- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈൽഡ് ലൈൻ നൈപുണ്യ വികസന ക്യാമ്പ് അമൃതയിൽ
അമൃതപുരി: അമൃതവിശ്വവിശ്വാപീഠം സർവകലാശാലയും, ചൈൾഡ്‌ലൈൻ ഫൗണ്ടേഷനും, യൂണിസെഫ്‌ചെന്നയ്യുടെയും സംയുക്താഭിമുഖ്യത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർക്കായി നടത്തുന്ന നൈപുണ്യ വികസന ക്യാമ്പ്ഉത്ഘാടന സമ്മേളനം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ജഡ്ജി ശ്രീ മുഹമ്മദ് ഇബ്രാഹിം പ്രസ്തുത സമ്മേളനം ഉത്ഘാടനവും പ്രഭാഷണവും നടത്തി.കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാൻ ചൈൽഡ് ലൈൻ പ്രവർത്തകർ കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾഅത്യന്തം ശ്ലാഘനീയമാണെന്നും, കുട്ടികൾക്കിടയിലും ജനങ്ങൾക്കിടയിലും അവബോധം സൃഷ്ടിക്കാൻ അവർക്ക്കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലം വൈകുന്നന്നതിനാലാണ് പോക്‌സോകേസുകൾ വേഗത്തിലാക്കാൻ കോടതികൾക്ക് സാധിക്കാതെ വരുന്നതെന്നും ഫോറൻസിക് ലാബുകൾ കൂടുതൽ സ്ഥാപിച്ചാൽപ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജിതാബീഗം മുഖ്യപ്രഭാഷണം നടത്തി.അമൃതാ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാൽ ഡോ എസ് എൻ ജ്യോതി, അമൃത സ്‌കൂൾ ഓഫ് ആർട്ട്
അമൃതപുരി: അമൃതവിശ്വവിശ്വാപീഠം സർവകലാശാലയും, ചൈൾഡ്‌ലൈൻ ഫൗണ്ടേഷനും, യൂണിസെഫ്‌ചെന്നയ്യുടെയും സംയുക്താഭിമുഖ്യത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർക്കായി നടത്തുന്ന നൈപുണ്യ വികസന ക്യാമ്പ്ഉത്ഘാടന സമ്മേളനം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു.
കൊല്ലം ജില്ലാ ജഡ്ജി ശ്രീ മുഹമ്മദ് ഇബ്രാഹിം പ്രസ്തുത സമ്മേളനം ഉത്ഘാടനവും പ്രഭാഷണവും നടത്തി.കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാൻ ചൈൽഡ് ലൈൻ പ്രവർത്തകർ കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾഅത്യന്തം ശ്ലാഘനീയമാണെന്നും, കുട്ടികൾക്കിടയിലും ജനങ്ങൾക്കിടയിലും അവബോധം സൃഷ്ടിക്കാൻ അവർക്ക്
കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലം വൈകുന്നന്നതിനാലാണ് പോക്‌സോകേസുകൾ വേഗത്തിലാക്കാൻ കോടതികൾക്ക് സാധിക്കാതെ വരുന്നതെന്നും ഫോറൻസിക് ലാബുകൾ കൂടുതൽ സ്ഥാപിച്ചാൽപ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജിതാബീഗം മുഖ്യപ്രഭാഷണം നടത്തി.അമൃതാ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാൽ ഡോ എസ് എൻ ജ്യോതി, അമൃത സ്‌കൂൾ ഓഫ് ആർട്ട്‌സ്പ്രിൻസിപ്പൽ ഡോ നന്ദകുമാർ , തുടങ്ങിയവർ പങ്കെടുത്തു. അമൃത സാമൂഹ്യ പ്രവർത്തന വിഭാഗം ചെയർമാൻ പ്രൊഫകൊച്ചുകൃഷ്ണക്കുറുപ്പ് സ്വാഗതവും ,ഫാക്കൽറ്റി ശ്രീ നിഷാന്ത് എം നന്ദിയും പറഞ്ഞു.