- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലിയൻ ലീഗിൽ വെനസ്വല താരത്തിന്റെ 'പ്രണയ ഗോൾ'; എവർട്ടണെതിരെ രണ്ടാം മിനിട്ടിൽ ഗോൾ നേടിയ ശേഷം എഡ്വാർഡ് ബെല്ലോ ഓടിയത് കാമുകി ഗബ്രിയേലയുടെ അടുത്തേക്ക്; ഗാലറിയിൽ വച്ച് പ്രണയാഭ്യർത്ഥന നടത്തി കാമുകിക്ക് മോതിരം നൽകുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ
ചിലി: ഗോളിന്റെ ആഘോഷാരവങ്ങൾക്കൊപ്പം പ്രണയത്തിന്റെ വർണ്ണമഴ പെയ്യുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ചിലിയൻ ലീഗിൽ ഫുട്‌ബോൾ പ്രേമികൾ കണ്ടത്. ഗോൾ നേടിയതിന്റെ ആഹ്ലാദത്തിൽ വെനസ്വല താരം എഡ്വാർഡ് ബെല്ലോ ഗാലറിയിൽ ചെന്ന് കാമുകി ഗബ്രിയേലയ്ക്ക് മോതിരം ഇട്ട് കൊടുക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. ഇത് നിമിഷങ്ങൾക്കകമാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. മത്സരത്തിൽ അന്റഫഗസ്സ്റ്റ ക്ലബിനു വേണ്ടി എവർട്ടണെതിരെ രണ്ടാം മിനുട്ടിൽ തന്നെ ഗോൾ നേടിയ ബെല്ലോ നേരെ ഓടിയത് ഗ്യാലറിയിലിരിക്കുകയായിരുന്ന കാമുകി ഗബ്രിയല്ലയുടെ അടുത്തേക്കാണ്. കോച്ചിങ്ങ് സ്റ്റാഫിന്റെ കയ്യിൽ നിന്നും വാങ്ങിയ മോതിരം കാമുകിക്കു നൽകി താരം വിവാഹാഭ്യർത്ഥന നടത്തി. ആദ്യം ഒന്ന് ഞെട്ടിയ ഗബ്രിയെല്ല വിവാഹത്തിനു സമ്മതം മൂളിയതോടെ രംഗം കൂടുതൽ മനോഹരമായി. മത്സരത്തിൽ ബെല്ലോ ഇരട്ട ഗോളുകൾ നേടിയെങ്കിലും വിജയം നേടാൻ ടീമിനായില്ല. തരം താഴ്‌ത്തൽ മേഖലയിൽ കിടന്നിരുന്ന എവർട്ടൺ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അന്റഫഗസ്സ്റ്റയെ അട്ടിമറിച്ചത്. മത്സരത്തിനിടെ പരിക്കേറ്റതിനെ ത
ചിലി: ഗോളിന്റെ ആഘോഷാരവങ്ങൾക്കൊപ്പം പ്രണയത്തിന്റെ വർണ്ണമഴ പെയ്യുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ചിലിയൻ ലീഗിൽ ഫുട്‌ബോൾ പ്രേമികൾ കണ്ടത്. ഗോൾ നേടിയതിന്റെ ആഹ്ലാദത്തിൽ വെനസ്വല താരം എഡ്വാർഡ് ബെല്ലോ ഗാലറിയിൽ ചെന്ന് കാമുകി ഗബ്രിയേലയ്ക്ക് മോതിരം ഇട്ട് കൊടുക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. ഇത് നിമിഷങ്ങൾക്കകമാണ് സമൂഹ മാധ്യമത്തിൽ വൈറലായത്.
മത്സരത്തിൽ അന്റഫഗസ്സ്റ്റ ക്ലബിനു വേണ്ടി എവർട്ടണെതിരെ രണ്ടാം മിനുട്ടിൽ തന്നെ ഗോൾ നേടിയ ബെല്ലോ നേരെ ഓടിയത് ഗ്യാലറിയിലിരിക്കുകയായിരുന്ന കാമുകി ഗബ്രിയല്ലയുടെ അടുത്തേക്കാണ്. കോച്ചിങ്ങ് സ്റ്റാഫിന്റെ കയ്യിൽ നിന്നും വാങ്ങിയ മോതിരം കാമുകിക്കു നൽകി താരം വിവാഹാഭ്യർത്ഥന നടത്തി. ആദ്യം ഒന്ന് ഞെട്ടിയ ഗബ്രിയെല്ല വിവാഹത്തിനു സമ്മതം മൂളിയതോടെ രംഗം കൂടുതൽ മനോഹരമായി.
മത്സരത്തിൽ ബെല്ലോ ഇരട്ട ഗോളുകൾ നേടിയെങ്കിലും വിജയം നേടാൻ ടീമിനായില്ല. തരം താഴ്‌ത്തൽ മേഖലയിൽ കിടന്നിരുന്ന എവർട്ടൺ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അന്റഫഗസ്സ്റ്റയെ അട്ടിമറിച്ചത്. മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ബെല്ലോ പുറത്താവുകയും ചെയ്തു. വെനസ്വല ടീമിൽ അടുത്തിടെ ഇടം നേടിയ ബെല്ലോ കഴിഞ്ഞ മാസം രണ്ടു മത്സരങ്ങളിൽ ദേശീയ ടീമിനു വേണ്ടി കളത്തിലിറങ്ങി.