- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദ ബാധിതരായ കുട്ടികൾക്ക് അഞ്ചു വർഷത്തേക്ക് മെഡിക്കൽ കാർഡ്; ഇന്നു മുതൽ ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയറും
ഡബ്ലിൻ: ഇന്നു മുതൽ ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ പദ്ധതി നടപ്പാക്കുന്നതിനു പുറമേ, അർബുദ ബാധയുണ്ടെന്നു തിരിച്ചറിയുന്ന കുട്ടികൾക്ക് അഞ്ചു വർഷത്തേക്ക് മെഡിക്കൽ കാർഡ് ലഭ്യമാക്കാൻ തീരുമാനമായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അർബുദ ബാധിതരായ കുട്ടികളും മെഡിക്കൽ കാർഡിന് അർഹരായിരിക്കുമെന്ന് പ്രൈമറി കെയർ മിനിസ്റ്റർ കാത്‌ലീൻ ലി
ഡബ്ലിൻ: ഇന്നു മുതൽ ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ പദ്ധതി നടപ്പാക്കുന്നതിനു പുറമേ, അർബുദ ബാധയുണ്ടെന്നു തിരിച്ചറിയുന്ന കുട്ടികൾക്ക് അഞ്ചു വർഷത്തേക്ക് മെഡിക്കൽ കാർഡ് ലഭ്യമാക്കാൻ തീരുമാനമായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അർബുദ ബാധിതരായ കുട്ടികളും മെഡിക്കൽ കാർഡിന് അർഹരായിരിക്കുമെന്ന് പ്രൈമറി കെയർ മിനിസ്റ്റർ കാത്‌ലീൻ ലിഞ്ച് വ്യക്തമാക്കി.
മെഡിക്കൽ കാർഡ് യോഗ്യതാ നിർണയം നടത്തുന്ന ക്ലിനിക്കൽ അഡൈ്വസറി ഗ്രൂപ്പിന്റെ മറ്റൊരു നിർദേശമായിരുന്നു കാൻസർ രോഗികളായ കുട്ടികൾക്ക് മെഡിക്കൽ കാർഡ് നൽകുകയെന്നത്. മെഡിക്കൽ കാർഡ് സംബന്ധിച്ച് സർക്കാർ എടുത്ത മഹത്തായ ഒരു കാര്യമാണിതെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. കാൻസർ രോഗബാധ കണ്ടെത്തുന്ന കുട്ടികൾക്ക് അഞ്ചു വർഷത്തേക്ക് മെഡിക്കൽ കാർഡ് ഇഷ്യൂ ചെയ്യുന്ന പദ്ധതി ഇന്നു മുതൽ പ്രാബല്യത്തിലാകുമെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.
കാൻസർ രോഗബാധിതരെന്നു കണ്ടെത്തുന്ന പതിനെട്ടു വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അഞ്ചു വർഷത്തേക്ക് മെഡിക്കൽ കാർഡ് നൽകുന്നതിന് പുറമേ, കഴിഞ്ഞ അഞ്ചു വർഷ കാലയളവിനുള്ളിൽ അർബുദ ബാധ കണ്ടെത്തിയിട്ടുള്ള കുട്ടികൾക്കും അഞ്ചു വർഷത്തേക്ക് മെഡിക്കൽ കാർഡ് നൽകുമെന്നാണ് കാത്‌ലീൻ ലിഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ആറു വയസിൽ താഴെയുള്ള രണ്ടുലക്ഷത്തോളം കുട്ടികൾ സൗജന്യ ജിപി കെയറിന് യോഗ്യത നേടിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള 2000 ജിപിമാരാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഇതുവരെ 79,000 കുട്ടികൾ സൗജന്യ ജിപി കെയറിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.