- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ കേരളാ ഹൗസ് ശിശുദിനാഘോഷം 12 ന്; സ്റ്റാമ്പ്, കോയിൻ ശേഖരങ്ങളുടെ മത്സരങ്ങളും
കുട്ടികളുടെ സംരക്ഷണം ,വിദ്യാഭ്യാസം,അവകാശങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന നല്ല ഉദ്ദേശത്തോടുകൂടി നവീന ഇന്ത്യ വിഭാവനം ചെയ്ത ശിശുദിനം,ഈ വരുന്ന നവംബർ 12 ന് കില്മന ഹാൾ ടാലയിൽ കേരളഹൗസ് തുടർച്ചയായ ആറാം വർഷവും ആഘോഷമാക്കാൻ ഒരുങ്ങുന്നു. ഇത്തവണ ശിശുദിനത്തിന് കുട്ടികൾക്കായി സ്റ്റാമ്പ് ശേഖരങ്ങളുടെയും ,നാണയ ശേഖരങ്ങളുടെയും മത്സരങ്ങളും ഉൾപെടുത്തിയിരിക്കുന്നു ,കുട്ടികൾ കൊണ്ടുവരുന്ന ശേഖരങ്ങൾ കില്മന ഹാളിൽ നവംബർ 12 ന് പ്രദർശനത്തിനു വെയ്ക്കുന്നതാണ്. ഏറ്റവും നല്ല ശേഖരങ്ങൾ എത്തിക്കുന്ന കുട്ടിക്ക് കേരളഹൗസ് പ്രത്യേക സമ്മാനം നൽകുന്നത് കൂടാതെ പത്തിൽ കൂടുതൽ ശേഖരങ്ങൾ എത്തിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ചെറിയ ശീലങ്ങളിലൂടെ പല രാജ്യങ്ങളെ കുറിച്ചും ,മഹത് വ്യക്തികളെ കുറിച്ചുമുള്ള അറിവ് കുട്ടികൾക്കിടയിൽ തുടക്കം കുറിക്കാൻ കഴിയും എന്നത് തന്നെയാണ് ഈ മത്സരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും.കുട്ടികൾ അവരുടെ കലാപ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന ശിശുദിനത്തിലേക്ക് അയ
കുട്ടികളുടെ സംരക്ഷണം ,വിദ്യാഭ്യാസം,അവകാശങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന നല്ല ഉദ്ദേശത്തോടുകൂടി നവീന ഇന്ത്യ വിഭാവനം ചെയ്ത ശിശുദിനം,ഈ വരുന്ന നവംബർ 12 ന് കില്മന ഹാൾ ടാലയിൽ കേരളഹൗസ് തുടർച്ചയായ ആറാം വർഷവും ആഘോഷമാക്കാൻ ഒരുങ്ങുന്നു.
ഇത്തവണ ശിശുദിനത്തിന് കുട്ടികൾക്കായി സ്റ്റാമ്പ് ശേഖരങ്ങളുടെയും ,നാണയ ശേഖരങ്ങളുടെയും മത്സരങ്ങളും ഉൾപെടുത്തിയിരിക്കുന്നു ,കുട്ടികൾ കൊണ്ടുവരുന്ന ശേഖരങ്ങൾ കില്മന ഹാളിൽ നവംബർ 12 ന് പ്രദർശനത്തിനു വെയ്ക്കുന്നതാണ്. ഏറ്റവും നല്ല ശേഖരങ്ങൾ എത്തിക്കുന്ന കുട്ടിക്ക് കേരളഹൗസ് പ്രത്യേക സമ്മാനം നൽകുന്നത് കൂടാതെ പത്തിൽ കൂടുതൽ ശേഖരങ്ങൾ എത്തിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.
കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ചെറിയ ശീലങ്ങളിലൂടെ പല രാജ്യങ്ങളെ കുറിച്ചും ,മഹത് വ്യക്തികളെ കുറിച്ചുമുള്ള അറിവ് കുട്ടികൾക്കിടയിൽ തുടക്കം കുറിക്കാൻ കഴിയും എന്നത് തന്നെയാണ് ഈ മത്സരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും.കുട്ടികൾ അവരുടെ കലാപ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന ശിശുദിനത്തിലേക്ക് അയർലണ്ടിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കേരളഹൗസ് അറിയിച്ചു