സ്‌കോട്ട്ലൻഡിലെ ബാത്ത്ഗേറ്റിലുള്ള 24 കാരിയ ട്രെസ മിഡിൽടണ് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. 11ാം വയസിൽ സഹോദരനാൽ ബലാൽസംഗം ചെയ്യപ്പെട്ടാണ് ഇവർക്ക് ആദ്യ കുട്ടി പിറന്നിരുന്നത്. അതിനെ അന്ന് സോഷ്യൽ സർവീസുകാർ കൊണ്ട് പോയതിന്റെ നിരാശ ഇപ്പോഴത്തെ കുഞ്ഞിലൂടെ തീർക്കുകയാണ് ഈ പെൺകുട്ടി. ഇപ്പോഴത്തെ കുഞ്ഞ് പിറന്നിരിക്കൂന്നത് കാമുകനിലൂടെയാണെന്നത് ട്രെസക്ക് ഏറെ സന്തോഷമേകുന്ന കാര്യമാണ്. 16 കാരനായ സഹോദരിനിലൂടെയാണ് കുട്ടിയുണ്ടായതെന്ന് വെളിപ്പെട്ടതിനെ തുടർന്ന് ആദ്യം ജനിച്ച പെൺകുട്ടിയെ സോഷ്യൽസർവീസിന് വിട്ട് കൊടുക്കാൻ ഈ യുവതി നിർബന്ധിതയാവുകയായിരുന്നു.

അന്ന് കുഞ്ഞിനെ വിട്ട് കൊടുക്കേണ്ടി വന്നതിനെ തുടർന്ന് ട്രെസക്ക് കടുത്ത മാനസിക ആഘാതമുണ്ടാവുകയും തുടർന്ന് അവർ ഹെറോയിന് അടിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രെസയ്ക്കും കാമുകനായ 31 കാരൻ ഡാരെൻ യംഗിനും അരിഹാന എന്ന പെൺകുഞ്ഞ് പിറന്നതോടെ ട്രെസ മാനസികവിഷമത്തിൽ നിന്നും കരകയറി സാധാരണ ജീവിതത്തിലേക്കെത്തിയിരിക്കുകയാണ്. തനിക്കിനി മറ്റൊരു കുട്ടി ജനിക്കില്ലെന്ന തോന്നലിൽ ആദ്യത്തെ കുട്ടിയെ വിട്ട് കൊടുക്കേണ്ടി വന്നതിൽ താനാകെ തകർന്ന് പോയിരുന്നുവെന്നാണ് ട്രെസ പറയുന്നത്.

എന്നാൽ അരിഹാനയുടെ സാന്നിധ്യത്തിൽ തനിക്ക് ദുഃഖത്തിൽ നിന്നും കരകയറാൻ സാധിച്ചുവെന്നും അവർ വെളിപ്പെടുത്തുന്നു. പക്ഷേ കൈവിട്ട് പോയ ആദ്യത്തെ കുഞ്ഞിനെക്കുറിച്ചോർത്തുള്ള ദുഃഖം ഇടക്കിടെ അവരെ വേട്ടയാടുന്നുമുണ്ട്. തന്റെ സഹോദരിയെക്കുറിച്ച് അറിയാതെ അരിഹാനം വളരേണ്ടി വരുന്ന അവസ്ഥയിലും ട്രെസക്ക് വിഷമമുണ്ട്. വെസ്റ്റ് ലോത്തിയനിലെ ബാത്ത് ഗേറ്റിലെ വീട്ടിൽ ട്രെസയുടെ ആദ്യത്തെ കുഞ്ഞിന്റെ ഓർമകളെ ഇന്നും നിലനിർത്തിയിരിക്കുന്നു. അവളുടെ ചിത്രങ്ങളും കൈപ്പത്തിയുടെ മുദ്രകളും ഇന്നും ഇവിടുത്തെ ചുവരിലും കടലാസിലും ട്രെസ നിലനിർത്തിയിരിക്കുന്നു. കൂടാതെ അവളുടെ കൊച്ചുടുപ്പുകളും ഹെയർ ലോക്കും ഈ വീട്ടിൽ ഭദ്രമായി ട്രെസ സൂക്ഷിച്ച് വച്ചിരിക്കുന്നു.

അരിഹാനയ്ക്കൊരു വലിയ ചേച്ചിയുണ്ടെന്ന കാര്യം താൻ അവളെ ഏറ്റവും സാധ്യമായ അവസരത്തിൽ അറിയിക്കുമെന്നാണ് ട്രെസ പറയുന്നത്. തനിക്ക് ലഭിക്കാതെ പോയ സന്തോഷകരമായ കുട്ടിക്കാലം അരിഹാനക്ക് ഉറപ്പ് വരുത്താനുള്ള യജ്ഞത്തിലാണ് ട്രെസയിപ്പോൾ. തന്റെ അമ്മയായ ട്രേസി ടാല്ലോൻസ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായതിനാൽ തന്റെ കുട്ടിക്കാലം നരകസമാനമായിരുന്നുവെന്ന് ട്രെസ വേദനയോടെ ഓർക്കുന്നു. കുടുംബത്തിൽ അരക്ഷിതാവസ്ഥ നിലനിന്നതിനാൽ ഏഴാം വയസിൽ തന്നെ സഹോദരനാൽ മാനഭംഗപ്പെടാൻ ട്രെസക്ക് ദൗർഭാഗ്യമുണ്ടായി. തുടർന്ന് നാല് വർഷത്തിന് ശേഷം സഹോദരനിൽ നിന്നു തന്നെ അവൾക്ക് ഗർഭവും ധരിക്കേണ്ടി വരുകയായിരുന്നു.