തൃശൂർ: സിനിമ സഹസംവിധായകൻ ജയിൻ കൃഷ്ണ തൃശൂരിൽ അന്തരിച്ചു. 45 വയസായിരുന്നു. ആറാട്ട്, കള, പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ജയിനിന്റെ യഥാർഥ പേര് പി.കെ.ജയകുമാർ എന്നാണ്. ഹൃദയസ്തംഭനമാണ് മരണകാരണം. പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.

ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ബി ഉണ്ണികൃഷ്ണൻ , അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര , ജിബു ജേക്കബ് , രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം അസോസിയേറ്റ് ആയും ചീഫ് അസോസിയേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

ജയകുമാറിന്റെ വിയോഗ വാർത്തയറിഞ്ഞ വേദനയിലാണു സിനിമാമേഖല. മോഹൻലാലിന്റെ ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭരണസമിതി അംഗമാണ്.