മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ പതിനേഴുകാരിയെ ബന്ധുക്കൾ വിവാഹം കഴിപ്പിച്ചു. വിവാഹം ചെയ്ത കോഡൂർ സ്വദേശിക്കെതിരെ പൊലീസ് കേസ് എടുത്തു.

വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും പൊലീസ് കേസ് എടുത്തു. ജൂലൈ മുപ്പതിനായിരുന്നു വിവാഹം. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി സ്റ്റേ ഹോമിലേക്ക് മാറ്റി.