തൃശൂർ: അവളെ എന്തിനാ സാറെ പിടിച്ചു വച്ചേക്കുന്നെ. അവളെ വിട്ടുതാ സാറെ.. ഭാര്യ സംഗീത മരണപ്പെട്ടതിന്റെ വിഷമം ഉൾക്കൊള്ളാവാനാതെയുള്ള സുനിലിന്റെ അലമുറയിടൽ പൊലീസുകാരുടെയും ഉറ്റവരുടെയും മനസ്സിൽ തീർക്കുന്നത് സങ്കടപെരുമഴ.എത്ര പറഞ്ഞിട്ടും സംഗീതയെ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നും കണ്ണൂനീരോടെ ആവർത്തിച്ച് ആവശ്യപ്പെടുന്ന സുനിലിന്റെ മുഖം കണ്ടുനിൽക്കുന്നവരുടെ മിഴകളെയും ഈറനണയിക്കുന്നുണ്ട്.

ബുധനാഴ്ച ഉച്ചയോടടുത്ത് വീട്ടിൽ നിന്നും കാണാതായ ഒളരിക്കര പുൽപ്പറമ്പിൽ സുനിലിന്റെ ഭാര്യ സംഗീതയെ(26)യും സഹായി മണിപ്പറമ്പിൽ റിജോ ജിമ്മിയെ (26)യും രാത്രിയോടെ കെ എസ് ആർ ടി സി സ്റ്റാന്റിനടുത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജീവനുതുല്യം സ്‌നേഹിച്ചിരുന്ന ഭാര്യയുടെ ആത്മഹത്യ സുനിലിന്റെ മനസ്സിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. സ്ഥലകാല ബോധം നഷ്ടപ്പെട്ടപോലെയുള്ള സുനിലിന്റെ സംസാരവും പ്രവർത്തികളുമെല്ലാം കണ്ടുനിൽക്കാനാ കഠിനഹൃയമുള്ളവരുടെ മനസിനെപ്പോളും കുത്തിനോവിക്കുന്നതാണെന്നാണ് ഉറ്റവരും അടുപ്പകാരും പങ്കിടുന്ന വിവരം.

ബുധനാഴ്ച ഉച്ചയോടടുത്ത ഭാര്യയെ കാണാതായത് മുതൽ സുനിൽ വല്ലാതെ അസ്വസ്ഥനായിരുന്നു. പലതവണ മൊബൈലിൽ വിളിച്ചെങ്കിലും സംഗീതയെ കിട്ടാതായതോടെ സുനിൽ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചു.ഒപ്പം അടുപ്പക്കാരും കൂടി.ഈയവസരത്തിൽ റിജോയും സംഗീതയും തമ്മിലുള്ള ബന്ധത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു.ഇത്തരത്തിൽ ചിന്തിക്കുക പോലും ചെയ്യരുതെന്ന് പറഞ്ഞ് അവരെ വിലക്കിയത് സുനിൽത്തന്നെയായിരുന്നെന്നാണ് അറിയുന്നത്.അന്വേഷണം തുടരവെ ഇടയ്ക്ക് പൊലീസ് സ്റ്റേഷനിലെത്തി സുനിൽ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു.

വ്യാപകമായ തിരച്ചിലിനൊടുവിലാണ് കെ എസ് ആർ ടി സി സ്റ്റാന്റിനടുത്തെ ലോഡ്ജിൽ ഭാര്യയും തന്റെ സഹായിയും ഉണ്ടെന്ന വിവരം കിട്ടിയത്. പിന്നടറിയുന്നത് ഇരുവരും തൂങ്ങി മരിച്ചെന്ന വാർത്തയും. പിഞ്ചുമക്കളെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയാണ് സുനിലും ഉറ്റവരും.

ബുധനാഴ്‌ച്ച ഉച്ചയോടടുത്താണ് ഒളരിക്കര പുൽപ്പറമ്പിൽ സുനിൽ ഭാര്യ സംഗീതയെ(26)വീട്ടിൽ നിന്നും കാണാതാവുന്നത്. സുനിൽ പരിചയമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് പരിയക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ അന്വേഷണം പട്ടണത്തിലേയ്്ക്ക് നീണ്ടു.

ഇതിനിടെയാണ് തന്റെ സഹായിയും നാട്ടുകാരനുമായ മണിപ്പറമ്പിൽ റിജോ ജിമ്മിയെ(26)യും കാണാനില്ലന്ന് സുനിന് വിവരം കിട്ടുന്നത്. ഇതുകൂടി കണക്കിലെടുത്തായിരുന്നു പിന്നീടുള്ള അന്വേഷണം. ഇതിനിടെ കെ എസ് ആർ ടി സി സ്റ്റാന്റിനടുത്ത് ആരാധാനാ ലോഡ്ജിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായി വിവരം കിട്ടി. പിന്നെ അടുപ്പക്കാരിൽ ചിലരെ അവിടേയ്ക്ക് വിട്ടു.

ഫോട്ടോ കാണിച്ചപ്പോൾ തന്നെ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാർ വന്നവരെ ധരിപ്പിച്ചു. തുടർന്ന് ലോഡ്ജിലെ ജീവനക്കാർ തൃശൂർ ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയെടുത്തിരുന്ന ലോഡ്ജിൽ നിന്നും സംഗീതയുടെ വീട്ടിലേയ്ക്ക് 6 കിലോമീറ്ററോളം ദുരമെയുള്ളു. ഇന്നലെ ഉച്ചയ്ക്ക് 2.30 നോടടുത്താണ് ഇരുവരും മുറിയെടുത്തത്. രാത്രി തിരുവനന്തപുരത്തേയ്ക്ക് യാത്രയുണ്ടെന്നും അതിന്റെ സൗകര്യത്തിനാണ് ലോഡ്ജിൽ മുറിയെടുക്കുന്നതെന്നുമാണ് ഇരുവരും ജീവനക്കാരെ അറിയിച്ചത്.

തട്ടുകടയും ഇടയ്ക്ക് കിട്ടുന്ന കാറ്ററിങ് ഓർഡറുകളും കൊണ്ടാണ് സുനിലും കുടംബവും കഴിഞ്ഞിരുന്നത്. കാറ്ററിങ് ജോലികൾക്ക് സഹായിയായി എത്തിയിരുന്ന റിജോയും സംഗീതയും തമ്മിൽ അടുപ്പം ഉണ്ടാവുകയും ഇത് തുടർന്നുകൊണ്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ഇരുവരും ആത്മഹത്യചെയ്തതാവാം എന്നാണ് പൊലീസ് നിഗമനം. സംഗീത-സുനിൽ ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.