ലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ചിലമ്പ് 2017 (ഓണം ഈദ് സംഗമം) പങ്കെടുക്കാൻ എത്തിച്ചേർന്ന കേരളാ സ്റ്റേറ്റ് ഫോക്ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് പി എസ് ബാനർജിക്കും ഉന്മേഷിനും കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. അസോസിയേഷന്റെ ചിലമ്പ് 2017 (ഓണം ഈദ് സംഗമം) നവംബർ 10 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ (സീനിയർ) വച്ച് ആണ് നടക്കുന്നത്.

സംഗമത്തിൽ വിവിധ കലാപരുപാടികളോടൊപ്പം 'കനൽ പാട്ടുകൂട്ടം' സംഘവും ഒപ്പം പൊലിക നാടൻപാട്ടുകൂട്ടം കുവൈറ്റും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും.