- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് വീണ്ടും പന്നിപ്പനി ബാധ; സ്വൈൻ ഫ്‌ലൂ ബാധിച്ച കുട്ടി ഡബ്ലിൻ ആശുപത്രിയിൽ മരിച്ചു; പന്നിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് എച്ച്എസ്ഇ
ഡബ്ലിൻ: സ്വൈൻ ഫ്‌ലൂ ബാധയെ തുടർന്ന് രാജ്യത്ത് ഒരു മരണം കൂടി. പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ഡബ്ലിൻ ആശുപത്രിയിൽ മരിച്ചു. 2009-ലെ ആഗോള പന്നിപ്പനി ബാധയുടെ ബാക്കിപത്രമെന്ന നിലയിൽ സ്വൈൻ ഫ്‌ലൂ ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. കഴിഞ്ഞാഴ്ചയാണ് ഡബ്ലിൻ ആശുപത്രിയിൽ കുട്ടി മരിച്ചതെങ്കിലും ഇന്ന
ഡബ്ലിൻ: സ്വൈൻ ഫ്‌ലൂ ബാധയെ തുടർന്ന് രാജ്യത്ത് ഒരു മരണം കൂടി. പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ഡബ്ലിൻ ആശുപത്രിയിൽ മരിച്ചു. 2009-ലെ ആഗോള പന്നിപ്പനി ബാധയുടെ ബാക്കിപത്രമെന്ന നിലയിൽ സ്വൈൻ ഫ്‌ലൂ ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. കഴിഞ്ഞാഴ്ചയാണ് ഡബ്ലിൻ ആശുപത്രിയിൽ കുട്ടി മരിച്ചതെങ്കിലും ഇന്നാണ് ഇക്കാര്യം എച്ച്എസ്ഇ അറിയിക്കുന്നത്.
അയർലണ്ടിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള കുട്ടി തുടർ ചികിത്സയ്ക്കായാണ് ഡബ്ലിനിൽ എത്തിയത്. അതേസമയം എച്ച്1എൻ1 വൈറസ് ബാധ വർധിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എച്ച്എസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരേ വാക്‌സിൻ എടുത്തിട്ടില്ലാത്തവർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഫ്‌ലൂ ബാധയുള്ളവർ വീട്ടിൽ തന്നെ മതിയായ വിശ്രമം എടുക്കണമെന്നും ജിപിയുമായി ബന്ധപ്പെട്ട് ചികിത്സാ നടപടികൾ സ്വീകരിക്കണമെന്നും എച്ച്എസ്ഇ നിർദേശമുണ്ട്.
അടുത്ത ദിവസങ്ങളിലായി ഫ്‌ലൂ പോലെയുള്ള രോഗം ബാധിച്ച് ജിപിയെ കാണാനെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടെന്ന് എച്ച്എസ്ഇയുടെ ഹെൽത്ത് പ്രൊട്ടക്ഷൻ സർവിലെൻസ് സെന്റർ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഫ്‌ലൂ ബാധിച്ച് 124 പേർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്. 20150-16 ഫ്‌ലൂ സീസണിൽ 344 പേർ ആശുപത്രിയിൽ കിടന്ന ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്. കൂടാതെ ഈ സീസണിൽ ഒമ്പതു പേരാണ് ഫ്‌ലൂ ബാധിച്ച് മരിച്ചിട്ടുള്ളത്.