മലപ്പുറം: കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ നടത്തിയത്.

പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്.