 1 1/2 റ്റേ. സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ചിക്കൻ- ആദ്യം തന്നെ ചിക്കൻ കഴുകി, വരഞ്ഞ്, കുറച്ചു മുളകുപൊടിയും,മഞ്ഞൾപ്പൊടിയും, ഉപ്പും പുരട്ടി വെക്കുക. ഒരു മണിക്കൂറിനു ശേഷം എണ്ണയിൽ മുഴുവനായി വറുത്തു കോരുക.
പാകംചെയ്യുന്ന വിധം
വെളീച്ചെണ്ണ ഒഴിച്ച് ആദ്യം സവാള വഴറ്റി കൂടെ ഇഞ്ചി വെളുത്തുള്ളി കരിയാപ്പില വഴറ്റി, കൂടെ മസാലകളും വഴറ്റി, എണ്ണതെളിയുന്നിടം ഇളക്കുക. ഈ മസാല വറുത്തു വച്ചിരിക്കുന്ന ചിക്കനിൽ അകവും പുറവും പുരട്ടി , അകത്തേക്ക് മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങളും കൂടി വെക്കുക. ശേഷം തീകുറച്ച് തേങ്ങാപ്പാൽ ഒഴിച്ച് അതിലേക്ക് സവാള മുറിക്കാതെ , കൂടെ ചേർത്ത് അടച്ചു വേവിക്കുക. ചിക്കൻ വറുത്തതായതിനാൽ മസാലപുരണ്ട് തേങ്ങപ്പാലിൽ ഒന്നു വേവിക്കയേ വേണ്ടു, ഒരു 15 ,20 മിനിട്ടു നേരം. ആവശ്യാനുസരണം ചാറുകുറുകി വരുംബോൾ ഇറക്കി അലങ്കരിക്കുക.
അലങ്കരിക്കാൻ
പൊട്ടറ്റോ നീളത്തിൽ വറുത്തത്
റ്റുമാറ്റോ വട്ടത്തിൽ അരിഞ്ഞത്
കുറിപ്പ്: കോഴി മുറിക്കാതെ മുഴുവനെ ആയിരിക്കണം പാകം ചെയ്യുന്നത്. മസാല പുരട്ടി കുറച്ചു നേരം വച്ചിരുന്നാൽ മസാല നന്നായി പിടിക്കുകയും ചെയ്യും. ഒരു ചിക്കൻ 4 നാലു പേർക്കു കഴിക്കാം.