- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഒന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയത് വയറിങ്ങിലെ പാകപ്പിഴ കാരണം; താമസ സ്ഥലത്ത് വൈദ്യുതി ചോർച്ച ഉൾപ്പെടെയുള്ള പോരായ്മകളുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ പരിശോധനാ റിപ്പോർട്ട്; മരിച്ചത് കോഴി ഫാമിൽ ജോലി ചെയ്തു വരുന്ന ആസാമീസ് കുടുംബത്തിലെ കുഞ്ഞ്
മലപ്പുറം: മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ഒന്നരവയസ്സുകാരൻ ഷോക്കേറ്റ് മരിക്കാനിടയായത് വയറിങ്ങിലെ പാകപ്പിഴ കാരണമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ. കോഴിഫാമിൽ ജോലിചെയ്തുവരുന്ന ആസാമീസ് കുടുംബത്തിന്റെ കുഞ്ഞാണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. ഫാമിൽവച്ചാണ് കുഞ്ഞിന് ഷോക്കറ്റത്. ഇവിടെ വൈദ്യുതി ചോർച്ച ഉൾപ്പെടെയുള്ള പോരായ്മകൾ അധികൃതർ ചൂണ്ടിക്കാട്ടി.
ഫാമിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി.) സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി. 2014-നു ശേഷം ഇ.എൽ.സി.ബി. നിർബന്ധമാക്കിയിട്ടുണ്ട്. മലപ്പുറം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർക്ക് പരിശോധനാറിപ്പോർട്ട് നൽകും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫാമിൽ പരിശോധന പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.
ആസാം മധ്യംസമറാലി ചൗധരി ബസാറിൽ ഫൈസുറഹ്മാന്റെ മകൻ മഷ്ഹൂദ് ആണ് മരിച്ചത്. രാവിലെ ഒമ്പതര മണിയോടെ പത്തപ്പിരിയം പെരുവൽക്കുണ്ട് കോഴിഫാമിലാണ് അപകടം. കോഴിഫാമിൽ ജോലിചെയ്തുവരുന്ന ആസാമീസ് കുടുംബം ഫാമിന് സമീപമാണ് താമസിക്കുന്നത്. ഫാമിൽ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ ഉടനെ കുട്ടിയെ എടവണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
മാതാവ് : സാഹിദാബീഗം. എടവണ്ണ പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.