- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈൽഡ് ബെനഫിറ്റിൽ അഞ്ചു യൂറോയുടെ വർധന; ആദായ നികുതി ഇളവുമായി 2015 ബജറ്റ്
ഡബ്ലിൻ: ഓരോ കുട്ടിക്കുമുള്ള ചൈൽഡ് ബെനിഫിറ്റിൽ അഞ്ചു യൂറോയുടെ വർധനയുമായി ഐറീഷ് ബജറ്റ്. നിലവിലുള്ള 130 യൂറോ പുതിയ വർധനയോടെ 135 യൂറോയാകും. കുടുംബങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ഒരുക്കിയാണ് അടുത്ത വർഷത്തേക്കുള്ള ബജറ്റുമായി ധനകാര്യമന്ത്രി മൈക്കൽ നൂനാൻ എത്തുന്നത്. യൂണിവേഴ്‌സൽ സോഷ്യൽ ചാർജുകൾ, ഉയർന്ന ആദായ നികുതി, കുടുംബങ്ങൾക്കുള്ള വാട്ടർചാ
ഡബ്ലിൻ: ഓരോ കുട്ടിക്കുമുള്ള ചൈൽഡ് ബെനിഫിറ്റിൽ അഞ്ചു യൂറോയുടെ വർധനയുമായി ഐറീഷ് ബജറ്റ്. നിലവിലുള്ള 130 യൂറോ പുതിയ വർധനയോടെ 135 യൂറോയാകും. കുടുംബങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ഒരുക്കിയാണ് അടുത്ത വർഷത്തേക്കുള്ള ബജറ്റുമായി ധനകാര്യമന്ത്രി മൈക്കൽ നൂനാൻ എത്തുന്നത്.
യൂണിവേഴ്‌സൽ സോഷ്യൽ ചാർജുകൾ, ഉയർന്ന ആദായ നികുതി, കുടുംബങ്ങൾക്കുള്ള വാട്ടർചാർജുകൾ തുടങ്ങിയവ കുറയ്ക്കാൻ പദ്ധതി തയ്യാറാക്കിവരുന്നതായി മൈക്കൽ നൂനാൻ പ്രഖ്യാപിച്ചു. ഡബിൾ ഐറിഷ് ടാക്‌സ് ലൂപ്‌ഹോൾ ഇല്ലാതാക്കാനുള്ള തന്റെ പദ്ധതികളെപ്പറ്റിയും തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ നൂനാൻ സൂചിപ്പിച്ചിരുന്നു. ആൽക്കഹോളിന് മുകളിലുള്ള എക്‌സൈസ് ഡ്യൂട്ടി വർധിപ്പിക്കില്ലെന്നും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈൽഡ് ബെനഫിറ്റ് ഓരോ കുട്ടിക്കും അഞ്ച് യൂറോയായി ജനുവരി മുതൽ വർധിപ്പിക്കുമെന്നാണ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ മിനിസ്റ്ററായ ബ്രെൻഡൻ ഹൗലിൻ പറഞ്ഞത്. ഇതുപ്രകാരം ഓരോ കുട്ടിക്കും മാസത്തിൽ 135 യൂറോ ലഭിക്കും. സാഹചര്യമനുവദിക്കുമെങ്കിൽ 2016 ൽ അതിൽ അഞ്ച് യൂറോ കൂടി വർധനവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2008 മുതൽ ചൈൽഡ് ബെനഫിറ്റുകൾ വെട്ടിച്ചുരുക്കുന്ന പ്രവണതായണ് ഇവിടെയുള്ളത്. അതിൽ നിന്നുള്ള ഒരു തിരിച്ച് പോക്കുകൂടിയായിരിക്കും പുതിയ തീരുമാനം. 2008ൽ ഓരോ കുട്ടിക്കും 166 യൂറോയായിരുന്നു മാസത്തിൽ ബെനഫിറ്റ് ലഭിച്ചിരുന്നത്. അതാണ് ഇന്നത്തെ നിരക്കായ 130 യൂറോയിലേക്ക് ഇടിഞ്ഞിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ചൈൽഡ് ബെനഫിറ്റ് കുറച്ചിരുന്നില്ല.