- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ പുറത്താക്കാൻ ഗവർണർ ഇടപെടണം: അഡ്വ.കെ.എം അഷ്‌റഫ്
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കോഴവാങ്ങിയെന്ന സരിത നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പുറത്താക്കാൻ ഗവർണർ ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.ആവർത്തിച്ച് വരുന്ന അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് പറയുന്ന പതിവ് രീതി ജനങ്ങളോടുള്ള വെല്ലുവ
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കോഴവാങ്ങിയെന്ന സരിത നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പുറത്താക്കാൻ ഗവർണർ ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.
ആവർത്തിച്ച് വരുന്ന അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് പറയുന്ന പതിവ് രീതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്ക് 190 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപയും നൽകിയെന്ന് സോളാർ കമ്മീഷന് മുന്നിൽ നൽകിയ മൊഴിയുടെ പശ്ചാത്തലത്തിൽ ആരോപണ വിധേയരായ മന്ത്രിമാർക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് തയ്യാറാവണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന നീതിപൂർവ്വമായ ഒരന്വേഷണം സാധ്യമല്ലെന്നിരിക്കെ മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ നിയമ പരമായ മാർഗ്ഗങ്ങൾ കൈക്കൊള്ളാൻ ഗവർണർ തയ്യാറാവണം.
പാറ്റൂർ ഫ്ളാറ്റ് കേസ്, സലീം രാജ് ഭൂമിതട്ടിപ്പ് കേസ്, ബാർക്കോഴ, സോളാർ കേസ് തുടങ്ങി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉയർന്ന ആരോപണങ്ങളിലെല്ലാം ഉദ്യോഗസ്ഥന്മാരെ ബലിയാടാക്കി മന്ത്രിമാരെ രക്ഷപെടുത്താനും സ്വയം രക്ഷപെടാനും സഹായകമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നതെന്ന് സംശയിക്കത്തക്കരീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. ഉമ്മൻ ചാണ്ടി ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് നിലയുറപ്പിക്കുന്നത് ധാർമ്മികതക്കെതിരാണെന്ന് മാത്രമല്ല താൻ പിടിക്കപ്പെടുമെന്നുള്ള ഭയംമൂലമാണ് രാജിവെക്കാത്തതെന്നും സംശയിക്കേണ്ട സാഹചര്യമാണുള്ളത്. ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ആവർത്തിച്ചുവരുന്ന സാഹചര്യത്തിൽ ഗവർണർ അടിയന്തിരമായി ഇടപെടണമന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.