- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദയവ് ചെയ്ത് ജനിച്ചയുടനെ നിങ്ങളുടെ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാൻ ആരെയും അനുവദിക്കരുത്; ആരുടെയോ ഉമ്മ വാങ്ങി മരിച്ചു പോയ ഈ കുഞ്ഞിന്റെ കഥ അറിയുക
തങ്ങൾക്ക് പിഞ്ചു കുട്ടികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി മിക്കവരും അവരെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്നത് പതിവാണ്. എന്നാൽ ജനിച്ചയുടനുള്ള നിങ്ങളുടെ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാൻ ആരെയും അനുവദിക്കരുതെന്നാണ് അമേരിക്കയിലെ ലോവയിൽ ജനിച്ച് 18ാം ദിവസം മരിച്ച മരിയാന സിർഫ്രിറ്റ് എന്ന പെൺകുഞ്ഞിന്റെ ദുരന്തം മുന്നറിയിപ്പേകുന്നത്. ആരുടെയോ ഉമ്മയെ തുടർന്ന് പകർന്ന ചൊറി പോലുള്ള അണുബാധയെ തുടർന്നാണീ കുട്ടി അകാലത്തിൽ പൊലിഞ്ഞിരിക്കുന്നതെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ ഒന്നിനായിരുന്നു നിക്കോളെ സിർഫ്രിറ്റ് എന്ന 33 കാരി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മമേകിയിരുന്നത്. ഷാനെ ആണീ കുഞ്ഞിന്റെ പിതാവ്. എന്നാൽ ജൂലൈ ഏഴിന് തന്റെ അച്ഛനമ്മമാരുടെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മണിക്കൂറുകൾ തികയുന്നതിന് മുമ്പെ മരിയാന ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. ഹെർപ്‌സ് വൈറസ് മൂലമുള്ള മെനിൻജൈറ്റിസ് എച്ച്എസ് വി 1 ബാധിച്ച കുട്ടിക്ക് ഡോക്ടർമാർ പരമാവധി ചികിത്സയേകുകയും ചെയ്തിരുന്നു. ചുംബനത്തിലൂടെയാണീ വൈറ
തങ്ങൾക്ക് പിഞ്ചു കുട്ടികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി മിക്കവരും അവരെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്നത് പതിവാണ്. എന്നാൽ ജനിച്ചയുടനുള്ള നിങ്ങളുടെ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാൻ ആരെയും അനുവദിക്കരുതെന്നാണ് അമേരിക്കയിലെ ലോവയിൽ ജനിച്ച് 18ാം ദിവസം മരിച്ച മരിയാന സിർഫ്രിറ്റ് എന്ന പെൺകുഞ്ഞിന്റെ ദുരന്തം മുന്നറിയിപ്പേകുന്നത്. ആരുടെയോ ഉമ്മയെ തുടർന്ന് പകർന്ന ചൊറി പോലുള്ള അണുബാധയെ തുടർന്നാണീ കുട്ടി അകാലത്തിൽ പൊലിഞ്ഞിരിക്കുന്നതെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ ഒന്നിനായിരുന്നു നിക്കോളെ സിർഫ്രിറ്റ് എന്ന 33 കാരി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മമേകിയിരുന്നത്.
ഷാനെ ആണീ കുഞ്ഞിന്റെ പിതാവ്. എന്നാൽ ജൂലൈ ഏഴിന് തന്റെ അച്ഛനമ്മമാരുടെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മണിക്കൂറുകൾ തികയുന്നതിന് മുമ്പെ മരിയാന ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. ഹെർപ്‌സ് വൈറസ് മൂലമുള്ള മെനിൻജൈറ്റിസ് എച്ച്എസ് വി 1 ബാധിച്ച കുട്ടിക്ക് ഡോക്ടർമാർ പരമാവധി ചികിത്സയേകുകയും ചെയ്തിരുന്നു. ചുംബനത്തിലൂടെയാണീ വൈറസ് മരിയാനയ്ക്ക് പകർന്നതെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തിരുന്നു. ലോവയുടെ തലസ്ഥാനമായ ഡെസ് മോയ്‌നെസിലെ ബ്ലാങ്ക് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അങ്ങേയറ്റം പരിശ്രമിച്ചുവെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.40ന് മരിയാന തന്റെ പിതാവിന്റെ കൈകളിൽ കിടന്ന് മരണത്തിലേക്ക് പിച്ച വച്ച് നീങ്ങുകയും ചെയ്തു.ഹെർപ്‌സ് മെനിൻജൈറ്റിസ് ലൈംഗിക ബന്ധത്തിലൂടെയോ അല്ലെങ്കിൽ രോഗം ബാധിച്ച അമ്മയിൽ നിന്നും പ്രസവസമയത്തും കുഞ്ഞിലേക്ക് പകരാമെന്നാണ് ജോൺസ് ഹോപ്കിൻസ് ഹെൽത്ത് ലൈബ്രറി വെളിപ്പെടുത്തുന്നത്. എന്നാൽ മരിയാനയുടെ മാതാപിതാക്കൾക്ക് അണുബാധയില്ലെന്ന് ടെസ്റ്റുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതിനാൽ ഹെർപ്‌സ് ബാധിച്ച ആരോ ആശുപത്രിയിലെത്തി കുഞ്ഞിനെ ഉമ്മ വച്ചതിലൂടെ കുട്ടിക്ക് അസുഖം പകർന്നതായിരിക്കാമെന്നാണ് ഡോക്ടർമാർ കരുതുന്നത്.
മെനിൻജൈറ്റിസ് ബാക്ടീരിയ, ഫംഗി, അല്ലെങ്കിൽ മറ്റ് തരത്തിലുള്ള അണുക്കൾ തുടങ്ങിയവ കാരണമാണുണ്ടാകുന്നത്. എന്നാൽ മിക്ക മെനിൻജൈറ്റിസുകൾക്കും കാരണമാകുന്നത് വൈറസ് ടൈപ്പ് വൺ അഥവാ എച്ച്എസ് വി 1 ആണ്. ഇത്തരം വൈറസുകൾ ജീവിതകാലം മുഴുവൻ ശരീരത്തിൽ നിലകൊള്ളാൻ കരുത്തുള്ളവയാണ്. എന്നാൽ ഈ സമയത്ത് അവ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നുമില്ല. പനി, തലവേദന, കഴുത്തിന് അസ്വസ്ഥത തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഇതിനുണ്ടാവുകയും ചെയ്യാം. വിഭ്രാന്തി, കോച്ചിപ്പിടിത്തം,ഉറക്കമില്ലായ്മ, തുടങ്ങിയവ ഉണ്ടായാൽ അത് പ്രത്യേക സ്ഥലത്തെ ബാധിച്ചുവെന്ന് കണക്കാക്കേണ്ടതാണ്.നിങ്ങളുടെ മസ്തിഷ്‌കത്തിന് രോഗം ബാധിച്ചുവെന്നതിന്റെ ലക്ഷണങ്ങളുമാകാമിത്.