- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശുദിനത്തിൽ ചരിത്രമെഴുതി ആകാശവാണി മഞ്ചേരി എഫ്.എം; അവതാരകരായി കുട്ടികൾ മാത്രം; 13 മണിക്കൂർ ദൈഘ്യമുള്ള തത്സമയ റേഡിയോ പ്രക്ഷേപണവും നടത്തിയത് കുട്ടികളായ അവതാരകർ
മഞ്ചേരി: ഈ വർഷത്തെ ശിശുദിനം ആകാശവാണിക്ക് ചരിത്രദിനമായിരുന്നു. മഞ്ചേരി എഫ് എമ്മിൽ 13 മണിക്കൂർ നീണ്ട പ്രക്ഷേപണം നയിച്ചത് കുട്ടിപ്രതിഭകൾ. പുലർച്ചെ 6.23ന് തുടങ്ങിയ പ്രക്ഷേപണം അവസാനിച്ചത് രാത്രി പത്തു മണിക്ക്. ഇതിനു മുമ്പ് അന്താരാഷ്ട്ര പ്രക്്‌ഷേപണ ദിനവുമായി ബന്ധപ്പെട്ട് ആകാശവാണിയിൽ കുട്ടികൾ അവതാരകരായി തത്സമയം എത്തിയിട്ടുണ്ടെങ്കിലും മുഴുവൻ സമയവും പ്രത്യേക പ്രക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്. കേരളത്തിലെ റേഡിയോ നിലയങ്ങളിൽ കുട്ടികൾ തന്നെ മുഴുനീള അവതാരകരായി എത്തിയതും നടാടെ. ആകാശവാണിയുടെ ചിരപരിചിതമായ അവതരണസംഗീതവും വന്ദേമാതരവും പ്രക്ഷേപണം ചെയ്തു കൊണ്ടാണ് ശിശുദിനപരിപാടികൾ ആരംഭിച്ചത്. മലപ്പുറം എം.എസ്‌പി.ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്-1 വിദ്യാർത്ഥിനി എം.ഹിനയാണ് ശ്രോതാക്കൾക്ക് നമസ്‌കാരം പറഞ്ഞുകൊണ്ട് പ്രക്ഷേപണം തുടങ്ങിയത്. ആകാശവാണി മഞ്ചേരി എഫ്.എം ലൈവ് സ്റ്റുഡിയോയിൽ നിന്നായിരുന്നു ഈ ശുഭാരംഭം. മുഴുവൻ തത്സമയ പ്രക്ഷേപണവും കുട്ടികളായ അവതാരകർ തന്നെ വിജയകരമായി നടത്താനായത് ആകാശവാണിക്ക് അഭിമാനകരമായ നേട്ടമായി. ഒട്
മഞ്ചേരി: ഈ വർഷത്തെ ശിശുദിനം ആകാശവാണിക്ക് ചരിത്രദിനമായിരുന്നു. മഞ്ചേരി എഫ് എമ്മിൽ 13 മണിക്കൂർ നീണ്ട പ്രക്ഷേപണം നയിച്ചത് കുട്ടിപ്രതിഭകൾ. പുലർച്ചെ 6.23ന് തുടങ്ങിയ പ്രക്ഷേപണം അവസാനിച്ചത് രാത്രി പത്തു മണിക്ക്.
ഇതിനു മുമ്പ് അന്താരാഷ്ട്ര പ്രക്്‌ഷേപണ ദിനവുമായി ബന്ധപ്പെട്ട് ആകാശവാണിയിൽ കുട്ടികൾ അവതാരകരായി തത്സമയം എത്തിയിട്ടുണ്ടെങ്കിലും മുഴുവൻ സമയവും പ്രത്യേക പ്രക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്. കേരളത്തിലെ റേഡിയോ നിലയങ്ങളിൽ കുട്ടികൾ തന്നെ മുഴുനീള അവതാരകരായി എത്തിയതും നടാടെ.
ആകാശവാണിയുടെ ചിരപരിചിതമായ അവതരണസംഗീതവും വന്ദേമാതരവും പ്രക്ഷേപണം ചെയ്തു കൊണ്ടാണ് ശിശുദിനപരിപാടികൾ ആരംഭിച്ചത്. മലപ്പുറം എം.എസ്‌പി.ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്-1 വിദ്യാർത്ഥിനി എം.ഹിനയാണ് ശ്രോതാക്കൾക്ക് നമസ്‌കാരം പറഞ്ഞുകൊണ്ട് പ്രക്ഷേപണം തുടങ്ങിയത്. ആകാശവാണി മഞ്ചേരി എഫ്.എം ലൈവ് സ്റ്റുഡിയോയിൽ നിന്നായിരുന്നു ഈ ശുഭാരംഭം.
മുഴുവൻ തത്സമയ പ്രക്ഷേപണവും കുട്ടികളായ അവതാരകർ തന്നെ വിജയകരമായി നടത്താനായത് ആകാശവാണിക്ക് അഭിമാനകരമായ നേട്ടമായി. ഒട്ടേറെ പരിശീലനത്തിനു ശേഷമായിരുന്നു ഈ പരീക്ഷണം. ജില്ലയിലെ വിവിധ സ്‌ക്കൂളുകളിൽ നി്ന്നുള്ള കൊച്ചു മിടുക്കർ ഇതിൽ പങ്കുചേർന്നു.
നറുകര നസറത്ത് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയും ചലച്ചിത്ര താരം കൂടിയായ അനിഘ സുരേന്ദ്രൻ, പന്തലൂർ എച്ച്.എച്ച്.എസിലെ പത്താംക്‌ളാസ് വിദ്യാർത്ഥി കെ. മുഹമ്മദ് ഇർഷാദ്, എരഞ്ഞിമങ്ങാട് ഗവ.യു.പി.എസിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥി സി.എസ്.ധന്യമോൾ, വേങ്ങര ഊരകം സെന്റ് അൽഫോൻസ് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി എ. എം. ബാലുകൃഷ്ണ , അമരമ്പലം സൗത്തിലെ ഗവ.യു.പി.എസിലെ ഏഴാം ക്‌ളാസുകാരി എ.രഞ്ജിമ, നെല്ലിക്കുത്ത് ഗവ.എൽ.പി.എസിലൈ മൂന്നാം ക്‌ളാസുകാരി ശ്രേയ ബാബു എന്നിവരായിരുന്നു ചരിത്രമായി മാറിയ പ്രക്ഷേപണത്തെ യാഥാർത്ഥ്യമാക്കി മാറ്റിയ അവതാരകർ.
നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പി.ഷഹന ഷെറിൻ രാത്രി പത്തു മണിക്ക് വാർത്താ ബുള്ളറ്റിനും വായിച്ച്, 'ശുഭരാത്രി'യും'ജയ്ഹിന്ദും'ആശംസിച്ച് സ്റ്റുഡിയോ മൈക്ക് ഓഫ് ചെയ്തതോടെ കേരളത്തിലെ റേഡിയോപ്രക്ഷേപണത്തിൽ പുതിയചരിത്രം എഴുതിച്ചേർക്കപ്പെട്ടു.
രാവിലെ 6.30 മുതൽ രാത്രി 9.57 വരെയുള്ള 12 എഫ്.എം. വാർത്താ ബുള്ളറ്റിനുകളും, രാവിലെ 9.15നും വൈകീട്ട് 5 മണിക്കുമുള്ള വികസനവാർത്താബുള്ളറ്റിനായ''നാട്ടുവൃത്താന്ത'വും ഉൾപ്പെടെയുള്ള പരിപാടികൾകുട്ടികൾ അവതരിപ്പിച്ചു. രാവിലെ 8.15നും വൈകീട്ട് 4.02നും 'ചിത്രമഞ്ജരി''പ്രത്യേക ഫോൺ-ഇൻചലച്ചിത്രഗാനപരിപാടികളുടെ അവതാരകരും കുട്ടികളായിരുന്നു. വിവിധ സമയങ്ങളിൽ പ്രക്ഷേപണം ചെയ്ത, ചരിത്രപഥം, തീവണ്ടിസമയം, കാർഷികവൃത്താന്തം, കാലാവസ്ഥ, ചിന്താവിഷയം, ചോദ്യം,ഉത്തരം, സേവനവാർത്തകൾ, ദൃഷ്ടി, ഇന്നത്തെ പരിപാടികൾ, വൈദ്യുതി അറിയിപ്പുകൾ, വിപണി, ജാലകം,തൊഴിൽ വാർത്ത തുടങ്ങിയ എല്ലാ തത്സമയ പരിപാടികളും കുട്ടികൾതന്നെ സ്റ്റുഡിയോയിൽ അവതരിപ്പിച്ചു.
ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവുമാരായ സെവിൽ ജിഹാനും മുനീർ ആമയൂരുമാണു കുട്ടികളുടെ ഈ പ്രത്യേക പ്രക്ഷേപണത്തിനു നേതൃത്വം നൽകിയത്