- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ്സിൽ പിറ്റ്ബുള്ളിന്റെ ആക്രമണം, രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു
ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ്സിലുണ്ടായ രണ്ട് വ്യത്യസ്തസംഭവങ്ങളിൽ പിറ്റ്ബുളിന്റെ കടിയേറ്റ് നാലും അഞ്ചും വയസ്സുള്ള രണ്ട്കുട്ടികളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാളസ്സ് വിൻഡം സ്ട്രീറ്റിലുള്ള പിറ്റ്ബുള്ളാണ് നാല് വയസ്സുള്ളപെൺകുട്ടിയെ വീട്ടിൽവെച്ച് മുഖത്ത് അതിക്രമിച്ച് പരിക്കേൽപിച്ചത്.കുട്ടിയെ ഡാളസ്സ് ചിൽഡ്രൻസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുനാല് മണിക്കൂറിന് ശേഷം ഒരു മൈൽ ദൂരത്തിൽ പുറത്ത് സൈക്കിളിൽസഞ്ചരിച്ചിരുന്ന 5 വയസ്സുള്ള ആൺ കുട്ടിക്കാണ് പിറ്റ് ബുളിന്റെആക്രമണത്തിൽ കൈക്ക് ഗുരുതര പരിക്കുകളോടെ മെക്കിനി ആശുപത്രിയിൽപ്രവേശിപ്പിച്ചു. രണ്ട് പിറ്റ്ബുള്ളിനേയും അനിമൽ കൺട്രോൾ ഉദ്യോഗസ്ഥർ അനിമൽഷെൽറ്ററിലേക്ക് നീക്കം ചെയ്തു.ഇന്ന് തിങ്കളാഴ്ച രാവിലെ വരെ ആശുപത്രി അധികൃതർ കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. തെരുവ് നായ്ക്കളുടേയും വീട്ടിൽ വളർത്തുന്ന വളർത്തു പട്ടികളുടേയുംആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും,പരിക്കേൽക്കുന്നവരുടെ എണ്ണവ
ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ്സിലുണ്ടായ രണ്ട് വ്യത്യസ്തസംഭവങ്ങളിൽ പിറ്റ്ബുളിന്റെ കടിയേറ്റ് നാലും അഞ്ചും വയസ്സുള്ള രണ്ട്കുട്ടികളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡാളസ്സ് വിൻഡം സ്ട്രീറ്റിലുള്ള പിറ്റ്ബുള്ളാണ് നാല് വയസ്സുള്ളപെൺകുട്ടിയെ വീട്ടിൽവെച്ച് മുഖത്ത് അതിക്രമിച്ച് പരിക്കേൽപിച്ചത്.കുട്ടിയെ ഡാളസ്സ് ചിൽഡ്രൻസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുനാല് മണിക്കൂറിന് ശേഷം ഒരു മൈൽ ദൂരത്തിൽ പുറത്ത് സൈക്കിളിൽ
സഞ്ചരിച്ചിരുന്ന 5 വയസ്സുള്ള ആൺ കുട്ടിക്കാണ് പിറ്റ് ബുളിന്റെആക്രമണത്തിൽ കൈക്ക് ഗുരുതര പരിക്കുകളോടെ മെക്കിനി ആശുപത്രിയിൽപ്രവേശിപ്പിച്ചു.
രണ്ട് പിറ്റ്ബുള്ളിനേയും അനിമൽ കൺട്രോൾ ഉദ്യോഗസ്ഥർ അനിമൽഷെൽറ്ററിലേക്ക് നീക്കം ചെയ്തു.ഇന്ന് തിങ്കളാഴ്ച രാവിലെ വരെ ആശുപത്രി അധികൃതർ കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
തെരുവ് നായ്ക്കളുടേയും വീട്ടിൽ വളർത്തുന്ന വളർത്തു പട്ടികളുടേയുംആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും,പരിക്കേൽക്കുന്നവരുടെ എണ്ണവും ഡാളസ്സിൽ വർദ്ധിച്ചു വരികയാണ്.സിറ്റി അധികൃതർ വളരെ കർശന നടപടികൾ സ്വീകരിച്ചിട്ടും ഇത്തരം
സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ ജനങ്ങൾ ഉൽകണ്ഠാകുലരാണ്.