രാജ്യത്ത് ചിക്കൻ പോക്‌സ് അസുഖത്തിനുള്ള മരുന്ന് സൗജന്യമാക്കുന്നു. പതിനഞ്ച് മാസം വരെ പ്രായമുള്ള കുട്ടികൾക്കാണ് ചിക്കൻ പോക്‌സ് അസുഖത്തെ പ്രതിരോധിക്കുന്നതിനുള്ള വറിസെല്ലാ വാക്‌സിൻ സൗജന്യമായി നല്കാൻ തീരുമാനിച്ചത്. ഈ മരുന്നിന് രാജ്യത്തെ 60,000 ത്തോളം കുട്ടികൾ അർഹരാണെന്നാണ് ഫാർമസി പറയുന്നത്.

മരുന്ന സൗജന്യമാക്കുന്നതോടെ രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിലൂടെ കുട്ടികൾക്കും ബന്ധുക്കൾക്കും ഏറെ പ്രയോജനം ലഭിക്കുമെന്നും ജിപി സന്ദർശനം ഒഴിവാക്കാൻ കഴിയുമെന്നുമാണ് വിലിയരുത്തൽ.

മിക്ക കുട്ടികൾക്കും പടർന്നുപിടിക്കാറുള്ള ഈ രോഗം സാംക്രമിക രോഗങ്ങളിൽപെടുന്നതാണ്. ഇത് പലപ്പോഴും രോഗി പരിപാലിക്കുന്നവർക്കും വീട്ടുകാർക്കും പടരാനും സാധ്യതയുള്ളതാണ്. പലപ്പോഴും രോഗം സങ്കീർണമായി ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്.