- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അഞ്ചു വയസിൽ താഴെ പ്രായമുള്ള ഒന്നിലേറെ കുട്ടികളുള്ള കുടുംബത്തിന് ചൈൽഡ് കെയർ സബ്‌സിഡി വർദ്ധിപ്പിക്കും;ഉയർന്ന വരുമാനക്കാരുടെ സബ്‌സിഡി പരിധി നീക്കാനും തീരുമാനം
ഫെഡറൽ ബജറ്റിൽ 1.7 ബില്യൺ ഡോളർ അധികമായി ഉൾപ്പെടുത്തി ചൈൽഡ് കെയർ മേഖലയ്ക്ക് പിന്തുണ നല്കാൻ ഫെഡർ സർക്കാർ ബഡ്ജറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അഞ്ചു വയസിൽ താഴെ പ്രായമുള്ള ഒന്നിലേറെ കുട്ടികളുള്ള കുടുംബത്തിന് ചൈൽഡ് കെയർ സബ്‌സിഡി വർദ്ധിപ്പിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.
അഞ്ചു വയസിൽ താഴെയുള്ള ഒന്നിലേറെ കുട്ടികൾ ചൈൽഡ് കെയറിൽ പോകുന്നുണ്ടെങ്കിൽ, രണ്ടാമത്തെ കുട്ടി മുതൽ 95% വരെ സബ്‌സിഡി ലഭിക്കും. നിലവിൽ 85 ശതമാനമാണ് ചൈൽഡ്‌കെയറിൽ പോകുന്ന കുട്ടികൾക്ക് ലഭിക്കുന്ന പരമാവധി സബ്‌സിഡി. ഇതാണ് രണ്ടാമത്തെ കുട്ടി മുതൽ 95 ശതമാനം വരെയായി ഉയരുന്നത്. ആദ്യ കുട്ടിക്ക് നിലവിലെ സബ്‌സിഡിയാകും തുടരുക.
രണ്ടു കുട്ടികളുള്ള ഒരു വീട്ടിൽ ഒരു കുട്ടിക്ക് ആറു വയസാകുകയോ, ചൈൽഡ് കെയറിൽ പോകുന്നത് നിർത്തുകയോ ചെയ്താൽ രണ്ടാമത്തെ കുട്ടിക്ക് ഉയർന്ന സബ്‌സിഡി ലഭിക്കില്ല. പ്രീ സ്‌കൂളിലോ, ആഫ്റ്റർ സ്‌കൂൾ കെയറിലോ ഈ പുതിയ സബ്‌സിഡി ബാധകമാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഉയർന്ന വരുമാനമുള്ളവരുടെ ചൈൽഡ് കെയർ സബ്‌സിഡിയിൽ ഏർപ്പെടുത്തിയിരുന്ന വാർഷിക പരിധി എടുത്തുകളയാനും ബജറ്റിൽ തീരുമാനിച്ചു. സ്ത്രീകൾക്ക് കുടുതൽ ദിവസങ്ങളിൽ ജോലിയിലേക്ക് തിരിച്ചെത്താനുള്ള സഹായം എന്ന പ്രഖ്യാപനത്തോടെയാണ് ചൈൽഡ് കെയർ സബ്‌സിഡിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചത്.
വരുമാനത്തിന് അനുസൃതമായിട്ടാണ് സബ്‌സിഡി നിരക്ക് തീരുമാനിക്കുന്നത്.
1,10,000 ഡോളർ വാർഷിക വരുമാനമുള്ള ഒരു കുടുംബത്തിലെ എല്ലാ കുട്ടികൾക്കും നിലവിൽ ലഭിക്കുന്നത് 72% ചൈൽഡ് കെയർ സബ്‌സിഡിയാണ്. പുതിയ പ്രഖ്യാപനം അനുസരിച്ച്, ആദ്യ കുട്ടിക്ക് 72% സബ്‌സിഡി തുടരുമ്പോൾ രണ്ടാമത്തെ കുട്ടിക്ക് 95% സബ്‌സിഡിയാകും കിട്ടുക.
1,40,000 ഡോളർ വാർഷിക വരുമാനമുള്ള കുടുംബമാണെങ്കിൽ നിലവിൽ 62% സബ്‌സിഡി ലഭിക്കുന്നത്, രണ്ടാമത്തെ കുട്ടിക്ക് 92% ആയി ഉയരും.രണ്ടര ലക്ഷത്തോളം കുടുംബങ്ങൾക്ക് വർഷം ശരാശരി 2,200 ഡോളർ ലാഭിക്കാൻ കഴിയുന്ന പ്രഖ്യാപനമാണ് ഇതെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് പാർലമെന്റിൽ പറഞ്ഞു.
നിലവിൽ 1,89,390 ഡോളറിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന സബ്‌സിഡിയിൽ വാർഷിക പരിധി പ്രഖ്യാപിച്ചിട്ടുണ്ട്. 10,560 ഡോളറാണ് ഒരു കുട്ടിക്ക് ഒരു വർഷം ലഭിക്കാവുന്ന പരമാവധി സബ്‌സിഡി. അതായത്, ഇത്രയും സബ്‌സിഡി ലഭിച്ചു കഴിഞ്ഞാൽ പിന്നെ ചൈൽഡ് കെയർ ഫീസ് പൂർണമായും കൈയിൽ നിന്ന് നൽകണം.
എന്നാൽ ഈ പരിധി എടുത്തു കളയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് വർഷം മുഴുവൻ സബ്‌സിഡി ലഭിക്കും. 2022 ജൂലൈയിൽ മാത്രമാകും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.