- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനിയിൽ ബാലവിവാഹത്തിന് ശ്രമം; വിവരം അറിഞ്ഞ് അധികൃതർ ഇടപെട്ടിട്ടും പിന്മാറാൻ കൂട്ടാക്കാതെ പെൺകുട്ടിയുടെ വീട്ടുകാർ; അവസാനം കോടതിയുടെ ഇടപെടലിൽ വിവാഹം തടഞ്ഞു
മലപ്പുറം: സർക്കാർ അധികൃതർ ഇടപെട്ടിട്ടും പെൺകുട്ടിയുടെ ബാലവിവാഹം നടത്തുന്നതിൽ നിന്നും പിന്മാറാൻ കൂട്ടാകാക്കാതെ വീട്ടുകാർ. അവസാനം കോടതിയുടെ ഇടപെടൽ. മലപ്പുറം പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വീട്ടുകാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞതിനെ തുടർന്ന് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞിരുന്നു.
പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വിവാഹം തടഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.
പെൺകുട്ടിയുടെ വീട്ടിലെത്തിയ അധികൃതർ രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടു. എന്നാൽ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചു നിന്നു. ഇതോടെ ശൈശവ വിവാഹ നിരോധന ഓഫീസർ പൊന്നാനി മുൻസിഫ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തി വിവാഹം നിർത്തിവെപ്പിക്കുകയായിുന്നു. പൊന്നാനി മുൻസിഫ് കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു പൊലീസ് നടപടി.