മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് തിയറ്ററിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം സമാജം പ്രസിഡന്റ് വർഗീസ് കാരയ്ക്കൽ നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി വി.കെ. പവിത്രൻ, കലാവിഭാഗം സെക്രട്ടറി ജയകുമാർ എന്നിവർ പ്രസംഗിച്ചു. തിയറ്റർ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു മാസത്തെ കോഴ്‌സ് ആരംഭിക്കുമെന്നു തിയറ്റർ കൺവീനർ രാമു രമേഷ് പറഞ്ഞു. റജിസ്‌ട്രേഷൻ ആരംഭിച്ചു. സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. ഫോൺ: 33392403.