തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിച്ചതിൽ വകുപ്പ് മന്ത്രി കെകെ ഷൈലജ സ്വജനപക്ഷപാദം നടത്തിയെന്ന് കോടതി തന്നെ പരാമർശിച്ചിരുന്നു. ഈ വിഷയത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോയത് കോട്ടയം സ്വദേശി ജാസ്മിൻ അലക്സാണ്. ഇക്കാരണം തന്നെയാണ് അഭിമുഖത്തിൽ ഉയർന്ന യോഗ്യതയുണ്ടായിട്ടും 300ൽ 75 മാർക്കിൽ അവർ ഒതുങ്ങി പോയത് എന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. മന്ത്രി ഉൾപ്പെട്ട അഭിമുഖം നടത്തുന്ന ബോർഡ് പക്ഷേ വെറും മൂന്ന് മിനിറ്റിൽ താഴെ മാത്രമാണ് ജാസ്മിനോട് സംസാരിച്ചത്. ചോദിച്ചതാകട്ടെ വെറും ഒരു ചോദ്യവും. വയനാട് ജില്ലാ ബാലാവകാശ കമ്മിറ്റി അംഗത്തിനെതിരെ ക്രിമിനൽ കേസുകളുമുണ്ടായിരുന്നു ഇത് പോലും പരഹിഗണിക്കാതെ ഇയാളെ നിയമിക്കുകയും ചെയ്തിരുന്നു. കൃത്യമായ രീതിയിൽ അപേക്ഷിച്ചിട്ടും ഒരു മറുപടിയപും ഇല്ലാതിരുന്നപ്പോഴാണ് ജാസ്മിൻ കോടതിയെ സമീപിച്ചത്. പിന്നീട് അപേക്ഷ അയച്ചതിന്റെ അഭിമുഖത്തിന് ക്ഷണിച്ചപ്പോൾ തന്നെ പരാതി കൊടുത്തതിന്റെ നീരസം ബോർഡ് അംഗങ്ങളുടടെ മുഖത്ത് വ്യക്തമായിരുന്നുവെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ആദ്യത്തെ അപേക്ഷയിൽ വേണ്ടത്ര അപേക്ഷകരില്ലാത്തതിനാലാണ് രണ്ടാമത് അപേക്ഷ ക്ഷണിച്ചതെന്നാണ് കോടതിയിൽ പറഞ്ഞത്. ഇതാണ് കോടതി സ്റ്റേ ചെയ്തതും. കോടതി സ്റ്റേ ചെയ്തിട്ടും നിയമനം നടത്തിയെന്ന് പറഞ്ഞാണ് ജാസ്മിൻ വീണ്ടും കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നിയമനങ്ങൾ എത്രയും വേഗം നടത്തണമെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നതിനെ തുടർന്നാണ് നിയമനം നടത്തിയതെന്നും സർക്കാർ പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിച്ചത് തന്നെയാണ് തന്റെ വഴി മുടക്കിയതെന്നും ഉയർന്ന യോഗ്യതയുണ്ടായിട്ടും പിന്തള്ളപ്പെടാൻ മറ്റ ്കാരണങ്ങൾ കാണുന്നില്ലെന്നും അവരുടെ ഭർത്താവ് പറയുന്നു.

ചൈൽഡ് റൈറ്റ് കമ്മീഷൻ ആക്ട് പ്രകാരം ഒരാളെ കമ്മീഷൻ അംഗമായി നിയമിക്കുന്നതിന് ചില മാനദണ്ഡങ്ങളുമുണ്ട്. ബാലാവകാശ വിഷയത്തിൽ വലിയ പരിജ്ഞാനവും, അറിവും, കഴിവും പരിചയവും ഉള്ളവരെ നിയമിക്കണം എന്ന് ആക്റ്റ് 70 നിഷ്‌കർഷിക്കുമ്പോഴാണ് ഈ വിഷയത്തിൽ പിഎച്ച്ഡി ഉള്ള ഒരു വ്യക്തിയെ ഒഴിവാക്കിയത് എന്നത് തന്നെ അഴിമതിക്കും സ്വന്തം ആളുകളെ തിരുകി കയറ്റാൻ ശ്രമിച്ചു എന്നതിനും വലിയ തെളിവാണ്. അഭിമുഖം നിശ്ചയിച്ച ആദ്യ ദിവസം തന്നെ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തണം എന്നിരിക്കെ പൂർണമായും നടത്തിയതും അപ്രകാരമല്ല. ഏപ്രിൽ മാസത്തിലായിരുന്നു അഭിമുഖം. രാവിലെ എത്താനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്.

അഭിമുഖം ഉച്ചയ്ക്ക് ശേഷമായിരിക്കുമെന്നും രാവിലെ സർട്ടിഫിക്കറ്റുകളുടെ പരിശോധനയായിരിക്കുമെന്നും വിവരം നൽകിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോട് പരിശോധന പൂർത്തിയാക്കിയ ശേഷം അഭിമുഖം ആരംഭിച്ചു. വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസും, ലോ സെക്രട്ടറി ഹരീന്ദ്രനാഥുമാണ് പങ്കെടുത്തത്. ക്യാബിനറ്റ് യോഗത്തിലായിരുന്നതിനാൽ മന്ത്രി എത്തിയിരുന്നില്ല. പിന്നീട് വൈകിട്ട് എത്തിയെങ്കിലും മലബാർ എക്സ്പ്രെസിൽ മന്ത്രിക്ക് വീട്ടിലേക്ക് പോകേണ്ട ആവശ്യമുള്ളതിനാൽ കാസർഗോഡ് മുതൽ എറണാകുളം വരെയുള്ളവർ നിന്നിട്ട് ബാക്കിയുള്ളവർക്ക് വേറൊരു ദിവസം അഭിമുഖം എന്നാണ് അറിയിച്ചതെന്നും പരാതിക്കാരി മറുനാടനോട് പറഞ്ഞു.

പിന്നീട് തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ളവർക്ക് രണ്ട് ദിവസം കഴിഞ്ഞായിരുന്നു അഭിമുഖം. അഭിമുഖത്തിന് പങ്കെടുക്കാൻ ചെന്നതിന്റെ അന്നും മന്ത്രി വൈകിയാണ് എത്തിയത്. കേസുമായി കോടതിയ സമീപിച്ചയാളാണ് താൻ എന്ന് ബോർഡിലുള്ള എല്ലാവർക്കും അറിയുന്നതാണ്. ആ വാ ശരിയാക്കി തരാം എന്നുള്ള മുഖഭാവത്തിലായിരുന്നു ബോർഡ് അംഗങ്ങളെന്നും അവർ പറയുന്നു. പിന്നീട് വെറും മൂന്ന് മിനിറ്റിൽ താഴെ മാത്രമാണ് തന്നോട് കാര്യങ്ങൾ തിരക്കിയതെന്നും പലരോടും ഒരു മിനിറ്റ് കൊണ്ടും അഭിമുഖം അവസാനിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. പിന്നീട് നിയമിതരായ ആറ്പേരുടേയും നിയമനം കോടതി തടഞ്ഞ് വെയ്ക്കുകയും ചെയ്തു. ഇവരുടെ യോഗ്യതഹാജരാക്കാനുപം കോടതി പറഞ്ഞപ്പോൾ വെറും മൂന്ന് പേർ മാത്രമാണ് യോഗ്യത ഹാജരാക്കിയത്. ഇതിൽ തന്നെ ഒരാൾ ഹാജരാക്കിയതാകട്ടെ വെൽഡർ ട്രെയ്ഡിൽ അദ്ധ്യാപനായി ഐടിഐയിൽ പഠിപ്പി്കാനുള്ള യോഗ്യതയാണ്.

ബാലവകാശ കമ്മിറ്റി അംഗം എന്ന പരിചയവും ബാലാവകാശ കമ്മീഷൻ അംഗം എന്ന രീതിയിലുള്ള പ്രവർത്തനവും രണ്ടാണെന്നു അവർ പറയുന്നു. ആദ്യം കരുതിയത് വലിയ യോഗ്യതയുള്ളവരഹാണ് പട്ടികയിൽ ഇടം പിടിച്ചത് എന്നാണ്. എന്നാൽ പിന്നീടാണ് വാസ്തവം മനസ്സിലാക്കിയതെന്നും അവർ മറുനാടനോട് പറഞ്ഞു. റിസർച്ച് ഗൈഡായി പരിശീലനം ഉൾപ്പടെ നേടിയ വ്യക്തിയാണ് ജാസ്മിൻ എന്നിരിക്കെയാണ് അനധികൃത നിയമനത്തിന് മന്ത്രി കൂട്ട് നിന്നത്.എന്ത് കാര്യത്തിനാണ് ഒരാളെ തെരഞ്ഞടെുക്കുന്നതെങ്കിലും ആ വിഷയത്തിൽ ചില യൊഗ്യതകൾ വേണമെന്നിരിക്കെയാണ് ഇഅപേക്ഷിച്ചതിൽ ഏറ്വും യോഗ്യതയുള്ളയാളെ പരിഗണിക്കാതിരുന്നത്. വിഷയത്തെക്കുറിച്ച് വലിയ അറിവുള്ള റിസർച്ച് നടത്തിയ ആളായിട്ടും വെറും മൂന്ന് മിനിറ്റ് മാത്രമാണ് ചോദ്യങ്ങളുണ്ടായിരുന്നത്.എൽഎൽബിയിലും എൽഎൽഎമ്മിലും റാങ്ക് ജേതാവ് കൂടിയാണ് ജാസ്മിൻ. ബാലാവാകാശത്തിൽ റിസർച്ചും നടത്തിയതിൽ കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും ലോ സെക്രട്ടറി മാത്രമാണ് ഒരേയൊരു ചോദ്യം അവരോട് ചെദിച്ചത്.

കിട്ടുമെന്നോ ഇല്ലെന്നോ പ്രതീക്ഷിച്ചല്ല അവിടെ അഭിമുഖത്തിന് പോയത്. തങ്ങളെക്കാൽ മികച്ചവരെ നിയമിക്കണം എന്ന് മാത്രമെ കരുതിയതുമില്ല. പിന്നെ ഞങ്ങൾ ആദ്യം അയച്ച് അപേക്ഷയിൽ ഒരു വിവരവും ലഭിച്ചതുമില്ല പിന്നെ രണ്ടാമത് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനാലാണ് കാര്യം അന്വേഷിച്ചത്. ആദ്യം അയച്ചത് പരിഗണിച്ചോ അതോ ഇല്ലയോ എന്നും വിവരം ലഭിച്ചിരുന്നില്ല. ലോ അദ്ധ്യാപിക കൂടിയായ അവർ പിന്നീട് കാര്യങ്ങൾ ചെയ്യാനും വീണ്ടും അപേക്ഷ നൽകാനും കൂടി സമയം ഇല്ലാത്തതിനാലാണ് കോടതിയെ സമീപിച്ചത്. സർവ്വീസ് ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട കാര്യത്തിലോ കേസിലോ മന്ത്രി രാജിവെക്കണമെന്ന ആവശ്യമോ അവരുമായി വ്യക്തിപരമായ പ്രശ്നങ്ങളോ ഇല്ല. നിയമത്തിന്റെ ഭാഗത്ത് കൂടി മുന്നോട്ട് പോയി എന്ന് മാത്രമെയുള്ളുവെന്നും പരാതിക്കാർ പറയുന്നു.