ണ്ട് വയസുകാരിയായ മകളെ ബാർബിക്യൂ പ്ലേറ്റിൽ വച്ച് തീയിട്ട് പൊള്ളിച്ച് കൊന്നതിനെ തുടർന്ന് ബെൽജിയത്തിൽ അമ്മ അറസ്റ്റിലായി. വേഗം സ്വർഗത്തിൽ എത്തുന്നതിന് വേണ്ടിയാണത്രെ ആഫ്രിക്കൻ വംശജയായ ഈ അമ്മ ഈ കടുംകൈ ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ബ്രസൽസിന് വടക്ക് ഭാഗത്തുള്ള സെംസ്റ്റ് ടൗണിൽ വച്ചാണ് പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊള്ളലേറ്റ കുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ട് അയൽക്കാർ അധികൃതരെ വിളിച്ച് വരുത്തുകയായിരുന്നു. അപ്പോൾ ഗാരേജ് ഡോറിനടിയിൽ നിന്നും പുക ഉയരുന്നുമുണ്ടായിരുന്നു.

കുതിച്ചെത്തിയ പൊലീസ് കണ്ടത് ഈ സ്ത്രീ തന്റെ കുട്ടിയുടെ ശവശരീരം ഒരു ചാർകോൾ ഗ്രില്ലിന് മുകളിൽ വച്ച് പാചകം ചെയ്യുന്നതാണ് കണ്ടത്. സ്ത്രീ കുട്ടിയെ ജീവനോടെ പാചകം ചെയ്യുകയായിരുന്നോ അതല്ല കൊന്നതിന് ശേഷം ഗ്രില്ലിൽ കിടത്തുകയായിരുന്നുവോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.താനും കുട്ടിയും ഒരുമിച്ച് കത്തി മരിക്കാൻ പോവുകയാണെന്നും സ്വർഗത്തിലെത്താനുള്ള ഏക വഴി അത് മാത്രമാണെന്നും സ്ത്രീ പൊലീസുകാരോട് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വിവാഹബന്ധം വേർപെട്ടതിന് ശേഷം ഈ സ്ത്രീ കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടിരുന്നുവെന്നാണ് അയൽക്കാർ വെളിപ്പെടുത്തുന്നത്.

സംഭവം നടക്കുമ്പോൾ ഈ സ്ത്രീ തന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. എന്നാൽ ഈ സമയത്ത് അമ്മ വീട് വിട്ട് പോയതെന്തിനാണെന്നതിൽ സംശയം ഉയരുന്നുണ്ട്. അറസ്റ്റിലായ സ്ത്രീയുടെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിച്ച് ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കിത്തുടങ്ങിയിട്ടില്ല. കൊല്ലപ്പെട്ട രണ്ട് വയസുകാരിയെ പോസ്റ്റ്‌മോർട്ടത്തിന് വിധേയയാക്കിയിരുന്നു. എന്നാൽ ഹാലെവിൽവുർഡെയിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതിന്റെ റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. ഈ അമ്മ ഇത്രയ്ക്ക് ക്രൂരയായി പെരുമാറിയതെങ്ങനെയെന്ന് വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടാണെന്നാണ് സൈക്യാട്രിസ്റ്റായ ഹാൻസ് ഹെല്ലെബുയിക്ക് വെളിപ്പെടുത്തുന്നത്.