- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാഹൗസ് ശിശുദിനാഘോഷം നവബർ പതിനഞ്ചിന്
ഡബ്ലിൻ: കേരളാഹൗസ് ഒരുക്കുന്ന ശിശുദിനാഘോഷം നവംബർ പതിനഞ്ചിന് താല കിൽമന കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞ് നെഹ്‌റു തൊപ്പിയും വെള്ള ഉടുപ്പുമണിഞ്ഞ് നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന പരേഡ് ശിശുദിനാഘോഷത്തിന്റെ മുഖ്യാകർഷണമാവും. ഗാന്ധിജി, നെഹ്‌റു തുടങ്ങിയ മഹാത്മക്കളുടെ വേഷത്തിൽ കുട്ടികൾ പരേഡിൽ അണിനിരക്കും. തുടർന്ന് കുട്
ഡബ്ലിൻ: കേരളാഹൗസ് ഒരുക്കുന്ന ശിശുദിനാഘോഷം നവംബർ പതിനഞ്ചിന് താല കിൽമന കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞ് നെഹ്‌റു തൊപ്പിയും വെള്ള ഉടുപ്പുമണിഞ്ഞ് നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന പരേഡ് ശിശുദിനാഘോഷത്തിന്റെ മുഖ്യാകർഷണമാവും.
ഗാന്ധിജി, നെഹ്‌റു തുടങ്ങിയ മഹാത്മക്കളുടെ വേഷത്തിൽ കുട്ടികൾ പരേഡിൽ അണിനിരക്കും. തുടർന്ന് കുട്ടികളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അയർലൻഡിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചു കുട്ടികൾ പങ്കെടുക്കും. വിക്ലോ മുതൽ സ്വോർഡ്‌സ് ഡാൻസ്, ക്ലാസിക് ഡാൻസ്, ദേശസ്‌നേഹ സംബന്ധമായ സ്‌കിറ്റുകൾ ടാബ്ബോ ഗാനമേള തുടങ്ങിയവ അരങ്ങേറും. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പ്രവാസികളായ അയർലൻഡിലെ കുരുന്നുകൾക്ക് പരിചിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിശുദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് കേരളാഹൗസ് ഭാരാവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഉദയ് നൂറനാട്, വിനോദ് ഓസ്‌കാർട്രാവൽസ് വിപിൻചന്ദ്, കിസാൻ തോമസ് എന്നിവരെ ബന്ധപ്പെടണം. ഫോൺ 08923794271