- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവ സുരേഷ് വേഗം സുഖം പ്രാപിക്കട്ടെ; എടച്ചേരി ചുണ്ടയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ കുരുന്നുകളുടെ വഴിപാട്; സോഷ്യൽ മീഡിയയിൽ ചർച്ച
കോഴിക്കോട്: പ്രസിദ്ധമായ എടച്ചേരി ചുണ്ടയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വാവ സുരേഷിന് വേണ്ടി കുട്ടികളുടെ പുഷ്പാഞ്ജലി. അമ്പലത്തിന്റെ പരിസരത്തുള്ള ചിങ്ങന്റെവിട പ്രണദ്, പാർവണ എന്നി കുട്ടികളാണ് വാവയ്ക്ക് വേണ്ടി വഴിപാട് നടത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
കഴിഞ്ഞ ദിവസം എടച്ചേരി കളിയാം വെള്ളി ഭഗവതി ക്ഷേത്രത്തിലും ക്ഷേത്ര വിശ്വാസി വഴിപാട് നടത്തിയിരുന്നു. വാവ സുരേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനകളും വഴിപാടുകളും നടത്തി ഒരു വലിയ സമൂഹം കാത്തിരിക്കുകയാണ്. ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയതിന്റെ രസീതുകൾ പലരും സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു.
വാവാ സുരേഷ് സാധാരണക്കാർക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് എന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും കുറിക്കുന്നത്. ഇതേ സമയം അശാസ്ത്രീയമായ രീതിയിൽ പാമ്പു പിടിത്തം നടത്തുന്ന വാവയെ കുറ്റപ്പെടുത്തിക്കൊണ്ട് പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നുണ്ട്.
എന്നാൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഇത്തരത്തിൽ പെരുമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന വാർത്തയോട് നാട്ടുകാർ ആശ്വാസത്തോടെയാണ് പ്രതികരിക്കുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.