- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസേറിയനിലൂടെ പിറക്കുന്ന കുട്ടികൾക്ക് ഓട്ടിസം വരാൻ സാധ്യത കൂടുതലെന്ന് റിപ്പോർട്ട്
ഡബ്ലിൻ: സിസേറിയൻ ഓപ്പറേഷനിലൂടെ പിറക്കുന്ന കുട്ടികൾക്ക് ഓട്ടിസം വരാൻ സാധ്യത കൂടുതലെന്ന് പുതിയ പഠനം. അടുത്തിടെയായി വർധിച്ചു വരുന്ന സിസേറിയൻ ഓപ്പറേഷനുകൾ കുട്ടികളിൽ ഓട്ടിസം സാധ്യത 23 ശതമാനം എന്നു കണ്ട് വർധിക്കാൻ ഇടയാകുന്നുണ്ടെന്നാണ് പഠന റിപ്പോർട്ട്. ഒരു ഇന്റർനാഷണൽ സയന്റിഫിക് ജേർണലിലാണ് യുസിസി ഗവേഷകർ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്
ഡബ്ലിൻ: സിസേറിയൻ ഓപ്പറേഷനിലൂടെ പിറക്കുന്ന കുട്ടികൾക്ക് ഓട്ടിസം വരാൻ സാധ്യത കൂടുതലെന്ന് പുതിയ പഠനം. അടുത്തിടെയായി വർധിച്ചു വരുന്ന സിസേറിയൻ ഓപ്പറേഷനുകൾ കുട്ടികളിൽ ഓട്ടിസം സാധ്യത 23 ശതമാനം എന്നു കണ്ട് വർധിക്കാൻ ഇടയാകുന്നുണ്ടെന്നാണ് പഠന റിപ്പോർട്ട്. ഒരു ഇന്റർനാഷണൽ സയന്റിഫിക് ജേർണലിലാണ് യുസിസി ഗവേഷകർ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സിസേറിയൻ ഓപ്പറേഷനും കുട്ടികളിലെ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറും (എഎസ്ഡി) തമ്മിലുള്ള ബന്ധത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് ഗവേഷകരിലൊരാളും ഒബ്‌സ്ട്രട്രീഷനുമായ പ്രഫ. ലൂയിസ് കെന്നി പറയുന്നു. കുട്ടി പൂർണ വളർച്ചയെത്തുന്നതിനു മുമ്പ് സിസേറിയനിലൂടെ പുറത്തെടുക്കുന്നത് പിന്നീട് ഭാവിയിൽ കുട്ടിക്ക് മാനസിക പ്രശ്‌നങ്ങൾക്ക് വഴിതെളിക്കാൻ സാധ്യതയുണ്ടെന്നും പഠനം വെളിവാക്കുന്നു. സാധാരണ പ്രസവം നടക്കുന്ന സ്ത്രീകളുടെ കുട്ടികളും സിസേറിയൻ സർജറി നടത്തിയ സ്ത്രീകളുടെ കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയതെന്നും മറ്റൊരു ഗവേഷക പ്രഫ. പട്രീഷ്യ കെർണി പറയുന്നു.
മിക്ക സിസേറിയൻ സർജറികളും നടക്കുന്നത് ഗർഭസ്ഥ ശിശുവിന് 37 മുതൽ 39 ആഴ്ച വരെ പ്രായമാകുമ്പോഴാണ്. എന്നാൽ ഗർഭസ്ഥ ശിശു പൂർണവളർച്ചയെത്തുന്നത് 40 ആഴ്ച ആകുമ്പോഴാണ്. അവസാനത്തെ ആഴ്ചകൾ ഗർഭസ്ഥ ശിശുവിന്റെ തലച്ചോർ വികാസത്തിന് ഏറെ പ്രധാന്യമുള്ളതാണ്. അതുകൊണ്ടു തന്നെ തലച്ചോറിന്റെ പൂർണ വളർച്ചയെത്തുന്നതിനു മുമ്പ് കുഞ്ഞിനെ പുറത്തെടുക്കുന്നത് സൈക്കോളജിക്കൽ പ്രശ്‌നങ്ങൾ ഉളവാക്കാൻ കാരണമാകുന്നു.
എന്നാൽ ഓട്ടിസവും സിസേറിയൻ ഓപ്പറേഷനും തമ്മിലുള്ള ബന്ധം ഇനിയും കണ്ടുപിടിക്കേണ്ട ഒരുവിഷയമാണെന്നും ഇതിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പ്രഫ. പട്രീഷ്യ വ്യക്തമാക്കി.