- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിക്കു കൊല്ലപ്പെട്ടപോലെ രണ്ടു മലയാളികൾക്കൂടി മരിച്ചതോടെ ഭർത്താവിനെ കുറ്റവിമുക്തനാക്കാൻ ആലോചിച്ച് ഒമാൻ പൊലീസ്; നൂറു ദിവസം തടവിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയെങ്കിലും പാസ്‌പോർട്ട് തടഞ്ഞുവെച്ചതിനാൽ ഒമാനിൽ കുടുങ്ങി
സലാല: സലാലയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ ഭർത്താവ് ലിൻസന് നാട്ടിൽ പോകാൻ പൊലീസ് അനുമതി. കഴിഞ്ഞവർഷം ഏപ്രിലിൽ 20നു ഭാര്യ ചോാദ്യംചെയ്യലിനുവിളിപ്പിച്ച് കസ്റ്റഡിയിൽ എടുത്ത ലിൻസനെ നൂറിലധികം ദിവസങ്ങൾക്കുശേഷമാണ് ഒമാൻ പാലീസ് വിട്ടയച്ചത്. എന്നാൽ രാജ്യത്തുനിന്നു പുറത്തുകടക്കാതിരിക്കാനായി പാസ്‌പോർട്ട് തടഞ്ഞുവച്ചതിനാൽ ഒമാനിൽ കുടുങ്ങുകയായിരുന്നു. സംഭവം നടന്ന് ഒരു വർഷം പിന്നിടാനാകുേമ്പാഴാണ് ലിൻസന് യാത്രാനുമതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്‌പോർട്ട് തിരികെ ലഭിച്ച ലിൻസൻ ഇന്ന് രാവിലെയുള്ള വിമാനത്തിൽ ബന്ധുവിനൊപ്പം നാട്ടിലേക്ക് തിരിക്കുമെന്ന് അറിയുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 20നാണ് ഒമാനിലെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ കൊലപാതകം നടന്നത്. സലാല ബദർ അൽ സമ ആശുപത്രിയിൽ നഴ്‌സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബർട്ടിനെ (27) സലാല ടൗണിലെ ഫ്‌ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഇതേ ആശുപത്രിയിലെ പി.ആർ.ഒ ആയിരുന്നു. സംഭവദിവസം രാത്രി ഡ്യൂട്ട
സലാല: സലാലയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ ഭർത്താവ് ലിൻസന് നാട്ടിൽ പോകാൻ പൊലീസ് അനുമതി. കഴിഞ്ഞവർഷം ഏപ്രിലിൽ 20നു ഭാര്യ ചോാദ്യംചെയ്യലിനുവിളിപ്പിച്ച് കസ്റ്റഡിയിൽ എടുത്ത ലിൻസനെ നൂറിലധികം ദിവസങ്ങൾക്കുശേഷമാണ് ഒമാൻ പാലീസ് വിട്ടയച്ചത്. എന്നാൽ രാജ്യത്തുനിന്നു പുറത്തുകടക്കാതിരിക്കാനായി പാസ്‌പോർട്ട് തടഞ്ഞുവച്ചതിനാൽ ഒമാനിൽ കുടുങ്ങുകയായിരുന്നു.
സംഭവം നടന്ന് ഒരു വർഷം പിന്നിടാനാകുേമ്പാഴാണ് ലിൻസന് യാത്രാനുമതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്‌പോർട്ട് തിരികെ ലഭിച്ച ലിൻസൻ ഇന്ന് രാവിലെയുള്ള വിമാനത്തിൽ ബന്ധുവിനൊപ്പം നാട്ടിലേക്ക് തിരിക്കുമെന്ന് അറിയുന്നു.
കഴിഞ്ഞവർഷം ഏപ്രിൽ 20നാണ് ഒമാനിലെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ കൊലപാതകം നടന്നത്. സലാല ബദർ അൽ സമ ആശുപത്രിയിൽ നഴ്‌സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബർട്ടിനെ (27) സലാല ടൗണിലെ ഫ്‌ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഇതേ ആശുപത്രിയിലെ പി.ആർ.ഒ ആയിരുന്നു.
സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്ന ചിക്കു ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് ലിൻസൻ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുേമ്പാൾ ചിക്കു അഞ്ചുമാസം ഗർഭിണിയായിരുന്നു. സംഭവത്തിന് ശേഷം വിവരങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ച ലിൻസനെ മൂന്നു മാസത്തിലധികം കഴിഞ്ഞിട്ടാണ് പൊലീസ് വിട്ടയച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ലിൻസനെ തങ്ങളുടെ നിരീക്ഷണത്തിൽ വെച്ചതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ.
നൂറിലധികം ദിവസത്തിന് ശേഷം വിട്ടയച്ചുവെങ്കിലും പാസ്‌പോർട്ട് നൽകിയിരുന്നില്ല. പുറത്തിറങ്ങിയ ശേഷം ബദർ അൽ സമയുടെ നിസ്വ ശാഖയിലും തുടർന്ന് റൂവിയിലുമാണ് ലിൻസൻ ജോലി ചെയ്തിരുന്നത്. ചിക്കുവിന്റെ ദുരൂഹമരണം നടന്ന് ഒരു വർഷം പിന്നിടുേമ്പാഴും കൊലപാതക കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ചിക്കുവിന്റെ കൊലക്ക് ശേഷം സമാന സ്വഭാവത്തിലുള്ള രണ്ടു കൊലപതകങ്ങൾകൂടി സലാലയിൽ നടന്നിരുന്നു.
സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കമ്പനിയുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിലെ പ്രതിയായ യമൻ സ്വദേശിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടിയിരുന്നു.
ഈ കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ഇടുക്കി സ്വദേശിനിയായ നഴ്‌സിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഭർത്താവാണ് മൃതദേഹം കണ്ടത്. ഈ കേസിലും അന്വേഷണം നടന്നുെകാണ്ടിരിക്കുകയാണ്. തുടർച്ചയായുള്ള കൊലപാതകങ്ങൾ സലാലയിലെ പ്രവാസി സമൂഹത്തെ വിശിഷ്യ മലയാളികളെ ഭീതിയിലാഴ്‌ത്തിയിരുന്നു.