ഷിക്കാഗോ: ഷിക്കാഗോയിലെ ശ്രീനാരായണ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163 മത് ഗുരു ജയന്തി ആഘോഷങ്ങളും ഓണവും സെപ്റ്റംബർ മൂന്ന് ഞായറാഴ്ച 11 മണി മുതൽ ലേയ്ക്ക് കൗണ്ടി യിലുള്ള ഹിന്ദു മന്ദിർ ഓഡിറ്റോറിയത്തിൽ (880 E Belvidere Rd, Grayslake, Illinois 60030) വെച്ച് നടത്തപ്പെടുന്നു.

ജയന്തി സന്ദേശം, വൈവിധ്യമാർന്ന കലാപരിപാടികൾ, ഓണസദ്യ എന്നിവയാണ് ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണം. വിശ്വ ഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ മഹദ് സന്ദേശങ്ങൾ ജാതി മത ഭേദമന്യേ പുതു തലമുറയ്കായി പകർന്നു കൊടുക്കുവാനായി രൂപീകരിക്കപ്പെട്ട ടചഉജ ഷിക്കാഗോയുടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനും, ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുവാനും ബന്ധപ്പെടുക നടരാജൻ കൃഷ്ണൻ (630) 532 7846, സുരേഷ് സുകുമാരൻ 631 671 7006, മോഹനൻ കൃഷ്ണൻ 847 997 9967