- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കുട്ടികളുടെ പൂർണ സംരക്ഷണം ഉറപ്പുവരുത്തും; ബാലചൂഷണത്തിനെതിരെ കനത്ത ശിക്ഷ; ആരോഗ്യ മേഖലയിലും ഉചിതമായ നടപടികൾ; പ്രധാന മന്ത്രി സഭാ തിരുമാനങ്ങൾ ഇങ്ങനെ
രാജ്യത്ത് കുട്ടികൾക്കെതിരായുള്ള ആക്രമണങ്ങൾ തടഞ്ഞു അവർക്ക് പൂർണ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രതിവാര മന്ത്രിസാഭായോഗം അറിയിച്ചു. ഗുദൈബിയ പാലസിൽ നടന്ന പ്രതിവാര മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിനായി ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം സജീവമാക്കുവാനാണ് തീരുമാനം. തൊഴിൽ-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രത്തിനും മറ്റു വിവിധ കേന്ദ്രങ്ങൾക്കും ഇതു സംബന്ധിച്ചുള്ള നിയമങ്ങൾ കർശനമാക്കുവാനും അനുയോജ്യമായ നടപടികൾ സ്വീകരിക്കുവാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം കൂടാതെ ആരോഗ്യ മേഖലയിലും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. പ്രത്യേകിച്ചും സിക വൈറസനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കർശന നിർദ്ദേശമാണ് ന
രാജ്യത്ത് കുട്ടികൾക്കെതിരായുള്ള ആക്രമണങ്ങൾ തടഞ്ഞു അവർക്ക് പൂർണ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രതിവാര മന്ത്രിസാഭായോഗം അറിയിച്ചു. ഗുദൈബിയ പാലസിൽ നടന്ന പ്രതിവാര മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കുട്ടികളുടെ സംരക്ഷണത്തിനായി ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം സജീവമാക്കുവാനാണ് തീരുമാനം. തൊഴിൽ-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രത്തിനും മറ്റു വിവിധ കേന്ദ്രങ്ങൾക്കും ഇതു സംബന്ധിച്ചുള്ള നിയമങ്ങൾ കർശനമാക്കുവാനും അനുയോജ്യമായ നടപടികൾ സ്വീകരിക്കുവാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ സംരക്ഷണം കൂടാതെ ആരോഗ്യ മേഖലയിലും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. പ്രത്യേകിച്ചും സിക വൈറസനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സികയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സംഘടനകളുമായും സുപ്രീം കൗൺസിൽ ഫോർ ഹെൽത്തുമായും സഹകരിച്ച് പ്രവർത്തിക്കണം. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആരോഗ്യ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ടെങ്കിൽ അത് നികത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
വിവിധ മാദ്ധ്യമങ്ങൾ വഴി ജനങ്ങൾ ഉന്നയിച്ച വികസന ആവശ്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടി കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും ഭവനപദ്ധതിക്ക് പ്രത്യേക പരിഗണന നൽകണമെന്നുമാണ് നിർദ്ദേശം. കൂടാതെ, അറാദിൽ നിന്നും ഇന്ധന ടാങ്കുകൾ ബഹ്‌റൈനിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ എയർപോർട്ടുകളിലൂടെ മറ്റുരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാൻ അനുവദിക്കാതിരിക്കാനുള്ള കരട് നിയമം കൊണ്ടുവരണമെന്നും തീരുമാനിച്ചിട്ടുണ്ട്.
പൊതു താൽപ്പര്യങ്ങൾ അംഗീകരിക്കുന്ന റിയൽ എസ്റ്റേറ്റ് കരട് നിയമം, തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുകയും അതിന്റെ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെയുള്ള നടപടികൾക്കായുള്ള കരട് നിയമം എന്നിവ കൊണ്ടുവരിക, ചൈനയിലെ വൂവാന് സിറ്റിയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദകരാർ അംഗീകരിക്കുക, ബഹ്‌റൈനും ഫിൻലാൻഡും തമ്മിലുള്ള എയർ സേവന കരാർ അംഗീകരിക്കുക, മെയ് 2016 ൽ നടന്ന അറബിക്, ഇംഗ്ലീഷ്, മാത്‌സ്, സയൻസ് എന്നീ വിഷയങ്ങളുടെ ആറാം ഗ്രേഡ് ദേശീയ പരീക്ഷാ ഫലങ്ങൾ പുനഃ പരിശോധിക്കുക തുടങ്ങിയവയാണ് മറ്റു നിർദ്ദേശങ്ങൾ.