- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരി പന്തല്ലൂരിൽ മരണം മൂന്നായി; ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു; പുഴ കാണാനും കഴിക്കാനുമായെത്തിയത് പത്തോളം കു്ട്ടികൾ
മലപ്പുറം: മഞ്ചേരി പന്തല്ലൂർ പുഴയിൽ കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു. കുട്ടികൾ കുളിച്ച് കൊണ്ടിരുന്നതിന് ഒരു കിലോമീറ്റർ താഴെ നിന്നാണ് ഫസ്മിയ ഷെറിന്റെ (16) മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ ഫിദ (13), ഫാത്തിമ ഇസ്രത്ത് (19) എന്നിവരാണ് മരിച്ച മറ്റ് രണ്ടുകുട്ടികൾ. ബന്ധുക്കളായ പത്ത് കുട്ടികളാണ് പുഴ കാണാനും കുളിക്കാനുമായി പന്തല്ലൂർ പുഴയിൽ ഉച്ചയോടെ എത്തിയത്.
ബന്ധുവീട്ടിൽ നിന്ന് വിരുന്നെത്തിയ കുട്ടികൾക്കൊപ്പം മക്കളും പോകുന്നത് കണ്ട് അച്ഛനും കൂടെ പോയിരുന്നു. കടവിലെത്തി അച്ഛൻ ഇറങ്ങുന്നതിന് മുമ്പ് തന്നെ നാല് പെൺകുട്ടികൾ വെള്ളത്തിലിറങ്ങി. ജൂൺമാസമായതുകൊണ്ട് തന്നെ പുഴയിൽ വെള്ളം കൂടുതലായിരുന്നു. ആഴം കൂടുതലുള്ള ഭാഗത്തേക്കാണ് കുട്ടികളിറങ്ങിയതും. കുട്ടികളുടെയും അച്ഛന്റെയും നിലവിളി കേട്ടെത്തിയ ആൾക്കാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
ഫാത്തിമ ഫിദയെയും ഫാത്തിമ ഇസ്രത്തിനെയും എന്നിവരെ അധികം വൈകാതെ തന്നെ പുറത്തെടുക്കാനായെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ