- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ബിസിജി വാക്സിനായി കാത്തിരിക്കുന്നത് 55,000 കുട്ടികൾ; പത്തു മാസമായി വാക്സിനു ക്ഷാമം; പകരം സംവിധാനം കണ്ടെത്താനാവാതെ എച്ച്എസ്ഇ
ഡബ്ലിൻ: ബിസിജി വാക്‌സിന്റെ ക്ഷാമം മൂലം രാജ്യത്ത് 55,000 കുട്ടികൾക്ക് വാക്‌സിൻ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. പത്തു മാസമായി തുടരുന്ന വാക്‌സിൻ ക്ഷാമത്തിന് പകരം സംവിധാനം കണ്ടെത്താൻ എച്ച്എസ്ഇയ്ക്കും സാധിച്ചിട്ടില്ല. ഡെന്മാർക്കിൽ നിന്നുള്ള എസ്എസ്‌ഐ കമ്പനിയാണ് ബിസിജി വാക്‌സിൻ അയർലണ്ടിൽ എത്തിക്കുന്നത്. ക്ഷയ ബാധക്കെതിരേ നൽകുന്ന വാക്‌സിനായ ബിസിജിയുടെ യൂറോപ്പിലെ അംഗീകൃത നിർമ്മാതാക്കളാണ് ഡെന്മാർക്കിലെ എസ്എസ്‌ഐ. കഴിഞ്ഞ മേയിലാണ് അയർലണ്ടിൽ ബിസിജി വാക്‌സിന് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിട്ട്. ഓരോ മാസവും രാജ്യത്ത് 5,500 മുതൽ 6,000 വരെ ശിശുക്കൾ പിറക്കുന്നുണ്ടെങ്കിലും അവർക്ക് ബിസിജി വാക്‌സിൻ നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുണ്ട്. ഉത്പാദനവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഉടലെടുത്തതു മൂലമാണ് കമ്പനിക്ക് വാക്‌സിനുകൾ വിതരണം ചെയ്യാൻ സാധിക്കാത്തതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. 2016 രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ മാത്രമായിരിക്കും പുതിയ സ്റ്റോക്ക് വാക്‌സിനുകൾ എത്തിക്കാൻ സാധിക്
ഡബ്ലിൻ: ബിസിജി വാക്‌സിന്റെ ക്ഷാമം മൂലം രാജ്യത്ത് 55,000 കുട്ടികൾക്ക് വാക്‌സിൻ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. പത്തു മാസമായി തുടരുന്ന വാക്‌സിൻ ക്ഷാമത്തിന് പകരം സംവിധാനം കണ്ടെത്താൻ എച്ച്എസ്ഇയ്ക്കും സാധിച്ചിട്ടില്ല. ഡെന്മാർക്കിൽ നിന്നുള്ള എസ്എസ്‌ഐ കമ്പനിയാണ് ബിസിജി വാക്‌സിൻ അയർലണ്ടിൽ എത്തിക്കുന്നത്. ക്ഷയ ബാധക്കെതിരേ നൽകുന്ന വാക്‌സിനായ ബിസിജിയുടെ യൂറോപ്പിലെ അംഗീകൃത നിർമ്മാതാക്കളാണ് ഡെന്മാർക്കിലെ എസ്എസ്‌ഐ.
കഴിഞ്ഞ മേയിലാണ് അയർലണ്ടിൽ ബിസിജി വാക്‌സിന് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിട്ട്. ഓരോ മാസവും രാജ്യത്ത് 5,500 മുതൽ 6,000 വരെ ശിശുക്കൾ പിറക്കുന്നുണ്ടെങ്കിലും അവർക്ക് ബിസിജി വാക്‌സിൻ നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുണ്ട്. ഉത്പാദനവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഉടലെടുത്തതു മൂലമാണ് കമ്പനിക്ക് വാക്‌സിനുകൾ വിതരണം ചെയ്യാൻ സാധിക്കാത്തതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. 2016 രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ മാത്രമായിരിക്കും പുതിയ സ്റ്റോക്ക് വാക്‌സിനുകൾ എത്തിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാക്‌സിൻ ക്ഷാമത്തെ തുടർന്ന് എച്ച്എസ്ഇ, ഹെൽത്ത് പ്രൊഡക്ട്‌സ് റെഗുലേറ്ററി അഥോറിറ്റിയുമായി ബന്ധപ്പെട്ട് പകരം വിതരണക്കാർക്കായി അന്വേഷണം നടത്തിയെങ്കിലും ആരേയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പറയുന്നു. 2014-ൽ 25 പേർ ക്ഷയം ബാധിച്ചു മരിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. വാക്‌സിനുകൾ സ്വീകരിക്കാൻ സാധിക്കാത്ത കുട്ടികളെ ഇത്തരം സാഹചര്യങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നാണ് എച്ച്എസ്ഇ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.