- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം വയസ്സിൽ സൈക്കിൾ ഓടിക്കാൻ അറിയണം; എട്ടാം വയസസ്സിൽ ഷൂലേസ് കെട്ടാൻ അറിയണം; 15-ാം വയസ്സിൽ പ്രേമിക്കണം; 16-ാം വയയസ്സിൽ ഇരുട്ടത്ത് ഒറ്റയ്ക്ക് നടക്കണം; നിങ്ങളുടെ കുട്ടി നോർമൽ ആണോ എന്നറിയാനുള്ള വഴികൾ ഇവയൊക്കെ
പിറന്നുവീഴുമ്പോൾ മുതൽ കുട്ടികൾ അവരുടെ വളർച്ച ശരിയായ രീതിയിലാണോ എന്നതിന്റെ സൂചനകൾ നൽകിത്തുടങ്ങും. കരച്ചിലോടെ ഭൂമിയിലേക്ക് വരുന്ന കുട്ടികൾ ആരോഗ്യവാന്മാരാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുപോലെ ഓരോ പ്രായത്തിലും കുട്ടികളുടെ വളർച്ച ശനോർമൽ ആണോ എന്ന് പരിശോധിക്കാൻ ഈ സൂചനകൾ പിന്തുടർന്നാൽ മതി. ഏഴു വയസ്സെത്തിയ കുട്ടി തനിച്ച് സൈക്കിൾ ചവിട്ടാൻ പഠിച്ചിരിക്കണം. എട്ടുവയസ്സെത്തുമ്പോൾ സ്വയം ഷൂ ലേസ് കെട്ടാനും സ്വന്തം വസ്ത്രങ്ങൾ കഴുകാനിടാനും മറ്റൊരാളുടെ സഹായമില്ലാതെ പല്ലുതേക്കാനും പഠിച്ചിരിക്കണം. ഒമ്പതാം വയസ്സിൽ ഒരു മേശ വൃത്തിയാക്കാനും പോക്കറ്റ് മണി ശരിയായ രീതിയിൽ വിനിയോഗിക്കാനും മറ്റൊരാളുടെ സഹായമില്ലാതെ കുളിക്കാനും അറിയണം. പത്തുവയസ്സുള്ള കുട്ടികൾ, ഭക്ഷണം കഴിച്ച പാത്രങ്ങൾ വൃത്തിയാക്കാനും സ്വയം യൂണിഫോം അണിയാനും സ്വന്തം സാധനങ്ങൾ നഷ്ടപ്പെടുത്താതെ നോക്കാനും പ്രാപ്തനായിരിക്കണം. തന്റെ വസ്തുവകകളുടെ വിലയറിയുക, എന്തുധരിക്കണമെന്ന് സ്വയം തീരുമാനിക്കുക, തുണി മടക്കിവെക്കുക, സ്വയം റെഡിയാവുക, കൂട്ടുകാർക്കൊപ്പം താമസിക്കു
പിറന്നുവീഴുമ്പോൾ മുതൽ കുട്ടികൾ അവരുടെ വളർച്ച ശരിയായ രീതിയിലാണോ എന്നതിന്റെ സൂചനകൾ നൽകിത്തുടങ്ങും. കരച്ചിലോടെ ഭൂമിയിലേക്ക് വരുന്ന കുട്ടികൾ ആരോഗ്യവാന്മാരാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുപോലെ ഓരോ പ്രായത്തിലും കുട്ടികളുടെ വളർച്ച ശനോർമൽ ആണോ എന്ന് പരിശോധിക്കാൻ ഈ സൂചനകൾ പിന്തുടർന്നാൽ മതി.
ഏഴു വയസ്സെത്തിയ കുട്ടി തനിച്ച് സൈക്കിൾ ചവിട്ടാൻ പഠിച്ചിരിക്കണം. എട്ടുവയസ്സെത്തുമ്പോൾ സ്വയം ഷൂ ലേസ് കെട്ടാനും സ്വന്തം വസ്ത്രങ്ങൾ കഴുകാനിടാനും മറ്റൊരാളുടെ സഹായമില്ലാതെ പല്ലുതേക്കാനും പഠിച്ചിരിക്കണം. ഒമ്പതാം വയസ്സിൽ ഒരു മേശ വൃത്തിയാക്കാനും പോക്കറ്റ് മണി ശരിയായ രീതിയിൽ വിനിയോഗിക്കാനും മറ്റൊരാളുടെ സഹായമില്ലാതെ കുളിക്കാനും അറിയണം.
പത്തുവയസ്സുള്ള കുട്ടികൾ, ഭക്ഷണം കഴിച്ച പാത്രങ്ങൾ വൃത്തിയാക്കാനും സ്വയം യൂണിഫോം അണിയാനും സ്വന്തം സാധനങ്ങൾ നഷ്ടപ്പെടുത്താതെ നോക്കാനും പ്രാപ്തനായിരിക്കണം. തന്റെ വസ്തുവകകളുടെ വിലയറിയുക, എന്തുധരിക്കണമെന്ന് സ്വയം തീരുമാനിക്കുക, തുണി മടക്കിവെക്കുക, സ്വയം റെഡിയാവുക, കൂട്ടുകാർക്കൊപ്പം താമസിക്കുക തുടങ്ങിയവയും ഇക്കാലത്ത് ചെയ്യേണ്ടതാണ്.
11 വയസ്സുള്ള കുട്ടിക്ക് ഒരു ടാബാകാം. സ്വന്തം മുറിയിൽ ടിവിയും നൽകാം. 12-ലെത്തു്‌മ്പോൾ അവൻ സ്‌കൂളിലേക്ക് തനിച്ച് പോകാൻ പ്രാപ്തരായിരിക്കണം. നെറ്റിൽ തനിച്ച് സെർ്ച്ച് ചെയ്യാനും മൊബൈൽ ഫോൺ സ്വന്തമാക്കാനും സ്‌കൂളിലേക്ക് സൈക്കിളിൽ പോകാനും അടുത്തുള്ള പാർക്കിൽപ്പോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കാനും ലാപ്‌ടോപ്പ് ഉപയോഗിക്കാനും എംപി3 പ്ലേയർ സ്വന്തമാക്കാനും പ്രായം 12 മതി.
13 വയസ്സിലെത്തുമ്പോൾ, അവനെ വീട്ടിൽ തനിച്ചാക്കി വീട്ടുകാർക്ക് പുറത്തുപോകാം. തനിച്ച് പുറത്തുപോവുക, കൂട്ടുകാർക്കൊപ്പം ചെലവിടുക, കിടപ്പുമുറിയിൽ കംപ്യൂട്ടർ ഉപയോഗിക്കുക എന്നിവയാകാം.. 14 വയസ്സിലെത്തിയാൽ സോഷ്യൽ മീഡിയയിലേക്ക് പ്രവേശിക്കാം. ഫേസ്‌ബുക്കിലും സ്‌നാപ്പ്ചാറ്റിലും അംഗത്വമാകാം. വീടിന്റെ താക്കോൽ ഒന്ന് അവനെ ഏൽപ്പിക്കാം. കൂട്ടുകാരുമൊത്ത് സിനിമയ്ക്ക് പോകുന്നതിലും തെറ്റില്ല.
15-ലെത്തിയാൽ അവനൊരു കൂട്ടുകാരിയാവാം. സ്വന്തമായി വസ്ത്രങ്ങൾ വാങ്ങാനും എനർജി ഡ്രിങ്കുകൾ കുടിക്കാനും അത്യാവശ്യം ഹരംപകരുന്ന പാട്ടുകൾ കേൾക്കാനുമൊക്കെയാവും. 16 വയസ്സായാൽ, വീട്ടിലാരും ഇല്ലാത്തപ്പോൾ കൂട്ടുകാരുമായി ചെലവിടാനൊക്കെ പ്രായമാകും. രാത്രി തനിച്ച് പുറത്തുപോകാനും അവൻ പ്രാപ്തനാകണം.