- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലണ്ടിൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിൽ വൻ ഇടിവ്; യൂറോപ്പിലാകമാനം ദത്തെടുക്കൽ കുറവെന്ന് റിപ്പോർട്ട്
ജനീവ: സ്വിറ്റ്‌സർലണ്ടിൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന പ്രവണത കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇവിടെ ദത്തെടുക്കലിൽ വൻ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വിറ്റ്‌സർലണ്ടിൽ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലെല്ലാം തന്നെ ഈ പ്രവണത ഇപ്പോൾ തീരെയില്ലെന്നാണ് പറയപ്പെടുന്നത്. 2013-ൽ രാജ്യത്
ജനീവ: സ്വിറ്റ്‌സർലണ്ടിൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന പ്രവണത കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇവിടെ ദത്തെടുക്കലിൽ വൻ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വിറ്റ്‌സർലണ്ടിൽ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലെല്ലാം തന്നെ ഈ പ്രവണത ഇപ്പോൾ തീരെയില്ലെന്നാണ് പറയപ്പെടുന്നത്.
2013-ൽ രാജ്യത്ത് 425 ദത്തെടുക്കൽ മാത്രമാണ് നടന്നിട്ടുള്ളത്. അതേസമയം 1990-ൽ ഇത് 1,198 ആയിരുന്നു. 1990- നെ അപേക്ഷിച്ച് 60 ശതമാനം ഇടിവാണ് 2013-ൽ സംഭവിച്ചത്. ദത്തെടുത്ത 425 കുട്ടികളിൽ 175 പേരും നവജാത ശിശുക്കൾ മുതൽ നാലു വയസുവരെ പ്രായമുള്ളവരായിരുന്നു. 2013-ലെ കണക്ക് അനുസരിച്ച് ആയിരം ജനനങ്ങളിൽ 20 എണ്ണം മാത്രമാണ് ദത്തെടുക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.
സ്വിറ്റ്‌സർലണ്ടിലെ സാമൂഹിക മാറ്റങ്ങളും അഡോപ്ഷൻ നിയമങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങളുമാണ് ദത്തെടുക്കുന്നതിലെ എണ്ണത്തിൽ ഇടിവു രേഖപ്പെടുത്താൻ പ്രധാനകാരണമെന്ന് പറയപ്പെടുന്നു. കൂടാതെ വന്ധ്യതയ്ക്ക് മെച്ചപ്പെട്ട ചികിത്സാ രീതികൾ നിലവിൽ വന്നതും കുട്ടികളെ ദത്തെടുക്കുന്നതിൽ കുറവ് വരുത്താൻ കാരണമായെന്നും പറയുന്നു.
2001-വാണ് അഡോപ്ഷൻ സംബന്ധിച്ച് സ്വിറ്റ്‌സർലണ്ടിൽ പുതിയ നിയമം പാസാക്കിയത്. കുട്ടികളുടെ അവകാശത്തെക്കുറിച്ചു ഏറെ പ്രതിപാദിച്ചിട്ടുള്ള ഈ നിയമത്തിൽ ദത്തെടുക്കലിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. അതുകൊണ്ടു തന്നെ ദത്തെടുക്കൽ ഏറെ ബുദ്ധിമുട്ടേറിയ കാര്യവുമായി തീർന്നു. കൂടാതെ മിക്ക രാജ്യങ്ങളിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ ദത്തെടുക്കൽ ആവശ്യമായ കുഞ്ഞുങ്ങളുടെ എണ്ണത്തിലും കുറവു വന്നതായാണ് റിപ്പോർട്ട്.