- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് മാതാപിതാക്കളുള്ള ലോകത്തെ ആദ്യ കുഞ്ഞ് മെക്സിക്കോയിൽ ജനിച്ചു; രണ്ട് കുഞ്ഞുങ്ങൾ മരിച്ച ജോർദാനിയൻ ദമ്പതികൾക്ക് മൂന്നാമന്റെ ജീൻ എഡിറ്റ് ചെയ്ത് ചേർത്ത് ഗർഭധാരണം; രോഗമില്ലാത്ത മക്കൾ പിറക്കുന്ന കാലം എത്തിക്കഴിഞ്ഞു
അങ്ങനെ ശാസ്ത്രലോകത്ത് ആ അത്ഭുതവും സംഭവിച്ചിരിക്കുകയാണ്. മൂന്ന് മാതാപിതാക്കളുള്ള ലോകത്തെ ആദ്യ കുഞ്ഞ് പിറന്നതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. മെക്സിക്കോയിലാണ് ഈ അപൂർവ ജനനമുമുണ്ടായിരിക്കുന്നത്.രണ്ട് കുഞ്ഞുങ്ങൾ മരിച്ച ജോർദാനിയൻ ദമ്പതികൾക്ക് മൂന്നാമന്റെ ജീൻ എഡിറ്റ് ചെയ്ത് ചേർത്താണീ ഗർഭധാരണം നടത്തിയിരിക്കുന്നത്. ഇതോടെ രോഗമില്ലാത്ത മക്കൾ പിറക്കുന്ന കാലം എത്തിക്കഴിഞ്ഞുവെന്നാണ് സൂചന. യുഎസ് മെഡിക്കൽ സംഘമാണീ പ്രസവം സാധ്യമാക്കിയിരിക്കുന്നത്.മൂന്ന് വ്യക്തികളുടെ ജീനുകളെ സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു അപൂർവ പ്രക്രിയയിലൂടെയാണീ അത്ഭുതം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. എല്ലാ മനുഷ്യരെയും പോലെ ഈ കുട്ടിയും മാതാവിന്റെയും പിതാവിന്റെയും ഡിഎൻഎയെ വഹിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റൊര ദാതാവിന്റെ ജനറ്റിക് കോഡും ഈ കുട്ടിയിൽ അടങ്ങിയിരിക്കുന്നുവെന്നതാണ് ഈ ജനനത്തെ വ്യത്യസ്തമാക്കുന്നത്. എന്നാൽ തന്റെ അമ്മയിൽ നിന്നും പാരമ്പര്യമായി ലഭിച്ചിരുന്ന അപകടകരമായ ജനറ്റിക് കണ്ടീഷനെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞിനെ ജനിപ്പിച്ചിരിക്കുന്നത്. കുട്
അങ്ങനെ ശാസ്ത്രലോകത്ത് ആ അത്ഭുതവും സംഭവിച്ചിരിക്കുകയാണ്. മൂന്ന് മാതാപിതാക്കളുള്ള ലോകത്തെ ആദ്യ കുഞ്ഞ് പിറന്നതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. മെക്സിക്കോയിലാണ് ഈ അപൂർവ ജനനമുമുണ്ടായിരിക്കുന്നത്.രണ്ട് കുഞ്ഞുങ്ങൾ മരിച്ച ജോർദാനിയൻ ദമ്പതികൾക്ക് മൂന്നാമന്റെ ജീൻ എഡിറ്റ് ചെയ്ത് ചേർത്താണീ ഗർഭധാരണം നടത്തിയിരിക്കുന്നത്. ഇതോടെ രോഗമില്ലാത്ത മക്കൾ പിറക്കുന്ന കാലം എത്തിക്കഴിഞ്ഞുവെന്നാണ് സൂചന. യുഎസ് മെഡിക്കൽ സംഘമാണീ പ്രസവം സാധ്യമാക്കിയിരിക്കുന്നത്.മൂന്ന് വ്യക്തികളുടെ ജീനുകളെ സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു അപൂർവ പ്രക്രിയയിലൂടെയാണീ അത്ഭുതം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. എല്ലാ മനുഷ്യരെയും പോലെ ഈ കുട്ടിയും മാതാവിന്റെയും പിതാവിന്റെയും ഡിഎൻഎയെ വഹിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റൊര ദാതാവിന്റെ ജനറ്റിക് കോഡും ഈ കുട്ടിയിൽ അടങ്ങിയിരിക്കുന്നുവെന്നതാണ് ഈ ജനനത്തെ വ്യത്യസ്തമാക്കുന്നത്.
എന്നാൽ തന്റെ അമ്മയിൽ നിന്നും പാരമ്പര്യമായി ലഭിച്ചിരുന്ന അപകടകരമായ ജനറ്റിക് കണ്ടീഷനെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞിനെ ജനിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് കാരണമാകുന്ന ജീനാണിത്. ഈ ദമ്പതികളുടെ ആദ്യത്തെ രണ്ട് കുട്ടികളുടെയും മരണത്തിന് വഴിയൊരുക്കിയത് ഈ ജീനായിരുന്നു. ഈ വിവാദമായ സാങ്കേതിക വിദ്യ യുകെയിൽ മാത്രമേ ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.യുഎസ് മെഡിക്കൽ സംഘമാണ് ഈ ദമ്പതികളെ ചികിത്സിച്ചിരിക്കുന്നതെങ്കിലും ഇത് നിർവഹിച്ചിരിക്കുന്നത് മെക്സിക്കോയിൽ വച്ചാണ്.ഇവിടെ ഇത്തരം ട്രീറ്റ്മെന്റിനെ തടയുന്നതിന് നിയമങ്ങളില്ലാത്തതാണിതിന് കാരണം. ഇത് മനുഷ്യരാശിയുടെ ചരിത്രത്തിലെ വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണെന്നാണ് എംബ്രയോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ഭൂമിയിൽ മില്യൺ കണക്കിന് കുഞ്ഞുങ്ങൾ നിത്യരോഗികളായി ജനിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയും ഇതിലൂടെ ശക്തമായിരിക്കുകയാണ്. അതായത് അച്ഛനമ്മമാരിൽ നിന്നും പരമ്പരാഗതമായി പകർന്ന് ലഭിക്കുന്ന രോഗങ്ങളെ ഒഴിവാക്കി ഇതിലൂടെ കുട്ടികൾക്ക് ജനിക്കാനാകും.മൂന്നാമതൊരാളുടെ ജീൻ സ്വീകരിക്കുന്നതിലൂടെയാണിത് സാധ്യമാകുന്നത്.
ഇത് തികച്ചും വഴിത്തിരിവായ കണ്ടുപിടിത്തമാണെന്നാണ് ഇത് നിർവഹിച്ച മെഡിക്കൽ ടീമിന്റെ തലവനായ ഡോ. ജോൺ സാൻഗ് അഭിപ്രായപ്പെടുന്നത്. ന്യൂയോർക്കിലെ ന്യൂ ഹോപ് ഫെർട്ടിലിറ്റി സെന്ററിൽ നിന്നുള്ളവരാണീ സംഘം. മൂന്ന് പേരിൽ നിന്നുള്ള ജീനുകളെ സംയോജിപ്പിക്കുന്നതിലൂടെ രോഗാവസ്ഥ ഒഴിവാക്കാനാകുമെന്ന് ഇതിലൂടെ ആദ്യമായി തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. മനുഷ്യഭ്രൂണത്തെ പുനക്രമീകരിക്കുന്നതിലൂടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാമെന്നാണ് ഗവേഷകർ ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള മറ്റ് സാങ്കേതിക വിദ്യകളൊന്നും ഇത് വരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഇതിന് പ്രസക്തിയേറെയാണ്.സ്ത്രീയുടെ ജീൻ പ്രശ്നം കാരണം ജോർദാനിയൻ ദമ്പതികൾക്ക് രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിരുന്നു. ലെയ്ഗ്സ് സിൻഡ്രോം എന്നാണിത് അറിയപ്പെടുന്നത്.ഇതിൽ ആദ്യത്തെ കുട്ടി ആറാം വയസിലും രണ്ടാമത്തെ കുട്ടി എട്ടാം മാസത്തിലുമായിരുന്നു മരിച്ചത്. നാഡീസംബന്ധമായി കടുത്ത പ്രശ്നങ്ങളുണ്ടാക്കുകയും ക്രമേണ കുട്ടികളുടെ മാനസികവും ശാരീരികവുമായയ വളർച്ചയെ ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണിത്.ഇത് ബാധിക്കുന്നവർ സാധാരണയായി മൂന്ന് വയസോടെ ശ്വാസകോശ രോഗത്തെ തുടർന്ന് മരിക്കുകയാണ് പതിവ്. ഇവിടെ ജോർദാനിയൻ അമ്മയുടെ മൈറ്റോ കോൺഡ്രിയയിൽ ഈ അസുഖത്തിന് കാരണമായ ജീനുകൾ അടങ്ങിയതാണ് പ്രശ്നമായിത്തീർന്നിരുന്നത്. തുടർന്ന് അതിനെ ഒഴിവാക്കി പകരം മൂന്നാമത്തെ വ്യക്തിയുടെ ജീൻ കൂട്ടിച്ചേർത്ത് കുട്ടിക്ക് നൽകുകയായിരുന്നു ചെയ്തത്.
മൈറ്റോകോൺഡ്രിയയിലുണ്ടാകുന്ന പരമ്പരാഗത വൈകല്യങ്ങൾ 65,000 കുഞ്ഞുങ്ങളിൽ ഒന്നിനെന്ന തോതിൽ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് 50ജനറ്റിക് രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇത് മൂലം നിരവധി സ്ത്രീകൾക്ക് കുട്ടികളുണ്ടാകാത്ത അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പുതിയ ഐവിഎഫ് ടെക്‌നിക്കിലൂടെ മറികടന്ന് ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ മാതാവിന്റെ കരാറുള്ള മൈറ്റോകോൺഡ്രിക്ക് പകരം മറ്റൊരാളുടെ അണ്ഡത്തിൽ നിന്നുമുള്ള മൈറ്റോകോൺഡ്രിയ എടുത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.ഇതിനെതിരെ വിവിധ തുറകളിൽ നിന്നും ധാർമികപരമായ എതിർപ്പുകൾ ഉയർന്ന് വന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് ഉപയോഗിക്കാൻ അനുമതി നൽകുന്ന വിധം ബ്രിട്ടീനിയമത്തിൽ കഴിഞ്ഞ വർഷം മാറ്റം വരുത്തിയിരുന്നു.