- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈൽഡ് കെയർ ഫീസും വിദ്യാഭ്യാസ ചെലവും വർധിച്ചു; വർധിച്ച ചെലവു താങ്ങാനാവാതെ രാജ്യത്ത് പത്തുലക്ഷത്തോളം പേർ വലയുന്നുവെന്ന് റിപ്പോർട്ട്
ഡബ്ലിൻ: രാജ്യത്ത് ചൈൽഡ് കെയർ ഫീസും കോളേജിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനുള്ള ഫീസിലും വൻ വർധന വന്നത് ഒട്ടേറെ പേരെ വലയ്ക്കുന്നതായി സർവേ റിപ്പോർട്ട്. വിദ്യാഭ്യാസ ചെലവിലും ക്രഷ് ചെലവിലും വർധന വന്നതു മൂലം രാജ്യത്ത് പത്തു ലക്ഷത്തോളം പേർ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് റിപ്പോർട്ട്. ശരാശരി വരുമാനക്കാർക്ക് ഇത്തരത്തിൽ ഫീസ് വർധന ഉണ്ടായത് താങ്ങാനാവാത്ത വിധമായിരിക്കുകയാണെന്നാണ് അവിവാ ഫാമിലി ഫിനാൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത് 35നും 54നും മധ്യേ പ്രായമുള്ളവരാണ്. ഈ പ്രായക്കാരിൽ പത്തിൽ ഏഴു പേർക്ക് കുട്ടികളുള്ളതിനാൽ വിദ്യാഭ്യാസ ചെലവും ചൈൽഡ് കെയർ ഫീസും വർധിച്ചത് ഇവരെ കടക്കെണിയിലേക്ക് തള്ളിയിരിക്കുകയാണ്. വരുമാനത്തിൽ മൂന്നിലൊന്നിലധികം ചൈൽഡ് കെയറിനും രണ്ടിൽ ഒന്നിൽ കൂടുതൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കേണ്ട ഗതികേടാണ്. രാജ്യത്ത് കഴിഞ്ഞ ഒമ്പതു വർഷം നേരിട്ട സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ മിഡ്ഡിൽ ക്ലാസ് ഫാമിലിയെയാണ് നിലവിലുള്ള അവസ്ഥ
ഡബ്ലിൻ: രാജ്യത്ത് ചൈൽഡ് കെയർ ഫീസും കോളേജിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനുള്ള ഫീസിലും വൻ വർധന വന്നത് ഒട്ടേറെ പേരെ വലയ്ക്കുന്നതായി സർവേ റിപ്പോർട്ട്. വിദ്യാഭ്യാസ ചെലവിലും ക്രഷ് ചെലവിലും വർധന വന്നതു മൂലം രാജ്യത്ത് പത്തു ലക്ഷത്തോളം പേർ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് റിപ്പോർട്ട്.
ശരാശരി വരുമാനക്കാർക്ക് ഇത്തരത്തിൽ ഫീസ് വർധന ഉണ്ടായത് താങ്ങാനാവാത്ത വിധമായിരിക്കുകയാണെന്നാണ് അവിവാ ഫാമിലി ഫിനാൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത് 35നും 54നും മധ്യേ പ്രായമുള്ളവരാണ്. ഈ പ്രായക്കാരിൽ പത്തിൽ ഏഴു പേർക്ക് കുട്ടികളുള്ളതിനാൽ വിദ്യാഭ്യാസ ചെലവും ചൈൽഡ് കെയർ ഫീസും വർധിച്ചത് ഇവരെ കടക്കെണിയിലേക്ക് തള്ളിയിരിക്കുകയാണ്.
വരുമാനത്തിൽ മൂന്നിലൊന്നിലധികം ചൈൽഡ് കെയറിനും രണ്ടിൽ ഒന്നിൽ കൂടുതൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കേണ്ട ഗതികേടാണ്. രാജ്യത്ത് കഴിഞ്ഞ ഒമ്പതു വർഷം നേരിട്ട സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ മിഡ്ഡിൽ ക്ലാസ് ഫാമിലിയെയാണ് നിലവിലുള്ള അവസ്ഥ കൂടുതലായും ബാധിച്ചിട്ടുള്ളത്.
പ്രോപ്പർട്ടി ബൂമിംഗിന്റെ കാലത്ത് വീടു വാങ്ങിയവർക്ക് അതിന്റെ തിരിച്ചടവിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തൽ. റിട്ടയർമെന്റിനു ശേഷവും വൻ തുക മോർട്ട്‌ഗേജ് തിരിച്ചടവിനായി കണ്ടെത്തണം എന്നുള്ളതാണ് ഇവരെ അലട്ടുന്നത്. രാജ്യത്ത് സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടുവെങ്കിലും സർവേയിൽ പങ്കെടുത്ത 25 ശതമാനം പേർ മാത്രമാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറിയിട്ടുള്ളൂ എന്നു വ്യക്തമാക്കിയിട്ടുള്ളത്.