- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിക്കൻ സ്റ്റൂ - കറിച്ചട്ടിയിൽ
സ്റ്റൂവിന് ചിക്കൻ- ½ കിലോ( ചെറുതായി മുറിച്ചത്)സവാള- 1പച്ചമുളക്- 4ഇഞ്ചി- 1 ഇഞ്ച്വെളുത്തുള്ളി- 3പച്ചമുളക്- 5കാരറ്റ്- 1 വട്ടത്തിൽഉരുളക്കിഴങ്ങ്- 2 , വട്ടത്തിൽകരിവേപ്പില-2 കതിർപ്പ്കറുവപ്പട്ട്, ഗ്രാംബു, ഏലക്ക- 1 ടേ.സ്പൂൺ, പൊടിക്കാതെതേങ്ങാപ്പാൽ - 2 കപ്പ് കടുക് വറുക്കാൻ കൊച്ചുള്ളി- 2വറ്റൽ മുളക്- 2കരിവേപ്പില- ആവശ്യത്തിന്വെളിച്ചെണ്ണ- 1 ടേ.സ്പൂൺ പാകം ചെയ്യുന്നവിധം വെളിച്ചെണ്ണ ഒഴിച്ച് ആദ്യം കറുവാപ്പട്ട്, ഗ്രാംബു, എലക്ക് ഇട്ട് പൊട്ടിത്തുടങ്ങുംബോൾ ഇഞ്ചി വെളുത്തുള്ളി വഴറ്റുക. ശേഷം സവാള ഇട്ട് അതിന്റെ നിറം അല്പം മാറിത്തുടങ്ങുബോൾ ഉപ്പ് ചെർത്തു വഴറ്റുക. ശേഷം മുറിച്ചു വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് വഴറ്റി, കൂടെ കറിവേപ്പിലയും , പച്ചമുളകും ചെർത്തിളക്കുക. ചെറുതീയതിൽ ചിക്കന്റെ വെള്ളം ഇറങ്ങാൻ അനുവദിക്കുക. 1 സ്പൂൺ തേങ്ങാപ്പാൽപ്പൊടി ചേർത്ത് അരക്കപ്പ് ചൂടുവെള്ളം കൂടി ചേത്ത് മൂടിവെച്ച് 10 മിനിട്ട് വേവിക്കുക. മൂടിതുറന്ന് കാരറ്റും , ഉരുളക്കിഴങ്ങും ചേർത്ത് വീണ്ടും അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. മൂടിതുറന്ന് ചിക്ക
സ്റ്റൂവിന്
ചിക്കൻ- ½ കിലോ( ചെറുതായി മുറിച്ചത്)
സവാള- 1
പച്ചമുളക്- 4
ഇഞ്ചി- 1 ഇഞ്ച്
വെളുത്തുള്ളി- 3
പച്ചമുളക്- 5
കാരറ്റ്- 1 വട്ടത്തിൽ
ഉരുളക്കിഴങ്ങ്- 2 , വട്ടത്തിൽ
കരിവേപ്പില-2 കതിർപ്പ്
കറുവപ്പട്ട്, ഗ്രാംബു, ഏലക്ക- 1 ടേ.സ്പൂൺ, പൊടിക്കാതെ
തേങ്ങാപ്പാൽ - 2 കപ്പ്
കടുക് വറുക്കാൻ
കൊച്ചുള്ളി- 2
വറ്റൽ മുളക്- 2
കരിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- 1 ടേ.സ്പൂൺ
പാകം ചെയ്യുന്നവിധം
വെളിച്ചെണ്ണ ഒഴിച്ച് ആദ്യം കറുവാപ്പട്ട്, ഗ്രാംബു, എലക്ക് ഇട്ട് പൊട്ടിത്തുടങ്ങുംബോൾ ഇഞ്ചി വെളുത്തുള്ളി വഴറ്റുക. ശേഷം സവാള ഇട്ട് അതിന്റെ നിറം അല്പം മാറിത്തുടങ്ങുബോൾ ഉപ്പ് ചെർത്തു വഴറ്റുക. ശേഷം മുറിച്ചു വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് വഴറ്റി, കൂടെ കറിവേപ്പിലയും , പച്ചമുളകും ചെർത്തിളക്കുക. ചെറുതീയതിൽ ചിക്കന്റെ വെള്ളം ഇറങ്ങാൻ അനുവദിക്കുക. 1 സ്പൂൺ തേങ്ങാപ്പാൽപ്പൊടി ചേർത്ത് അരക്കപ്പ് ചൂടുവെള്ളം കൂടി ചേത്ത് മൂടിവെച്ച് 10 മിനിട്ട് വേവിക്കുക. മൂടിതുറന്ന് കാരറ്റും , ഉരുളക്കിഴങ്ങും ചേർത്ത് വീണ്ടും അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. മൂടിതുറന്ന് ചിക്കനും പച്ചക്കറികളും വെന്തു എന്നുറപ്പാക്കി, കട്ടിയായി കലക്കി വെച്ചീരിക്കുന്ന തേങ്ങാപ്പാൽ ചൂടാകാൻ അനുവദിച്ചതിനു ശേഷം തീകെടുത്തുക, കറി തയ്യാർ. തേങ്ങാപ്പാൽ ഒഴിച്ച് തിളക്കാൻ അനുവദിക്കരുത്, ചൂടാകാൻ മാത്രം അനുവദിക്കുക. കറിവേപ്പിലയും, വറ്റൽ മുളകും ചേർത്ത് ആവശ്യമെങ്കിൽ പകുതി നെയ്യും വെളിച്ചെണ്ണയും ചേർത്ത് എണ്ണയിൽ കടുക് വറുത്ത് ചേർക്കുക.
കുറിപ്പ്:- ചിക്കൻ ഇതുപോലെ വേവിച്ച് , തേങ്ങാപ്പാൽ ചേർക്കാതെ വെച്ചിരുന്നാൽ പെട്ടെന്ന് വരുന്ന അതിഥികൾക്ക് ഒരു കറി പാകപ്പെടുത്താൻ എളുപ്പമായിരിക്കും. പച്ചക്കറികളുടെ അരിയലും, അളവും , എന്തൊക്കെ വേണം എന്നുള്ളതും നിങ്ങളുടെ ഇഷ്ടാനിഷ്ടം ചെയ്യാം. പാതി വേവിൽ മാത്രം പച്ചക്കറികൾ ചേർത്താൽ , വെന്ത് കുഴഞ്ഞു പോകാതെയിരിക്കും. വെളിച്ചെണ്ണയിൽ ആദ്യം കൊച്ചുള്ളി അരിഞ്ഞ് മൂപ്പിച്ച് അതിലേക്ക് വറ്റൽ മുളമും , കരിവേപ്പിലയും ചേർത്ത്, പാത്രത്തിൽ വിളംബിവെച്ചതിനും ശേഷം കടുവറുത്തത്ത് മുകളിലൂടെ ഒഴിച്ച് അലങ്കരിക്കുക.സ്റ്റൂ പാകംചെയ്ത് വിളംബിയതിനു ശേഷം കറുവറുത്തിട്ടാൽ ഒരു മണവും , ഭംഗിയും കൂടുന്നു.