- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടാത്തിക്കേസിൽ വിചാരണ ആരംഭിച്ചു; വിധി പ്രസ്താവിക്കുന്നത് മെയ് മാസം
ബെർലിൻ: ജർമൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ബാലലൈംഗിക കേസ് വിചാരണ ഇന്നലെ ആരംഭിച്ചു. കേസിലെ പ്രധാന പ്രതിയായ സെബാസ്റ്റ്യൻ ഇടാത്തിയുടെ വിചാരണ ജർമനിയിലുള്ള വെർഡൻ ജില്ലാ കോടതിയിലാണ് ആരംഭിച്ചത്. എംപിയായിരുന്ന സെബാസ്റ്റ്യൻ ഇടാത്തി ബാലലൈംഗിക ചിത്രങ്ങൾ തന്റെ ഓഫീസ് ലാപ്‌ടോപ്പിൽ സൂക്ഷിച്ചെന്നാണ് കേസ്. കൂടാതെ പ്രായപൂർത്തിയാകാത്ത ആ
ബെർലിൻ: ജർമൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ബാലലൈംഗിക കേസ് വിചാരണ ഇന്നലെ ആരംഭിച്ചു. കേസിലെ പ്രധാന പ്രതിയായ സെബാസ്റ്റ്യൻ ഇടാത്തിയുടെ വിചാരണ ജർമനിയിലുള്ള വെർഡൻ ജില്ലാ കോടതിയിലാണ് ആരംഭിച്ചത്. എംപിയായിരുന്ന സെബാസ്റ്റ്യൻ ഇടാത്തി ബാലലൈംഗിക ചിത്രങ്ങൾ തന്റെ ഓഫീസ് ലാപ്‌ടോപ്പിൽ സൂക്ഷിച്ചെന്നാണ് കേസ്. കൂടാതെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടങ്ങിയ സിഡി വിദേശത്തു നിന്ന് വരുത്തി കൈവശം വരുത്തിയെന്നും കേസുണ്ട്.
ഇന്നലെ ആരംഭിച്ച വിചാരണ രണ്ടു മണിക്കൂറിൽ താഴെയാണ് നീണ്ടു നിന്നത്. കേസിൽ കുറ്റം സമ്മതിച്ച് ഏറ്റുപറഞ്ഞാൽ ഇടാത്തിക്ക് ജയിൽ ശിക്ഷയ്ക്കു പകരം പിഴ ശിക്ഷയേ നൽകുകയുള്ളൂവെന്ന് ചില മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു. അതേ സമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കേസാണ് ഇത്. ഇടാത്തിയെ കുടുക്കാൻ മനപ്പൂർവം ചിലർ നടത്തിയ നാടകമാണിതെന്ന് ഇടാത്തിയുടെ അഭിഭാഷകൻ വാദിച്ചിരിക്കുന്നത്.
ജർമൻ മാദ്ധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഇടാത്തിയുടെ വിചാരണ കഴിഞ്ഞ ഒരു വർഷമായി ജർമൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എസ്‌പിഡിയുടെ പ്രധാന എംപിമാരിലൊരാളായിരുന്ന ഇടാത്തിക്ക് പക്ഷേ, ബാലലൈംഗിക കേസിൽ പ്രതിയാകേണ്ടി വന്നതോടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയായി. കേസിന്റെ വിചാരണ ഏപ്രിൽ വരെ നീണ്ടു നിൽക്കും. മേയിൽ ആയിരിക്കും വിധി പ്രസ്താവിക്കുക.
ഇടാത്തി സംഭവത്തോടെ ജർമനിയിൽ പോർണോഗ്രാഫി സംബന്ധിച്ച് നിയമഭേദഗതിക്കു വഴിതെളിച്ചു. വിൽക്കുന്നതിനോ പരസ്പരം കൈമാറ്റം ചെയ്യുന്നതിനോ വേണ്ടി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം എടുക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിലുള്ള നിയമഭേദഗതിയാണ് വരുത്തിയത്. ലൈംഗിക കുറ്റകൃത്യങ്ങളുടെ ശിക്ഷാ നടപടികളിലും വൻ അഴിച്ചുപണി നടത്തിയിരുന്നു. ബർലിനിലെ പ്രശസ്ത അഭിഭാഷകൻ ക്രിസ്റ്റ്യാൻ നോൾ ആണ് ഇടാത്തിക്കുവേണ്ടി കോടതിയിൽ ഹാജരായിക്കുന്നത്.