- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടാത്തിയുടെ കോടതി വിചാരണ ഫെബ്രുവരി 23 മുതൽ
ബർലിൻ: ബാലലൈംഗിക ചിത്രങ്ങളുടെ പേരിൽ കുടുങ്ങിയ മുൻ എംപിയും മലയാളിയുമായ സെബാസ്റ്റ്യൻ ഇടാത്തിയുടെ കോടതി വിചാരണ അടുത്ത ഫെബ്രുവരി 23ന് ആരംഭിക്കും. പാർലിമെന്റിലെ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറിൽ കുട്ടികളുടെ അശ്ലീലചിത്രം ഡൗൺലോഡ് ചെയ്ത് കണ്ടുവെന്നതാണ് ഇടാത്തിയുടെ പേരിലുള്ള കുറ്റം. വെർഡെൻ ജില്ലാ കോടതിയിലായിരിക്കും വിചാരണ നടപടികൾ ഇടാത്ത
ബർലിൻ: ബാലലൈംഗിക ചിത്രങ്ങളുടെ പേരിൽ കുടുങ്ങിയ മുൻ എംപിയും മലയാളിയുമായ സെബാസ്റ്റ്യൻ ഇടാത്തിയുടെ കോടതി വിചാരണ അടുത്ത ഫെബ്രുവരി 23ന് ആരംഭിക്കും. പാർലിമെന്റിലെ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറിൽ കുട്ടികളുടെ അശ്ലീലചിത്രം ഡൗൺലോഡ് ചെയ്ത് കണ്ടുവെന്നതാണ് ഇടാത്തിയുടെ പേരിലുള്ള കുറ്റം. വെർഡെൻ ജില്ലാ കോടതിയിലായിരിക്കും വിചാരണ നടപടികൾ ഇടാത്തിക്ക് നേരിടേണ്ടി വരിക.
ബാലലൈംഗികതയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തതുമായി ബന്ധപ്പെട്ട ഏഴ് കുറ്റങ്ങൾ ഇദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ അശ്ലീലചിത്രമടങ്ങിയ പുസ്തകവും സിഡിയും ഇയാൾ കൈവശം വച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ കരുതുന്നുണ്ട്. വർഷങ്ങളായി കാനഡയിൽ നിന്നും റഷ്യയിൽ നിന്നും ഇടാത്തി ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇന്റർനെറ്റു വഴി വാങ്ങിയതിന്റെ തെളിവുകളും കോടതിയിൽ എത്തിച്ചിട്ടുണ്ട്.
ആങ്കെല മെർക്കെലിന്റെ ഇടത് വലത് സഖ്യ സർക്കാരിലെ പങ്കാളികളായ സോഷ്യൽ ഡെമോക്രാറ്റ് മെമ്പറായ ഇടാത്തിക്കെതിരെ പ്രൊസിക്യൂട്ടർമാർ ജൂലൈയിൽ കുറ്റം ചുമത്തിയിരുന്നു. എന്നാൽ വെർഡൻ കോടതി ഇപ്പോഴാണീ കേസ് വിചാരണക്കെടുത്തിരിക്കുന്നത്. ആരോഗ്യകാരണങ്ങൾ പറഞ്ഞ് എംപി സ്ഥാനത്ത് നിന്ന് ഇദ്ദേഹം ഫെബ്രുവരിയിൽ രാജിവച്ചിരുന്നു. അദ്ദേഹത്തിന്റെ വീടും ഓഫീസും പരിശോധിക്കുന്നതിന് മുമ്പായിരുന്നു ഈ രാജി.
ഈ കേസ് മെർക്കലിന്റെ മൂന്നാം ടേമിൽ കടുത്ത രാഷ്ട്രീയ വാഗ്വാദത്തിന് വഴിയൊരുക്കിയിരുന്നു. ഈ കേസിനെപ്പറ്റിയുള്ള വിവരം ചോർത്തിയെന്ന ആരോപണം നേരിട്ട ക്യാബിനറ്റ് മിനിസ്റ്റർ ഹാൻസ് പീറ്റർ ഫ്രെഡറിക് രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം ഇടാത്തി നിരാകരിക്കുകയാണുണ്ടായത്. ഈ കേസ് ഉയർന്ന് വന്നതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളെപ്പറ്റിയുള്ള ചർച്ചകൾ ജർമനിയിലെങ്ങും ഉയരുകയാണ്.