റ്റ് നോറ്റിരുന്ന് ജനിക്കുന്ന കുട്ടികൾ നല്ല രീതിയിൽ വളർന്ന് ഉന്നത നിലയിലെത്തണമെന്നത് ഏതൊരു രക്ഷിതാവിന്റെയും സ്വപ്‌നവും ആഗ്രഹവുമാണ്. എന്നാൽ നാം എത്ര ശ്രമിച്ചാലും മക്കൾ വളരുന്ന സാഹചര്യവും നാടും അവരെ നിർണായകമായി സ്വാധീനിക്കുമെന്നുറപ്പാണ്. മക്കളെ വളർത്താൻ ഏറ്റവും നല്ല രാജ്യങ്ങൾ ഫിൻലാൻഡും ഓസ്ട്രിയയും എസ്‌റ്റോണിയയുമാണെന്നാണ് ഏറ്റവും പുതിയ ഒരു എക്‌സ്പർട്ട് മാർക്കറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. എന്നാൽ മറ്റ് പല കാര്യങ്ങൽും മുൻപന്തിയിൽ നിൽക്കുന്ന അമേരിക്ക മക്കളെ വളർത്തുന്ന കാര്യത്തിൽ ഏറ്റവും മോശപ്പെട്ട സ്ഥലമാണെന്നും ഇതിലൂടെ വെളിപ്പെട്ടിട്ടുണ്ട്. അതായത് പ്രസവാവധിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത അമേരിക്കയിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ നശിച്ച് പോകാൻ സാധ്യതയേറെയാണെന്ന് ചുരുക്കം.

മക്കളെ വളർത്താൻ ഏറ്റവും നല്ല പത്ത് രാജ്യങ്ങളും ഏറ്റവും മോശം പത്ത് രാജ്യങ്ങളും അടങ്ങിയ ഒരു ലിസ്റ്റ് ഇതിനൊപ്പം പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളുടെ ലിസ്റ്റിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലാണ് ഫിൻലാൻഡ്, എസ്‌റ്റോണിയ, ഓസ്ട്രിയ എന്നിവ നിലകൊള്ളുന്നത്. തുടർന്നുള്ള സ്ഥാനങ്ങളിൽ ഫ്രാൻസ്, ജർമനി, സ്വീഡൻ, ജപ്പാൻ, നോർവേ, ലക്‌സംബർഗ്, സ്ലോവാക്യ എന്നീ രാജ്യങ്ങളാണുള്ളത്. ഇക്കാര്യത്തിൽ ഏറ്റവും മോശം പത്ത് രാജ്യങ്ങളുടെ ലിസ്റ്റിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത് യുഎസ്എ, മെക്‌സിക്കോ, കോസ്റ്ററിക്ക എന്നിവയാണ്. തുടർന്നുള്ള സ്ഥാനങ്ങളിൽ കാനഡ, ചിലി, ഇസ്രയേൽ, തുർക്കി, അയർലണ്ട്, ന്യൂസിലാൻഡ്, സ്വിറ്റ്‌സർലാൻഡ്, എന്നീ രാജ്യങ്ങളും നിലകൊള്ളുന്നു.

വർക്ക്‌ലൈഫ് ബാലൻസ് ബാറിനെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇക്കാര്യത്തിൽ രാജ്യങ്ങളുടെ റേറ്റിങ് നിർവഹിച്ചിരിക്കുന്നത്. ശമ്പളത്തോട് കൂടിയ അവധി, മെറ്റേർണിറ്റി, പെറ്റേർണിറ്റി ലീവ് അവസരങ്ങൾ തുടങ്ങിയവ ഇല്ലാത്ത രാജ്യങ്ങളാണ് ഇക്കാര്യത്തിൽ മോശം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ശരാശരി വാർഷി പ്രവർത്തി മണിക്കൂറുകൾ,ശമ്പളത്തോട് കൂടിയ നിയമാനുസൃത അവധി ദിവസങ്ങൾ, അമ്മമാർക്കും അച്ഛന്മാർക്കും ലഭിക്കുന്ന ശമ്പളത്തോട് കൂടിയ മൊത്തം അവധി ദിവസങ്ങൾ, ലോക ബാങ്കിൽ നിന്നുമുള്ള ഇത് സംബന്ധിച്ച വിവരങ്ങൾ, ഒഇസിഡിയിൽ നിന്നുമുള്ള വിവരങ്ങൾ തുടങ്ങിയ ഘടകങ്ങൾ കൂടി അവലോകനം ചെയ്താണ് 37 രാജ്യങ്ങൾക്ക് ഇക്കാര്യത്തിലുള്ള റേറ്റിങ് നിർവഹിച്ചിരിക്കുന്നത്.

മാതാപിതാക്കൾക്ക് ശമ്പളത്തോട് കൂടിയ അവധി നൽകുന്നതിൽ യുഎസിനുള്ള വൈമുഖ്യം ഈ ലിസ്റ്റിൽ രാജ്യത്തിന്റെ സ്ഥാനം ഏറ്റവും പുറകിലാകാൻ പ്രധാന കാരണമായി വർത്തിച്ചിരുന്നു. തൽഫലമായി ഇവിടെ ചെറിയ കുട്ടികളുള്ള അച്ഛനമമ്മമാർക്ക് പാരന്റിംഗും ജോലിയും ഒരുമിച്ച് കൊണ്ട് പോകാൻ ഏറെ പാടുപെടേണ്ടി വരുന്നുണ്ട്. എന്നാൽ ഫിൻലന്റിൽ രക്ഷിതാക്കൾക്ക് ഉയർന്ന ശമ്പളത്തോട് കൂടിയ അവധികളേറെ ലഭിക്കുന്നതിനാൽ ഇവിടെ മക്കളെ വളർത്താൻ ഏറെ അനുകൂലമായ രാജ്യമാണ്. ഏറ്റവും ഉയർന്ന ശമ്പളമേകി മെറ്റേർണിറ്റി ലീവ് നൽകുന്ന രാജ്യമാണ് എസ്റ്റോണിയ. ഇവിടെ 85 ആഴ്ചകൾ വരെ ഫുൾ പേ ലഭ്യമാക്കുന്നുണ്ട്. ശമ്പളത്തോട് കൂടി 51.2 ആഴ്ചകളാണ് ഓസ്ട്രിയയിൽ മെറ്റേർണിറ്റി ലീവ് നൽകാറുള്ളത്.