- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാ-ഭർതൃ ബന്ധം വഷളാകുമ്പോൾ മക്കളുമായി മുങ്ങുന്നത് പതിവാകുന്നു; രണ്ടു രാജ്യങ്ങളിൽ കേസ് നടത്തി മടുത്ത് പ്രവാസികൾ; കൃത്യമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
വിവാഹ ബന്ധത്തിൽ ഉലച്ചിലുണ്ടാകുമ്പോൾ ഭാര്യയോ ഭർത്താവോ ആരെങ്കിലുമൊരാൾ മക്കളെയുംകൂട്ടി നാടുവിടുന്ന പതിവ് പ്രവാസി ദമ്പതിമാർക്കിടയിൽ വർധിച്ചുവരുന്ന പ്രവണതയാണ്. നാടുവിടൽ വിദേശത്തേയ്ക്കാണെങ്കിലും ഇന്ത്യയിലേക്കാണെങ്കിലും രണ്ടുരാജ്യത്തും കേസ് കൊടുത്ത് നിയമനടപടികളുമായി മുന്നോട്ടുപോകേണ്ട അവസ്ഥയിലാകും ശേഷിച്ചവർ. ഇങ്ങനെ രണ്ടിടത്തും കേസ് നടത്തുന്നതിന്റെ പൊല്ലാപ്പുകൾ ലഘൂകരിച്ച് നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് അമേരിക്കയിൽനിന്നുള്ള ഒരു സംഘം ഇന്ത്യക്കാർ. വിദേശത്തുനിന്നും മക്കളുമായി ഇന്ത്യയിലേക്ക് ദമ്പതിമാർ മുങ്ങുമ്പോൾ, സ്വാഭാവികമായും ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത് അവർ താമസിച്ചിരുന്ന വിദേശരാജ്യത്താണ്. കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ നാട്ടിലും കേസ് കൊടുക്കേണ്ടിവരും. ഇതുസംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങളില്ലാത്തത് പ്രവാസികളെ എല്ലായ്‌പ്പോഴും കുഴപ്പത്തിലാക്കുന്നു. ഇന്ത്യയിലും വിദേശത്തും ഒരേസമയം കേസ് നടത്തുകയെന്ന ശ്രമകരമായ ദൗത്യമാകും ഇവർക്ക് മുന്നിലുണ്ടാവുക. കുട്ടികളെ തട്ടിക്കൊണ്ട

വിവാഹ ബന്ധത്തിൽ ഉലച്ചിലുണ്ടാകുമ്പോൾ ഭാര്യയോ ഭർത്താവോ ആരെങ്കിലുമൊരാൾ മക്കളെയുംകൂട്ടി നാടുവിടുന്ന പതിവ് പ്രവാസി ദമ്പതിമാർക്കിടയിൽ വർധിച്ചുവരുന്ന പ്രവണതയാണ്. നാടുവിടൽ വിദേശത്തേയ്ക്കാണെങ്കിലും ഇന്ത്യയിലേക്കാണെങ്കിലും രണ്ടുരാജ്യത്തും കേസ് കൊടുത്ത് നിയമനടപടികളുമായി മുന്നോട്ടുപോകേണ്ട അവസ്ഥയിലാകും ശേഷിച്ചവർ. ഇങ്ങനെ രണ്ടിടത്തും കേസ് നടത്തുന്നതിന്റെ പൊല്ലാപ്പുകൾ ലഘൂകരിച്ച് നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് അമേരിക്കയിൽനിന്നുള്ള ഒരു സംഘം ഇന്ത്യക്കാർ.
വിദേശത്തുനിന്നും മക്കളുമായി ഇന്ത്യയിലേക്ക് ദമ്പതിമാർ മുങ്ങുമ്പോൾ, സ്വാഭാവികമായും ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത് അവർ താമസിച്ചിരുന്ന വിദേശരാജ്യത്താണ്. കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ നാട്ടിലും കേസ് കൊടുക്കേണ്ടിവരും. ഇതുസംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങളില്ലാത്തത് പ്രവാസികളെ എല്ലായ്‌പ്പോഴും കുഴപ്പത്തിലാക്കുന്നു. ഇന്ത്യയിലും വിദേശത്തും ഒരേസമയം കേസ് നടത്തുകയെന്ന ശ്രമകരമായ ദൗത്യമാകും ഇവർക്ക് മുന്നിലുണ്ടാവുക.
കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട 1980-ലെ അന്താരാഷ്ട്ര കൺവെൻഷനാണ് മറ്റു രാജ്യങ്ങൾ പാലിക്കുന്നത്. എന്നാൽ, ഇന്ത്യ ഇതംഗീകരിച്ചിട്ടില്ല. പ്രവാസികളുടെ കഷ്ടപ്പാട് ലഘൂകരിക്കുന്ന തരത്തിൽ ചില ഭേദഗതി ശുപാർശകൾ ലോ കമ്മിഷൻ നൽകിയിട്ടുണ്ട്. അത് നടപ്പിലാക്കുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രവാസികളുടെ ആക്ഷേപം. ഇത് പരിഹരിച്ചുകിട്ടുന്നതിനായാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
താമസിക്കുന്ന രാജ്യത്തുനിന്നും ദമ്പതിമാരിലൊരാൾ മറ്റേയാളുടെ സമ്മതമോ അറിവോ ഇല്ലാതെ അവരുടെ കുട്ടിയെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് ഇന്റർനാഷണൽ പേരന്റൽ ചൈൽഡ് അബ്ഡക്ഷൻ നിയമത്തിന്റെ പരിധിയിലാണ് വരിക. എന്നാൽ, ഇതുസംബന്ധിച്ച അന്താരാഷ്ട്ര നിയമം ഇന്ത്യ അംഗീകരിക്കാത്തതും ഇന്ത്യയിൽ ഇതുസംബന്ധിച്ച് വ്യക്തമായ നിയമമില്ലാത്തതുമാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ജയന്ത് ഭൂഷണും ഷാദൻ ഫരാസത്തും വാദിച്ചു.
ജസ്റ്റിസുമാരായ ആർ.എഫ്്. നരിമാൻ, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 190-ലെ കൺവെൻഷൻ അനുസരിച്ച് കുട്ടിയെ മറ്റൊരു രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയാലും കുട്ടി വളർന്നുവന്ന രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്നത് നിർബന്ധമാണ്. ഇത്തരമൊരു മാർഗനിർദ്ദേശം ഇന്ത്യൻ നിയമത്തിലും വരുത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രവാസികൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികളുമായി മുങ്ങുന്ന കേസുകളിൽ ഇരുരാജ്യവുമായി യോജിച്ച് പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിനുള്ള പഴുതുകൾ കൺവെൻഷൻ നിർദ്ദേശിക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്തുന്നതിനും ദമ്പതിമാർ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനുവേണ്ട നടപടികൾ കൈക്കൊള്ളുന്നതിനും പരാതികിട്ടിയാൽ ആറാഴ്ചയ്ക്കകം കുട്ടിയെ വളർന്നുവന്ന രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനും വേണ്ട കേന്ദ്ര അഥോറിറ്റി നിയമിക്കണമെന്നും കൺവെൻഷൻ നിർദ്ദേശിക്കുന്നുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഇക്കാര്യത്തിൽ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസയക്കാൻ തീരുമാനിച്ചു.

